എത്ര പെട്ടെന്നാണ് ഇവള്‍ വളര്‍ന്നൊരു സുന്ദരിയായ വധുവായത്; ഉത്തരക്കുട്ടിയോട് സംയുക്ത
സിനിമാലോകത്തിന്റെ വെള്ളി വെളിച്ചത്തില്‍ നിന്നും സ്വയം മാറി നിന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും മലയാളികള്‍ സ്‌നേഹത്തോടെ ഓര്‍ത്തിരിക്കുന്ന പേരാണ് സംയുക്ത വര്‍മ. സോഷ്യല്‍ മീഡിയ സജീവമാണ് സംയുക്ത. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ സംയുക്ത വര്‍മ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തരയുടെ വിവാഹം നടന്നത്. ഉത്തരയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സംയുക്തയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കകുയാണ്. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊര്‍മിള ഉണ്ണി. വിവാഹ ദിവസം സംയുക്തയായിരുന്നു താരം.

എത്ര പെട്ടെന്നാണ് നീ വളര്‍ന്നതും സുന്ദരിയായൊരു വധുവായതെന്നുമാണ് സംയുക്ത ചോദിക്കുന്നത്. സ്‌നേഹം എന്നാല്‍ കണ്ണില്‍ നോക്കിയിരിക്കുന്നതല്ലെന്നും നല്ല സമയത്തില്‍ മാത്രമല്ല മോശം സമയത്തിലും ഒരുമിച്ചുണ്ടാവുക എന്നാണെന്നുമാണ് സംയുക്ത പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉത്തരയ്ക്കും ഭര്‍ത്താവ് നിതേഷിനും സംയുക്ത ആശംസകള്‍ നേര്‍ന്നത്. സംയുക്തയുടെ കുറിപ്പ് വായിക്കാം.
''എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഉത്തക്കുട്ടി വളര്‍ന്ന് സുന്ദരിയായൊരു വധുവായിരിക്കുന്നുവെന്ന്. പ്രണയം എന്നാല്‍ എപ്പോഴും എല്ലാം അംഗീകരിക്കുന്നതോ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നതോ അല്ല. ഒരിക്കലും വഴക്കു കൂടാതിരിക്കുന്നതല്ല. മോശം സമയങ്ങള്‍ കടന്നു പോവുമ്പോഴും ഒന്നിച്ചുണ്ടാവുക എന്നതുമാണ്. ഉത്തരയ്ക്കും നിതേഷിനും വിവാഹമംഗളാശംസകള്‍'' എന്നാണ് സംയുക്ത കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉത്തരയുടെ വിവാഹത്തില്‍ നിന്നുമുള്ള സംയുക്തയുടേയും ബിജു മേനോന്റേയും ചിത്രങ്ങള്‍ വൈറലായിരുന്നു. താരസമ്പന്നമായിരുന്നു വിവാഹ റിസപ്ഷന്‍. ബാംഗ്ലൂരില്‍ ബിസിനസുകാരനാണ് ഉത്തരയുടെ വരന്‍ നിതേഷ് നായര്‍. കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ ആയിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ സമയത്ത് കൊവിഡും ലോക്ക്ഡൗണും മൂലം വിവാഹം മാറ്റിവെക്കുകയായിരുന്നു. നര്‍ത്തകിയായ ഉത്തര വവ്വാല്‍ പശങ്ക എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ഇടവപ്പാതിയിലൂടെ മലയാളത്തില്‍ അരങ്ങേറി. ഹസ്ര ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ചൊരു നടിയായി പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് സംയുക്ത വര്‍മ. 1999 ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആയിരുന്നു ആദ്യ സിനിമ. ഇതിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സംയുക്തയെ തേടിയെത്തി. മൂന്ന് തവണ ഈ പുരസ്‌കാരം സംയുക്ത നേടിയിട്ടുണ്ട്. വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, തെങ്കാശിപ്പട്ടണം, മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം ആണ് അവസാന ചിത്രം.


Click it and Unblock the Notifications