ശ്രദ്ധ പിന്മാറി.. വിശാലിന്റെ ചിത്രത്തില്‍ ക്ലബ്ബ് ഡാന്‍സറായി സന!!
അയോഗ്യ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ വിശാല്‍. നവാഗതനായ വെങ്കട് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
അറിയാതെ തട്ടിപ്പോയി.. മെഗാസ്റ്റാര്‍ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു; വീഡിയോ വൈറലാകുന്നു
രാശി ഖന്നയും പൂജ ദേവറിയയും നായികമാരായി എത്തുന്ന ചിത്രത്തില്‍ ആര്‍ പാര്‍ത്ഥിപനും കെ എസ് രവികുമാറും പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ അവസാനഘട്ട ഷൂട്ടിങ് നടന്നുകൊണ്ടിരിരിയ്ക്കുകയാണ്.

ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ശ്രദ്ധ ദാസ് എത്തുന്നു എന്ന റിപ്പോര്‍ട്ട് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം നടി ചിത്രത്തില്‍ നിന്നും പിന്മാറി. കാരണം നടി വ്യക്തമാക്കിയിട്ടില്ല.
ശ്രദ്ധ പിന്മാറിയ സാഹചര്യത്തില്‍ സന ഖാന് നറുക്ക് വീണു. സിലമ്പാട്ടം എന്ന ചിമ്പു ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സന. ഒരു ക്ലബ്ബ് ഗാനത്തിന് ചുവടുവച്ചുകൊണ്ടാണ് സന എത്തുന്നത്.


Click it and Unblock the Notifications











