അഞ്ച് ദിവസത്തിന് ശേഷം ചേച്ചിയെ ഐസിയുവില്‍ നിന്നും മാറ്റി; സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു
കഴിഞ്ഞ ദിവസമായിരുന്നു നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവെന്ന വാര്‍ത്ത പുറത്ത് വന്നത്. ആരാധകരെ ഏറെ സങ്കടത്തിലാക്കിയതായിരുന്നു ഈ വാര്‍ത്ത. ഇപ്പോഴിതാ ആരാധകരെ തേടി സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. സാന്ദ്ര തോമസ് ഗുരുതരാവസ്ഥ തരണം ചെയ്തതയാണ് സഹോദരി അറിയിച്ചിരിക്കുന്നത്. സാന്ദ്രയുടെ ഫെയ്്‌സ്ബുക്ക് പേജിലൂടെയായിരുന്നു രോഗവിവരം സഹോദരി അറിയിച്ചത്.
അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചി ഇപ്പോള്‍ മുറിയിലേക്ക് മാറി. ആരോഗ്യനിലയില്‍ വളരെ പുരോഗതിയുണ്ട്. ചേച്ചിയുടെ ഗുരുതരമായ അവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നു. ചേച്ചിയുടെ വിവരമറിഞ്ഞ് ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി വന്ന മെസേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും സഹോദരി കുറിപ്പില്‍ പറയുന്നു.

അതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് ഈ കുറിപ്പിലൂടെ അറിയിക്കുകയാണെന്നും അവര്‍ പറയുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നല്ല ആശംസകള്‍ക്കും നന്ദി പറയുന്നതായി സഹോദരി കുറിപ്പിലൂടെ അറിയിച്ചു. ജൂണ്‍ 17 നായിരുന്നു ഡെങ്കിപ്പനി ബാധിച്ച സാന്ദ്രയുടെ ആരോഗ്യനില ഗുരുതരമാകുന്നതും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതും. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടിയതിനെ തുടര്‍ന്നായിരുന്നു ഐസിയുവിലേക്ക് മാറ്റിയത്.
സഹോദരി സ്‌നേഹ തന്നെയായിരുന്നു ഈ വിവരം സാന്ദ്രയുടെ പേജിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ താരത്തിന് വേഗം സുഖപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടും മറ്റും നിരവധി പേര്‍ എത്തുകയായിരുന്നു. നിര്‍മ്മാതാവായി സിനിമയില്‍ സജീവമായി മാറിയ താരമാണ് സാന്ദ്ര തോമസ്. ഫ്രൈഡെ, സക്കറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്. ആമേനിലൂടെയാണ് അഭിനയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ആടിലെ വേഷവും കൈയ്യടി നേടിക്കൊടുത്തു.
കിടിലന്‍ മേക്കോവറില്‍ തിളങ്ങി അനു സിത്താര; പുത്തന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാന്ദ്ര. തന്റെ മക്കള്‍ക്കൊപ്പമുള്ള സാന്ദ്രയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. താരം ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പ്രതികരണങ്ങളും ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയതാരം പൂര്‍ണ ആരോഗ്യത്തോടെ മടങ്ങി വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications