ഡയലോഗ് പഠിപ്പിക്കാന്‍ മമ്മൂക്ക വരെ വന്നു, ആ സീന്‍ മൊത്തം അടുത്ത ദിവസം റീഷൂട്ട് ചെയ്തു: സാനിയ ഇയ്യപ്പന്‍

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയായ താരം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ദ പ്രീസ്റ്റ് ആയിരുന്നു സാനിയയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ മമ്മൂട്ടിയൊടൊപ്പമായിരുന്നു സാനിയയുടെ എല്ലാ രംഗങ്ങളും. ഇപ്പോഴിതാ ദ പ്രീസ്റ്റിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് സാനിയ.

ബോട്ട് സവാരിയില്‍ മയങ്ങി ആന്‍ഡ്രിയ; മനം കവരും ചിത്രങ്ങള്‍

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലായിരുന്നുവെങ്കിലും ടെന്‍ഷനും പേടിയും കാരണം തനിക്ക് ഡയലോഗ് മറന്നു പോയ സംഭവമാണ് സാനിയ വെളിപ്പെടുത്തിയിരുക്കുന്നത്. ഡയലോഗ് മറന്നു പോയി നിന്ന തന്നെ ഡയലോഗ് പഠിപ്പിക്കാനായി മമ്മൂട്ടി വരെ വന്നുവെന്നും സാനിയ പറയുന്നു. സിനിമ ഡാഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാനിയ മനസ് തുറന്നത്.

ഡയലോഗ്  പറയാന്‍ പറ്റാത്ത അവസ്ഥ

ലൂസിഫറില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയച്ചതിന് ശേഷം മമ്മൂട്ടിയുടെ കൂടെയൊരു ചിത്രം ചെയ്യാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലും ത്രില്ലിലുമായിരുന്നു സാനിയ. ചിത്രത്തിലെ നായകന്‍ മമ്മൂക്കയാണെന്ന് ജോഫിന്‍ പറഞ്ഞപ്പോള്‍ തന്നെ എക്‌സൈറ്റഡായിരുന്നുവെന്ന് സാനിയ പറയുന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങിയതോടെ ടെന്‍ഷന്‍ ആയി. പേടിച്ചിട്ട് ഡയലോഗ് പോലും പറയാന്‍ പറ്റാത്ത അവസ്ഥയായെന്നും സാനിയ പറയുന്നു.

മമ്മൂക്കയുമായി ആദ്യ ദിവസം ഡയലോഗ് പറയുമ്പോള്‍ തന്നെ ക്ഷ, ജ്ഞ, ഠ വരച്ചുവെന്ന് സാനിയ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മമ്മൂക്കയുടെ കൂടെ ബാല്യകാല സഖിയില്‍ അഭിനയിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സാനിയ ഓര്‍ക്കുന്നു. ജോഫിന്‍ ചേട്ടനോട് ചോദിച്ചാല്‍ അറിയാം താന്‍ വിറച്ചു കൊണ്ടായിരുന്നു ഡയലോഗ് പറഞ്ഞിരുന്നതെന്നും സാനിയ പറയുന്നു.

റീഷൂട്ട് ചെയ്യേണ്ടി വന്നു

പിന്നെ നോക്കുമ്പോള്‍ മമ്മൂക്ക തനിക്ക് ഡയലോഗ് പഠിപ്പിച്ചു തരുന്നു. ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. ആരാണ് അത്. ആരാണ് ഇത് എന്നൊക്കെ. അപ്പോള്‍ തനിക്ക് തെറ്റിപ്പോകും. പിന്നീട് ആ സീന്‍ മൊത്തം അടുത്ത ദിവസം റീഷൂട്ട് ചെയ്യേണ്ടി വന്നുവെന്നും സാനിയ പറയുന്നു. താനാണോ ടെക്‌നിക്കല്‍ പ്രശ്‌നമാണോ എന്ന് നാണക്കേടു കൊണ്ട് ചോദിച്ചില്ലെന്നും സാനിയ പറയുന്നുണ്ട്.

ടെക്‌നിക്കില്‍ പ്രശ്‌നം

പിന്നീട് ടെക്‌നിക്കില്‍ പ്രശ്‌നമാണെന്ന് കേട്ടപ്പോള്‍ സമാധാനമായെന്നും സാനിയ പറയുന്നു. ഇത്രയും ടെന്‍ഷന്‍ അടിച്ച മറ്റൊരു അവസരമുണ്ടായിട്ടില്ലെന്നും സാനിയ ഓര്‍ക്കുന്നു. അതേസമയം സീനിയര്‍ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോള്‍ അവരില്‍ നിന്നും ഒരുപാട് പഠിക്കാനാകുമെന്നും സാനിയ പറയുന്നു. ദ പ്രീസ്റ്റിലെ സാനിയയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

Recommended Video

ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam
ദ പ്രീസ്റ്റ്

മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രത്തില്‍ നിഖില വിമലും മഞ്ജുവാര്യരും ബേബി മോണിക്കയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച സിനിമയാണിത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Read more about: saniya iyappan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X