twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എടോ ഉണ്ണി മുകുന്ദാ! വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് സന്തോഷ് കീഴാറ്റൂര്‍

    |

    നടന്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിലെ കമന്റിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത പ്രതിഷേധമായിരുന്നു നടന്‍ സന്തോഷ് കീഴാറ്റൂരിന് നേരിടേണ്ടി വന്നത്. ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതില്‍ ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. സന്തോഷിന്റെ കമന്റെതിരെ നിരവധി പേര്‍ രംഗത്ത് എത്തി.

    ബോളിവുഡിന്റെ സ്‌റ്റൈല്‍ ക്വീന്‍; നുഷ്‌റത് ഭറുച്ചയുടെ ഹോട്ട് ചിത്രങ്ങള്‍

    ഇതോട സന്തോഷ് തന്നെ കമന്റ് പിന്‍വലിച്ചു. പിന്നാലെ ഉണ്ണി മുകുന്ദും നേരിട്ട് പ്രതികരണവുമായി എത്തുകയായിരുന്നു. ചേട്ടാ.. നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ.. അതുകൊണ്ട് മാന്യമായി പറയാം.. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്.. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ.. അത് പോട്ടെ എന്താണ് ഈ ദിവസങ്ങളില്‍ താങ്കള്‍ ഉപയോഗിക്കുന്നത്?'. എന്നായിരുന്നു ഇതിന് ഉണ്ണി നല്‍കിയ മറുപടി.

    നിര്‍ദോഷകരമായ സംശയം

    എന്നാല്‍ സന്തോഷിനെതിരായ സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങളും പ്രതിഷേധവുമെല്ലാം തുടര്‍ന്നു. ഇതോടെ സന്തോഷ് കീഴാറ്റുര്‍ പരസ്യമായി തന്നെ പ്രതികരിച്ചു. താനുമൊരു വിശ്വാസിയാണ്. അതൊരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമാണ്. നാട് വലിയൊരു വിപത്തിനെ നേരിടുന്ന കാലത്ത് ഇതുപോലെ വിദ്വേഷ പ്രചരണം പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമായോടായിരുന്നു സന്തോഷ് പ്രതികരിച്ചത്.

    പുണ്യം കിട്ടുമെങ്കില്‍ ചെയ്‌തോളൂ

    എന്നാല്‍ കമന്റുകളും അധിക്ഷേപങ്ങളും അവസാനിചച്ചില്ല. ഇതോടെ സന്തോഷ് കീഴാറ്റൂര്‍ വീണ്ടും പ്രതികരണവുമായി എത്തുകയായിരുന്നു. ഉണ്ണീമുകുന്ദാ താങ്കളുടെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടതിന്റെ പേരില്‍ രണ്ട് ദിവസമായി ഞാന്‍ ക്രൂശിക്കപ്പെടുകയാണ്. പ്രായമായ എന്റെ അച്ഛനെയും അമ്മയെയും തെറി പറയുകയാണ് താങ്കളെ സ്‌നേഹിക്കുന്നവര്‍ എന്നെ ഫോണില്‍ വിളിച്ച് കൊല്ലും,കൈയ്യും കാലും വെട്ടും എന്നൊക്കെയാ പറയുന്നത്. എന്നെ ഇല്ലാതാക്കിയാല്‍ നിങ്ങളുടെ ദൈവ വിശ്വാസികളായ സുഹൃത്തുക്കള്‍ക്ക് പുണ്യം കിട്ടുമെങ്കില്‍ ചെയ്‌തോളൂ. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ്

    എടോ ഉണ്ണിമുകുന്ദാ. താങ്കളുടെ അച്ഛനും അമ്മയ്ക്കും പ്രായമായില്ലെ.. എനിക്കും ഉണ്ടെടോ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മോനും
    പിന്നെ' ഞാനില്ലാതായാല്‍ അവര്‍ പട്ടിണിയാവും.
    താങ്കളെ പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന നടനല്ല ഞാന്‍ സാധാ നടനാ. ഞാന്‍ നല്ല ദൈവ വിശ്വാസിയാ ഉണ്ണീമുകുന്ദാ യഥാര്‍ത്ഥ ദൈവ വിശ്വാസി കമ്മ്യൂണിസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ആണ്. എന്റെ കുടുംബവും ഞാന്‍ കമ്മ്യൂണിസ്റ്റ് ആണെന്നും സന്തോഷ് പറഞ്ഞു.

    Recommended Video

    Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam
    പേജ് തന്നെ അപ്രതക്ഷ്യം

    ഉണ്ണിമുകുന്ദാ...ഓക്‌സിജന്‍ കിട്ടാതെ ഇന്ത്യയില്‍ ആളുകള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്കാരനായ എനിക്ക് സയന്‍സിലാ ഇപ്പോ വിശ്വാസം. എന്നോട് ക്ഷമിക്കണം ഉണ്ണിമുകുന്ദാ.താങ്കളുടെ സുഹുത്തുക്കള്‍ വന്ന് ചീത്ത പറഞ്ഞാല്‍ ഞാന്‍ ഈ പോസ്റ്റ് മുക്കും കാരണം ചീത്ത കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ല എന്റെ FB ഞാന്‍ പൈസ കൊടുത്ത് ചാര്‍ജ്' ചെയ്യുന്നതല്ലെ അതു കൊണ്ടാണ് ഉണ്ണിയുടെ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കണം. എന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പേജ് തന്നെ അപ്രതക്ഷ്യമായിരിക്കുകയാണ് ഇപ്പോള്‍.

    English summary
    Santhosh Keezhattoor Deletes His Facebook Page After The Controversial Post Against Unni Mukundan, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X