സണ്ണി ലിയോണിനെ കര്‍ണാടകയ്ക്ക് വേണ്ട! എന്നാല്‍ കോഴിക്കോട്ട് വന്നാല്‍ പോരെയെന്ന് സന്തോഷ് പണ്ഡിറ്റ്!

ന്യൂയര്‍ ആഘോഷിങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ കര്‍ണാടകയില്‍ വരുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. നടി വന്നാല്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കര്‍ണാടക രക്ഷിക വേദിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പരിപാടി പൂര്‍ണമായും നിരോധിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കര്‍ണാടകക്കാര്‍ക്ക് സണ്ണിയെ വേണ്ടെങ്കില്‍ മലയാളികള്‍ക്ക് വേണം.

കൊച്ചിയില്‍ വന്ന് സണ്ണി തരംഗമായത് പോലെ കോഴിക്കോട്ടും വരണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റാണ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് സന്തോഷ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല തന്റെ ഒരു കാലത്തും നടക്കില്ലാത്ത ഒരു വലിയ ആഗ്രഹവും സന്തോഷ് പണ്ഡിറ്റ് തുറന്ന പറഞ്ഞിരിക്കുകയാണ്.

 sunny-leone-santhosh-pandit

സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതുവല്‍സര പരിപാടിയില്‍ പങ്കെടുക്കുവാന്‍ അനുമതി നിഷേധിച്ചു എന്നു കേട്ടു. ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം. ആത്മഹത്യ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നാലോ? പൊളിക്കില്ലേ. (ഇവിടെ ഇപ്പോള്‍ അര് എതിര്‍ക്കാന്‍?)

കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു.... അതിനാല്‍ ഇത്തവണ ഞാനെന്റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം ക്ഷണിക്കുന്നു...! (വാല്‍ കഷ്ണം: എന്റെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധൃതയില്ലാത്ത സ്വപ്‌നം. ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക. ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി) എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X