»   » ഈ വര്‍ഷത്തെ മികച്ച താരം ആരെയായിരിക്കും? താരരാജാക്കന്മാരടക്കം ലിസ്റ്റിലുള്ള ആ പത്ത് താരങ്ങള്‍ ഇവരാണ്!

ഈ വര്‍ഷത്തെ മികച്ച താരം ആരെയായിരിക്കും? താരരാജാക്കന്മാരടക്കം ലിസ്റ്റിലുള്ള ആ പത്ത് താരങ്ങള്‍ ഇവരാണ്!

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ നായകന്മാരായി അഭിനയിച്ച പല സിനിമകളും ബിഗ് റിലീസ് സിനിമകളായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ യുവതാരങ്ങളായ പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി താരങ്ങള്‍ തമ്മില്‍ മത്സരമായിരുന്നെന്ന് വേണം പറയാന്‍.

സണ്ണി ലിയോണ്‍ തുണിയില്ലാതെ ഡാന്‍സ് കളിക്കും, സാരി ഉടുത്ത് വന്നാലും അനുമതി ഇല്ലെന്ന് സര്‍ക്കാരും!!

താരങ്ങളുടെ പവറ് കൊണ്ട് മാത്രമല്ല മികച്ച തിരക്കഥയും കഥയുടെ അവതരണവുമെല്ലാം സിനിമകളുടെ വിജയത്തിന് പിന്നിലെ വലിയ ഘടകമായിരുന്നു. ഒരു വര്‍ഷം കഴിയാന്‍ പോവുമ്പോള്‍ ആരാണ് സിനിമകളിലൂടെ തിളങ്ങി നില്‍ക്കുന്നതെന്ന് അറിയണ്ടേ? ഇത്തവണ ആരും മോശമില്ലാത്ത പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്. അതില്‍ എടുത്ത് പറയാന്‍ പറ്റുന്ന തരത്തിലുള്ള പ്രകടനങ്ങളുമുണ്ടായിരുന്നു. ആ പത്ത് താരങ്ങളിവരാണ്..

മോഹന്‍ലാല്‍

മോഹന്‍ലാലിന് ഈ വര്‍ഷം മികച്ച സിനിമയിലൂടെയായിരുന്നു തുടക്കം. കുടുംബ പശ്ചാതലത്തിലൊരുക്കിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലൂടെ നല്ലൊരു ഭര്‍ത്താവായി മോഹന്‍ലാല്‍ പിന്നാലെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലൂടെ വന്നിരുന്നെങ്കിലും അത് പ്രതീക്ഷിച്ച വിജയം കൈവരിച്ചിരില്ലായിരുന്നു. ശേഷം വില്ലന്‍ എന്ന സിനിമയിലൂടെ മാത്യൂ മാഞ്ഞൂരാനായി മോഹന്‍ലാല്‍ തിളങ്ങുകയായിരുന്നു.

മമ്മൂട്ടി


ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിലൂടെ 'ദ ഗ്രേറ്റ് ഫാദര്‍' എന്ന സിനിമയായിരുന്നു മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ മികച്ച സിനിമ. ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയ്ക്ക് ശേഷം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ വന്നിരുന്നെങ്കിലും അത് പരാജയമായിരുന്നു. ശേഷം ക്രിസ്തുമസ് റിലീസായി മാസ്റ്റര്‍പീസ് എന്ന മാസ് സിനിമ വരാന്‍ പോവുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍


ഇത്തവണ ദുല്‍ഖര്‍ സല്‍മാന്‍ സിനിമകളിലൂടെ പരീക്ഷണത്തിലായിരുന്നു. കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയിലെ അജിയായി വന്ന് ഞെട്ടിച്ച ദുല്‍ഖര്‍ പിന്നീട് അഭിനയിച്ചത് ആന്തോളജി സിനിമയായ സോളോയിലായിരുന്നു. നാല് കഥകള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ച സോളോ യില്‍ ശേഖര്‍, ത്രിലോക്, ശിവ, രുദ്ര എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.

നിവിന്‍ പോളി


താരരാജാക്കന്മാര്‍ക്കൊപ്പം മുന്‍നിരയിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന താരമാണ് നിവിന്‍ പോളി. ഈ വര്‍ഷം സഖാവ് എന്ന സിനിമയില്‍ സ. കൃഷ്ണന്‍ എന്ന വേഷത്തിലെത്തിയ നിവിന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്നു. ശേഷം ഓണത്തിനെത്തിയ ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന സിനിമയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ നിവിന് അതിവേഗം കഴിഞ്ഞിരുന്നു.

ആസിഫ് അലി

നിരന്തരമുണ്ടായിരുന്ന പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലിയ്ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2017. സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, എന്നീ സിനിമകളിലൂടെ വിജയ തുടക്കമായി മാറിയ ആസിഫ് കാറ്റ് എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. നുഹുകന്നു എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ആസിഫ് അവതരിപ്പിച്ചിരുന്നത്.

ഫഹദ് ഫാസില്‍

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തിയ സിനിമയിലൂടെയായിരുന്നു ഇത്തവണ ഫഹദ് ഫാസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ഒരു കള്ളന്റെ വേഷത്തിലായിരുന്നു ഫഹദ് അഭിനയിച്ചിരുന്നത്. പ്രേക്ഷകരെ സ്വാധീനിക്കാന്‍ ഫഹദിന്റെ കഥാപാത്രത്തിന് കഴിഞ്ഞിരുന്നു.

ബിജു മേനോന്‍


കോമഡി കഥാപാത്രങ്ങൡലൂടെ ബിജു മേനോനും ഇത്തവണ സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്നു. രക്ഷാധികാരി ബിജു, ഷെര്‍ലോക് ടോംസ് എന്നീ സിനിമകളായിരുന്നു ബിജു മേനോന്റെ ഈ വര്‍ഷത്തെ മികച്ച സിനിമകള്‍.

സുരാജ് വെഞ്ഞാറാമൂട്

സുരാജ് വെഞ്ഞാറാമൂട് ഹാസ്യ കഥാപാത്രങ്ങൡ നിന്നും സീരയസ് വേഷത്തില്‍ അഭിനയിച്ച സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിലിനൊപ്പം ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് പ്രസാദ് എന്ന ഭര്‍ത്താവിന്റെ വേഷമായിരുന്നു അവതരിപ്പിച്ചിരുന്നത്.

English summary
Here are All the big stars of Mollywood has had some big releases in the year 2017. From senior Malayalam actors like Mammootty and Mohanlal, to the young generation Malayalam actors like Prithviraj, Dulquer Salmaan and Nivin Pauly, did give some impressive performances in their films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X