ബാലതാരമായും നായികയായും! നിങ്ങളെന്റെ ജീവിതത്തിലെ നല്ല ആത്മാവ്; ദിലീപിനെ കുറിച്ച് സനുഷ

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിക്കുകയും മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്തു. ബാലതാരമായി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ചുള്ള സനുഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ദീലിപും കാവ്യ മാധവനും പ്രധാന വേഷത്തിലെത്തിയ മീശമാധവനില്‍ ബാലതാരമായി അഭിനയിച്ചിരുന്നു സനുഷ. പിന്നീട് ദിലീപ് ചിത്രത്തിലൂടെ തന്നെ നായികയായിരുന്നു മാറി. മേഘ മല്‍ഹാര്‍, കാഴ്ച, വാര്‍ ആന്റ് ലവ് തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് സനുഷ. ദീലിപിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകള്‍. വിശദമായി വായിക്കാം.

Sanusha Santhosh

വാര്‍ ആന്റ് ലവ്, പറക്കും തളിക, മീശമാധവന്‍, തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചത് മുതല്‍ മിസ്റ്റര്‍ മരുമകനില്‍ അദ്ദേഹത്തിന്റെ നായകനായി അഭിനയിക്കുന്നത് വരെ, മനോഹരമായൊരു യാത്രയും ജീവിതം അനുഗ്രഹീതവുമായിരുന്നു. ചുറ്റും സംഭവിക്കുന്ന എല്ലാ നെഗറ്റീവ് കാര്യങ്ങളുടേയും വിശദാംശങ്ങളിലേക്ക് കടക്കാതെ തന്നെ, നിങ്ങള്‍ എനിക്കൊരു നല്ലൊരു സഹ താരവും സഹായവും നല്ല ആത്മാവുമായിരുന്നുവെന്നാണ് സനുഷ പറയുന്നത്.

ഒരുപാട് പേര്‍ക്ക് നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളും ഞങ്ങളെ ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അങ്ങനെ എല്ലാ വികാരങ്ങളേയും അനുഭവിപ്പിച്ച നിങ്ങളുടെ സിനിമകളും ഓര്‍ക്കുന്നു. നിങ്ങളെ അറിയാനും ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്നു പറഞ്ഞാണ് സനുഷ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ നേഹ മാലിക്; ഹോട്ട് ഫോട്ടോഷൂട്ട്‌

Recommended Video

ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam

നേരത്തെ കാവ്യയെ കുറിച്ചും സനുഷ മനസ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രത്തോടൊപ്പം കുറിച്ച കുറിപ്പിലായിരുന്നു സനുഷ മനസ് തുറന്നത്. ബാലതാരമായ സിനിമയിലെത്തിയ സനുഷ നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചിരുന്നു. മിസ്റ്റര്‍ മരുമകനിലൂടെയാണ് നായികയാകുന്നത്. പിന്നീട് സക്കറിയയുടെ ഗര്‍ഭിണികള്‍, മിലി, നിര്‍ണായകം, വേട്ട, ഒരു മുറൈ വന്ത് പാര്‍ത്തായ, ജഴ്‌സി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ജഴ്‌സിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. രണ്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X