For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിനോടുളള ആയാളുടെ ആ ചോദ്യം ഞെട്ടിച്ചു!! പിന്നെ ലാൽ ആയാളെ നോക്കിയില്ല.....

  |

  എല്ലാ പ്രായക്കാരുടേയും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ . ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ മോഹൻലാലിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. എല്ലാ ലാലേട്ടൻ ആരാധകരുടേയും വലിയ ആഗ്രഹം മോഹൻലാലിനെ ഒന്ന് നേരിൽ കാണണമെന്നും അടുത്ത് നിന്ന് സംസാരിക്കണമെന്നുമായിരിക്കു. താരത്തിന് കാണാൻ കിട്ടുന്ന ഒരു അവസരം പോലും ആരാധകർ നഷ്ടപ്പെടുത്താറില്ല. അത് രാത്രിയാണെങ്കിൽ പോലും.

  ശ്രീദേവി എന്നത് എന്റെ കഥാപാത്രം!! ഇനി അഭിപ്രായം പറയേണ്ടത് നിങ്ങൾ... വിവാദങ്ങളെ കുറിച്ച് പ്രിയ വാര്യർ‌‌
  വർഷങ്ങൾക്ക് മുൻപ് ലാലേട്ടന് സംഭവിച്ച് ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്, ലാലേട്ടൻ സിനിമയിൽ കത്തി നിന്ന സമയത്തുണ്ടായ സംഭവമാണിത്. പുതുക്കാട് സെന്റ് ആന്റണീസ് ഹയർസെക്കന്റ്റി സ്കൂളിലെ 102ാം വാർഷികാഘോഷത്തിലാണ് സത്യൻ അന്തിക്കാട് ഈ സംഭവം വെളിപ്പെടുത്തിയത്.

  ഇവർ ഇങ്ങനെയാണ് പ്രണയിച്ചത്!! സ്വാതി റെഡ്ഡി -വികാസ് വിഹാത്തെ കുറിച്ച് സുഹൃത്തുക്കൾ, വീഡിയോ കാണൂ

   ഷൂട്ടിങ്ങ് കഴിഞ്ഞ് തിരികെ പോകുമ്പോൾ

  ഷൂട്ടിങ്ങ് കഴിഞ്ഞ് തിരികെ പോകുമ്പോൾ

  ഒരു ദിവസം രാത്രി വൈകി ഷൂട്ടിങ്ങ് കഴിഞ്ഞ് തിരികെ പോകുകയായിരുന്നു. ലാലിനോടൊപ്പം താനും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. വഴിയിൽ പരിചയമില്ലാത്ത ഒരാൾ വണ്ടിയ്ക്ക് കൈ കാണിച്ചു. സമയം അസമയമായതു കൊണ്ട് വണ്ടിയിൽ അയാളെ കയറ്റണ്ടെന്ന് തങ്ങൾ ലാലിനോട് പറഞ്ഞു. എന്നാൽ അത് കേൾക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.

   വിമർശിച്ച് ലാൽ

  വിമർശിച്ച് ലാൽ

  തങ്ങളുടെ ആ അഭിപ്രായത്തിനോട് ലാലിന് വിയോജിപ്പായിരുന്നു. പേരിൽ സത്യൻ എന്നുണ്ടായിട്ട് കാര്യമില്ല. മനുഷ്യരോട് സഹാനുഭൂതി കാണിക്കണം. അയാളും കൂടി തങ്ങളോടൊപ്പം കാറിൽ വന്നാൽ എന്താണ് കുഴപ്പമെന്നും ലാൽ ചോദിച്ചു. ശേഷം കാർ നിർത്തി ആയാളെ കയറ്റി. യാത്ര ആരംഭിച്ചു. കാറിൽ കയറിയ മനുഷ്യൻ മോഹൻലാലിനോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

   ലാലിന്റെ കുടുംബത്തെ അറിയാം

  ലാലിന്റെ കുടുംബത്തെ അറിയാം

  വീട് തിരുവനന്തപുരത്താണെന്നും വീട്ടിലുള്ളവരെ കുറിച്ചും ഇയാൾ പറ‍ഞ്ഞു. കൂടാതെ ലാലിന്റെ അച്ഛനേയും അമ്മയേയും സഹോദരനേയും കുടുംബത്തേയുമൊക്കെ ഇയാൾ അറിയാമായിരുന്നു. തുടർന്നായിരുന്നു ആ സംഭവമുണ്ടായത്. ആയാളുടെ ഭാഗത്തു നിന്നുണ്ടായ ചോദ്യം എല്ലവരോയും ഞെട്ടിപ്പിച്ചു.

   ഞെട്ടിപ്പിച്ച ആ ചോദ്യങ്ങൾ

  ഞെട്ടിപ്പിച്ച ആ ചോദ്യങ്ങൾ

  അയാളിൽ നിന്നുണ്ടായ ആ പ്രതീക്ഷിതമായ ചോദ്യം തങ്ങളെ ആകെ ഞെട്ടിപ്പിച്ചു. എന്താണ് താങ്കളുടെ പേര്? കുറച്ച് സമയത്തിനു ശേഷം ലാൽ പതിഞ്ഞ സ്വരത്തിൽ മോഹൻലൽ എന്ന് പറഞ്ഞു. കാറിൽ ഇരുട്ടായതു കൊണ്ട് പരസ്പരം കാണാൻ സാധിക്കില്ലായിരുന്നു. കാറിനുളളിൽ ലൈറ്റിട്ടു. അയാൾ തിരിഞ്ഞതിനു ശേഷം വീണ്ടും അടുത്ത ചോദ്യം ചോദിച്ചു. അത് ശരിയ്ക്കും സ്തമ്പിപ്പിച്ചു കളഞ്ഞു. മിസ്റ്റർ മോഹൻലാൽ നിങ്ങൾ എന്ത് ചെയ്യുന്നുവെന്ന്, എന്തൊക്കെ പറഞ്ഞ് മോഹൻലാൽ അതിൽ നിന്ന് തലയൂരി

   പിന്നെ അങ്ങോട്ട് ഫുൾ അഭിനയം

  പിന്നെ അങ്ങോട്ട് ഫുൾ അഭിനയം

  പിന്നെ അങ്ങോട്ട് ലാൽ ഫുൾ അഭിനയമായിരുന്നു. ഉറക്കം വരുന്നുവെന്ന് നടിച്ച് കാറിന്റെ പിൻ സീറ്റിൽ കണ്ണും അടച്ചു കിടന്നു. ഞങ്ങൾ വളരെ കഷ്ടപ്പെട്ടായിരുന്നു ചിരി കടിച്ചമർത്തിയത്. അയാൾ ഇറങ്ങുന്നതുവരെ ആ അവസ്ഥയായിരുന്നു. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ യാത്ര പറയാനായി ഇയാൾ ലാലിനെ നോക്കി. ലാൽ ഉറക്കം നടച്ചി കിടക്കുകയാണ്.പാവം ഉറങ്ങിക്കോട്ടെ..ഉണരുമ്പോ വിശ്വനാഥൻ നായരുടെ മോനോട് പറഞ്ഞാൽ മതി......'ആൾ ഇറങ്ങിപ്പോയി.

   ഫ്ലാഷ് ആക്കുമല്ലോ

  ഫ്ലാഷ് ആക്കുമല്ലോ

  അയാൾ ഇറങ്ങിയ ഉടൻ തന്നെ മോഹൻലാൽ കണ്ണു തുറന്നു.എന്നോടു ചോദിച്ചു: 'ഇതിപ്പോൾ നേരംവെളുക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ മാലോകരെ അറിയിക്കുമല്ലോ അല്ലേ?. ഞാൻ ഉറപ്പായും എന്ന് മറുപടിയും നൽകി. ഞാൻ വാക്കുകൊടുത്തതു പോലെ പാലിക്കുകയും ചെയ്തു

  English summary
  sathyan anthikkad share mohanlal umknown story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X