For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവി എന്നത് എന്റെ കഥാപാത്രം!! ഇനി അഭിപ്രായം പറയേണ്ടത് നിങ്ങൾ... വിവാദങ്ങളെ കുറിച്ച് പ്രിയ വാര്യർ

  |

  മലയാളത്തിൽ നിന്ന് വിരലിൽ എണ്ണാവുന്ന താരങ്ങൾ മാത്രമാണ് ബോളിവുഡിൽ ചേക്കേറിയിട്ടുള്ളത്. മോഹൻലാൽ, മമ്മൂട്ടി, അസിൻ, ദുൽഖർ എന്നിവരിൽ തുടങ്ങി ഏറ്റവും ഒടുവിൽ പ്രിയ വാര്യരിൽ വരെ എത്തി നിൽക്കുകയാണ്. യുവതാരങ്ങളിൽ അധികമാർക്കും ലഭിക്കാത്ത ഭാഗ്യം ലഭിച്ച താരമാണ് പ്രിയ. ആദ്യ സിനിമ പുറത്തിറങ്ങാതെ ആഗോള ക്രഷായി മാറിയ താരമായിരുന്നു പ്രിയ. ഒമർ ലുലുവിന്റെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമായ അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനത്തിലെ നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ആ സൈറ്റടിയാണ് പ്രിയയെ ആഗോള പ്രശസ്തയാക്കിയത്.

  ഇവർ ഇങ്ങനെയാണ് പ്രണയിച്ചത്!! സ്വാതി റെഡ്ഡി -വികാസ് വിഹാത്തെ കുറിച്ച് സുഹൃത്തുക്കൾ, വീഡിയോ കാണൂ

  ഇതോടു കൂടി താരത്തിന് ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. മലയാളി സംവിധായകനായ പ്രശാന്ത് മാമ്പിള്ളി ഒരുക്കുന്ന ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരുന്നു. ഇതോടു കൂടി വിവാദങ്ങള‍ തലപൊക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിനെ കുറിച്ചും വിവാദങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

  നരസിംഹത്തിലെ നന്ദഗോപൻമാരാരാകാൻ മമ്മൂട്ടിയെ ക്ഷണിച്ചു!! അദ്ദേഹം പ്രതിഫലമായി ചോദിച്ചത്... മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പിറവിയെ കുറിച്ച് ഷാജി കൈലാസ്

   വിവാദമായത് ടീസറിലെ രംഗങ്ങളും

  വിവാദമായത് ടീസറിലെ രംഗങ്ങളും

  ചിത്രത്തിന്റെ ട്രെയിലർ വന്നതോടു കൂടിയാണ് വിവാദങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ശ്രീദേവി ബെംഗ്ലാവെന്നുള്ള പേരും ടീസറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങളുമാണ് വിവാദങ്ങൾക്ക് കാരണമായത്. നടി ശ്രീദേവിയുടെ ജീവിത കഥയുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാദങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ടീസറിലുണ്ടായ ബാത് ടബ്ബിലെ സീനുകൾ ചർച്ച വിഷയമായിരുന്നു. ഇതിനെ തുടർന്ന് ശ്രീദേവിയുടെ ഭർത്താവും ബോളിവുഡിലെ പ്രമുഖ നിർമ്മാതാവുമായ ബോണി കപൂർ ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

  എല്ലാം പ്രേക്ഷകർക്ക് തീരുമാനിക്കാം

  എല്ലാം പ്രേക്ഷകർക്ക് തീരുമാനിക്കാം

  ചിത്രങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് പ്രിയ . ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇതിനെ കുറിച്ച് പറഞ്ഞത്. ശ്രീദേവി എന്നത് ചിത്രത്തിലെ തന്റെ കഥാപാത്രമാണ്. മനപ്പൂർവ്വം വിവാദമുണ്ടാക്കാൻ ആരും ശ്രമിക്കാറില്ല. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെ ആതീവ ആകാംക്ഷയിലാണ് പ്രേക്ഷകർ. അത് വളരെ നല്ല കാര്യം തന്നെയാണ്. കൂടാതെ ചിത്രം നടി ശ്രീദേവിയ കുറിച്ചുളളതാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകർക്ക് വിട്ട് നൽകിയിരിക്കുകയാണെന്നും പ്രിയ അഭിമുഖത്തിൽ പറഞ്ഞു.

   സസ്പെൻസ് ത്രില്ലർ

  സസ്പെൻസ് ത്രില്ലർ

  ഇതേ അഭിപ്രായം തന്നെയാണ് സംവിധായകൻ പ്രശാന്ത് മാമ്പുളളിയും പറഞ്ഞത്. സ്പെൻസ് ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. അതിനാൽ തന്ന ചിത്രത്തിൽ സസ്പെൻസ് നിലനിർത്തേണ്ട ഉത്തരവാദിത്വം തനിയ്ക്കുണ്ട്. അതിനാൽ തന്നെ സിനിമയെ കുറിച്ച് കൂടുതലെന്നും പറയുന്നില്ലെന്നും പ്രശാന്ത് ടൈംസിനോട് പറഞ്ഞു. കൂടാതെ ശ്രീദേവി എന്ന നടിയുടെ വലിയ ആരാധകനാണ് താൻ. അവരെ സ്നേഗഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.

  നിയമപരമായി തന്നെ നേരിടും

  നിയമപരമായി തന്നെ നേരിടും

  ചിത്രത്തിനെതിരെ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇത് നേരത്തെ തന്നെ സംവിധായകൻ സ്ഥിരീകരിക്കുകയും ചെയ്തു. വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് സംവിദായകൻ അന്ന് പറഞ്ഞിരുന്നത്. താൻ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഒരുക്കുന്നത്. ശ്രീദേവി എന്നമത് കോമൺ നെയിം മാത്രമാണെന്നും പ്രശാന്ത ബോണി കപൂറിനെ അറിയിച്ചിരുന്നുവെന്നും സംവിധായകൻ അറിയിച്ചിരുന്നു,

  English summary
  Priya Prakash Varrier: Sridevi is just the name of my character in the movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X