ബെല്ലാരി രാജയുടെ കിടിലന്‍ ഗെറ്റപ്പ് മമ്മൂക്കയുടെ ഐഡിയ; രാജമാണിക്യത്തിലെ അറിയാക്കഥ
മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു രാജമാണിക്യം. ബെല്ലാരി രാജ എന്ന മാസ് കഥാപാത്രം തീര്‍ത്ത ഓളം പകരംവെക്കാനില്ലാത്തതാണ്. മമ്മൂട്ടിയുടെ അതുവരെ കാണാത്ത ഗെറ്റപ്പും മാനറിസങ്ങളുമെല്ലാം ബെല്ലാരി രാജയെ മലയാളികള്‍ക്കിടയിലൊരു കള്‍ട്ടാക്കി മാറ്റുകയായിരുന്നു. തീയേറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിയ ചിത്രത്തിലെ ഓരോ സീനും ഡയലോഗുകളുമെല്ലാം ഇന്നും മലയാളികള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.
ഹോട്ട് ലുക്കില്‍ ജിനല്‍ ജോഷ്; ബാത്ത് ടബ്ബ് ഫോട്ടോഷൂട്ട്
അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ വരവറിയിച്ച സിനിമയായിരുന്നു രാജമാണിക്യം. മമ്മൂട്ടിക്കൊപ്പം വന്‍താര നിര തന്നെ അണിനിര ചിത്രത്തില്‍ ഏറെ ഹിറ്റായ ഒന്നായിരുന്നു മമ്മൂട്ടിയുടെ ഗെറ്റപ്പ്. സില്‍ക്ക് ജുബ്ബയും കറുത്ത മുണ്ടും കഴുത്തില്‍ വലിയ മാലയും കൂളിങ് ഗ്ലാസുമൊക്കെയായി എത്തിയ മമ്മൂക്കയെ മലയാളികള്‍ കണ്ണൂംപൂട്ടി സ്വീകരിച്ചു. പൊതുവെ മമ്മൂട്ടി അധികം പരീക്ഷിക്കാത്ത കോമഡി എന്ന ഴോണറും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ച ചിത്രം കൂടിയായിരുന്നു രാജമാണിക്യം.

ഇപ്പോഴിതാ രാജമാണിക്യത്തിലെ ഹിറ്റ് കോസ്റ്റിയൂമിലേക്ക് എത്തിയ കഥ പറയുകയാണ് ചിത്രത്തിലെ വസ്ത്രാലങ്കര വിദഗ്ധനായിരുന്ന എസ്ബി സതീഷ്. മറ്റൊരു കഥാപാത്രത്തിനും ബല്ലാരി രാജയോളം അനുകരിക്കപ്പെട്ട കോസ്റ്റിയൂം ലഭിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ അങ്ങനൊയൊരു വസത്രത്തിലേക്ക് എത്തിയ കഥ സതീഷ് പറയുമ്പോള്‍ അത് ഏറെ ആവേശം പകരുന്നതാണ്. ബല്ലാരി രാജയുടെ കോസ്റ്റിയൂമിന് പിന്നില്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശമാണെന്നാണ് അദ്ദേഹം പറയുന്നത്.

രഞ്ജിത്തേട്ടന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു രാജമാണിക്യം. പിന്നീട് അന്‍വര്‍ സംവിധായകനായി. ടീമിലെ മറ്റാളുകളെല്ലാം നേരത്തെ രഞ്ജിത്തേട്ടന്‍ തീരുമാനിച്ചവര്‍ തന്നെയായിരുന്നു. ആ സമയത്ത് ബല്ലാരി രാജ എന്നത് നല്ല റഫ് ആയിട്ടുള്ളൊരു കഥാപാത്രമായിരുന്നു. അതിന് ചേരുന്ന തരത്തിലുള്ള ഗ്രേ ഷെയ്‌ഡൊക്കെയുള്ള കോസ്റ്റിയൂമും തയ്യാറാക്കി വച്ചിരുന്നു. പിന്നീടായിരുന്നു മമ്മൂക്കയുമായുള്ള ചര്‍ച്ച നടക്കുന്നതെന്ന് സതീഷ് പറയുന്നു.

ചര്‍ച്ചയില്‍ മമ്മൂക്കയാണ് ആ രീതിയിലുള്ള കളറിലുള്ള വസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ആ മജന്തയും സില്‍ക്കി ഡസ്രുമെല്ലാം വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് മമ്മൂക്കയാണ് ചോദിക്കുന്നത്. മമ്മൂക്ക എന്ന നടന്‍ മലയാള സിനിമയില്‍ എന്ത് ഡ്രസ് ഇട്ടാലും മാച്ച് ആകുന്നയാളാണ്. അതുകൊണ്ട് ആ ടെന്‍ഷനില്ലായിരുന്നു. അങ്ങനെ സില്‍ക്കിന്റെ ഡ്രസൊക്കെ തയ്യാറാക്കി. ആ കോസ്റ്റിയൂമും പിന്നെ മമ്മൂക്ക തന്നെ കൊണ്ടു വന്ന ചില മാനറിസങ്ങളുമെല്ലാമായപ്പോള്‍ ബെല്ലാരി രാജ ഉഷാറായെന്നും സതീഷ് പറയുന്നു.

നല്ല സബ്ജക്ടുമായിരുന്നു രാജമാണിക്യം. അതുകൊണ്ട് സിനിമ വലിയ വിജയമായി. പലയിടത്തും ആ സിനിമ ഓളം തീര്‍ത്തു. സ്‌റ്റേജ് ഷോകളിലൊക്കെ വലിയ വിജയമായിരുന്നുവെന്നും അദേഹം ഓര്‍മ്മിക്കുന്നു. ഇന്നും അമ്മയുടേയും മറ്റും പരിപാടികളില്‍ മമ്മൂട്ടി രാജമാണിക്യത്തിന്റെ വേഷത്തിലെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ മമ്മൂട്ടിയ്ക്കായി സതീഷ് കോസ്റ്റിയൂം തയ്യാറാക്കിയ മറ്റൊരു ചിത്രമായിരുന്നു പോക്കിരാജ. അതും തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
Recommended Video

സതീഷ് മമ്മൂട്ടിയ്ക്കായി ആദ്യമായി കോസ്റ്റിയൂം തയ്യാറാക്കിയ ചിത്രം ബ്ലാക്ക് ആയിരുന്നു. സിനിമയിലെത്തി പത്ത് വര്‍ഷത്തിന് ശേഷമായിരുന്നു മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യുന്നത്. ബ്ലാക്കിലെ മമ്മൂട്ടി കഥാപാത്രം ആ സമയത്ത് അദ്ദേഹം അഭിനയിച്ചിരുന്ന കാഴ്ച പോലുള്ള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ബ്ലാക്കിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കോസ്റ്റിയൂം ആദ്യം തയ്യാറാക്കുന്നത് രഞ്ജിത്തിന് വേണ്ടിയായിരുന്നു. രഞ്ജിത്ത് അണിഞ്ഞ് നോക്കി തൃപ്തനായതോടെയാണ് മമ്മൂട്ടിയ്ക്കായി കോസ്റ്റിയൂം തയ്യാറാക്കിയതെന്നും സതീഷ് പറഞ്ഞു.


Click it and Unblock the Notifications











