'എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത്'; യൂട്യൂബ് ചാനലിനെതിരെ ശക്തമായി പ്രതികരിച്ച് സീമ ജി നായർ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരുന്നത്. നിരവധി പേർക്കാണ് ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടു കൊണ്ടിരിക്കുന്നത് സീ കേരളം സീരിയയിലെ ഒരു താരത്തിന് വയനാട് ദുരന്തത്തിൽ ദാരുണാന്ത്യം എന്ന രീതിയിലാണ്. ഈ വാർത്ത കേട്ടയുടൻ എല്ലാവരും പെട്ടെന്ന് ഞെട്ടി. എന്നാൽ ആ വാർത്തക്കു പിന്നിലെ സത്യം ഇതാണ്.

അതായത് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മാം​ഗല്യം സീരിയലിന്റെ ക്യാമറമാൻ ഷിജുവാണ് അപകടത്തിൽ മരിച്ചത്. മലയാളം സിനിമയിലെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്കെ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 'ഹിബ ജാസ്മിൻ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്. എന്നാൽ ഈ വാർത്ത ശരിക്കും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്. വീഡിയോക്കെതിരെ സിനിമാ സീരിയൽ താരം സീമ ജി നായർ ശക്തമായി പ്രതികരിക്കുന്നു.

Seema G Nair

"എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത്. ഇത്രയും ആർട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ടു ഇതുമാതിരി ഹെഡിങ് കൊടുക്കുമ്പോൾ എത്രയോ പേർക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നത്. ഫോക്കസ് പുള്ളർ ഷിജു എന്ന് എഴുതിയാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം. വയനാട് ദുരന്തവും ,മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുത്."

"ഞാൻ തന്നെ ഇത് കണ്ടു ഞെട്ടി പോയി. അങ്ങനെയാണ് ഇത് വായിച്ചത്. കഷ്ട്ടം സീരിയൽ താരത്തിന് ദാരുണാന്ത്യം എന്ന്. ദയവു ചെയ്ത് കാശുണ്ടാക്കാനായി ഇതുപോലുള്ള വാർത്തകൾ പടച്ചു വിടരുത്." ഇങ്ങനെയായിരുന്നു സീമ ജി നായർ ഫേസ് ബുക്കിലൂടെ കുറിച്ചത്. സത്യത്തിൽ തെറ്റായ രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ കുറ്റമാണ്. ആ സീരിയലിൽ അഭിനയിച്ച താരങ്ങളുടെ ചിത്രം കൊടുത്തതിൽ ആരാധകരും പ്രതിഷേധിച്ച് പ്രതികരിക്കുന്നു.

Seema G Nair

"സത്യം ചേച്ചി നെഗറ്റീവ് കമെന്റ് ഇടുന്നവരുടെ മനസാക്ഷി വല്ലാത്ത'. 'ആദ്യം നിലയ്ക്ക് നിർത്തേണ്ടത് ഇങ്ങനെ ഉള്ളവൻമാരെ തന്നെയാണ്.' 'ഇതിൽ ചിത്രം ഉളളവർ DGP ക്ക് തന്നെ പരാതി നൽകണം.' കഷ്ടം." ഇങ്ങനെയാണ് ഈ പോസ്റ്റിനു താഴെ വന്ന കമന്റുകൾ. ആളുകൾ ഓൺലൈൻ മാധ്യമങ്ങളെ ചീത്ത വിളിക്കുന്നുണ്ട്. "വയനാട് ദുരന്തത്തിൽ മാം​ഗല്യം സീരിയൽ താരത്തിനു ദാരുണാന്ത്യം, കണ്ണീരോടെ സീരിയൽ താരങ്ങൾ." എന്നാണ് ആ വീഡിയോയുടെ തമ്പ് നെയ്ൽ ആയിട്ട് കൊടുത്തത്. ഒപ്പം അതിലെ നായകന്റേയും സഹോദരിയായി അഭിനയിച്ച താരത്തിന്റെയും ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്.

വയനാട് മുണ്ടകൈ സാക്ഷ്യം വഹിച്ചത് ഭീകരമായൊരു ദുരന്തമാണ്. ആ നിലയിൽ ഈ വിഷയത്തിൽ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. മാം​ഗല്യം സീരിയലിലെ ക്യാമറ അസിസ്റ്റന്റ് ആയിരുന്നു ഷിജു എന്നയാൾ. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് സൂചിപ്പിക്കുന്നതിനു പകരം ഇതിൽ ബന്ധമില്ലാത്ത വ്യക്തികളെ വലിച്ചിഴക്കരുത്. സീമ ജി നായരുടെ ഈ പോസ്റ്റിനു ശേഷം വീഡിയോക്കെതിരെ നിരവധി ആളുകൾ സംസാരിക്കുന്നു.

പോസ്റ്റ് കാണാം.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X