'ഒരാൾക്ക് ഒരു അടി കൊടുത്താൽ ആ വേദന മാറും, എന്നാൽ മാനസികമായി ഏൽക്കുന്ന വേദന മാറില്ല': ഉമ നായർ!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി ഉമ നായര്‍. വില്ലത്തിയായും സഹനടിയായുമെല്ലാം നിരവധി ടെലിവിഷൻ പരമ്പരകളിൽ തിളങ്ങിയിട്ടുണ്ട് താരം. ഏകദേശം എഴുപതോളം സീരിയലുകളിലാണ് നടി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഉമ നായരേ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിക്കുന്നത് വാനമ്പാടി എന്ന പരമ്പരയിലൂടെയാണ്.
പരമ്പരയില്‍ നിര്‍മ്മല എന്ന കഥാപാത്രമായിട്ടാണ് ഉമാ നായര്‍ എത്തിയത്. പോസിറ്റീവ് വേഷത്തിലാണ് നടി സിനിമയിൽ എത്തിയത്. വാനമ്പാടിക്ക് ശേഷം പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയിൽ എന്നീ പരമ്പരകളിലും നടി അഭിയനയിച്ചിരുന്നു. നിലവിൽ സൂര്യ ടിവിയിലെ കളിവീട് എന്ന പാരമ്പരയിലാണ് ഉമ അഭിനയിക്കുന്നത്. നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഡിസംബർ, തിലോത്തമ, ജെയിംസ് ആൻഡ് ആലിസ്, ലക്ഷ്യം, കോടതി സമക്ഷം ബാലൻ വക്കീൽ, എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. കോടതി സമക്ഷം ബാലൻ വക്കീലിൽ നടൻ ദിലീപിനൊപ്പമാണ് ഉമ നായർ അഭിനയിച്ചത്. ഇപ്പോഴിതാ, നടനെ കുറിച്ച് ഉമ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

സീ മലയാളം ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടിയുടെ വാക്കുകൾ. ഒരു അടി കൊടുത്താൽ ആ വേദന വേഗം പോകും, എന്നാൽ ഊഹാപോഹങ്ങൾ വച്ച് മാനസികമായി ഏൽപ്പിക്കുന്ന പ്രഹരം അങ്ങനെ പോകില്ല എന്നാണ് ഉമ നായർ പറയുന്നത്. ദിലീപ് വിഷയത്തിൽ രണ്ടു പക്ഷത്തും ചേരാൻ ഞാനില്ല.
പക്ഷെ ഒരു വ്യക്തിയെന്ന നിലയിൽ കോടതിയിൽ നടക്കുന്ന ഒരു കാര്യത്തിൽ എനിക്ക് ഒരു അഭിപ്രായം പറയാൻ കഴിയില്ല, അദ്ദേഹം പൂർണ്ണമായും ഒരു തെറ്റുകാരനാണ് എന്നൊന്നും എനിക്ക് പറയാനും കഴിയില്ല. എന്ന് കരുതി അദ്ദേഹത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്നല്ല അതിന്റെ അർത്ഥം.

ഇപ്പോൾ ഒരാൾ ഒരു തെറ്റ് ചെയ്‌താൽ തെളിവ് സഹിതം തെളിയിക്കാം. അതിന് ഇവിടുത്തെ പോലീസുകാർ മിടുക്കരാണ്. കോടതി സസൂഷ്‌മം നിരീക്ഷിച്ചു കാര്യങ്ങൾ തെളിയിച്ചു കൊണ്ട് വരുന്നവരാണ്. അങ്ങനെ തെളിയിച്ചു കൊണ്ടുവരുമ്പോൾ നമുക്ക് ആരെ വേണമെങ്കിലും ചീത്ത വിളിക്കാം കല്ലെറിയാം. നമ്മുക്ക് നമ്മുടെ സോഷ്യൽ മീഡിയയിൽ എഴുതി തകർക്കാം. നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം.
പക്ഷെ അതുവരെ എന്തിനാണ് ഒരാളെ മാനസികമായി ഉപദ്രവിക്കുന്നത്. നമ്മൾ ഇപ്പോൾ ഒരാൾക്ക് ഒരു അടി കൊടുത്താൽ ആ കൊള്ളുന്നതിന്റെ വേദന ഒരു സമയം കഴിയുമ്പോൾ മാറും. എന്നാൽ മാനസികമായി ഏൽക്കുന്ന വേദന ഉണ്ടല്ലോ, അത് ഒരാൾക്കും തിരിച്ചു എടുക്കാൻ സാധിക്കില്ല.

ഒരു പ്രശ്നം വരുമ്പോൾ രണ്ടുപക്ഷവും ചേരുന്ന സമൂഹമാണ് നമ്മുടേത്. സത്യം എത്ര കാലം മൂടിവെച്ചാലും അത് ഒരുനാൾ പുറത്തുവരും, അത് മൂടിവെക്കാൻ ആരെ കൊണ്ടും കഴിയില്ലെന്നും ഉമ നായർ പറഞ്ഞു.
അതേസമയം, ഇതേ അഭിമുഖത്തിൽ തനിക്ക് സിനിമകളിൽ നിന്ന് നല്ല അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ചും ഉമ നായർ സംസാരിച്ചിരുന്നു. തമിഴിൽ ആദ്യം നായികയായ ഉമ നായർക്ക് മലയാളത്തിൽ വളരെ ചെറിയ വേഷങ്ങൾ മാത്രമാണ് ലഭിച്ചത്.

മലയാളത്തിലേക്ക് വന്നപ്പോൾ സൗന്ദര്യം മലയാളത്തിന് പോരായിരുന്നു. മലയാളത്തിൽ അതീവ സുന്ദരിമാരായ നടിമാരെ മതി എന്നുള്ളത് കൊണ്ടാകാം, അല്ലെങ്കിൽ അഭിനയ ശേഷി കുറവുള്ളത് കൊണ്ടാകാം എന്തുകൊണ്ടോ സെക്കൻഡ് ഹീറോയിൻ ഒക്കെ ആയിട്ടാണ് എനിക്ക് അവസരങ്ങൾ ലഭിച്ചത് എന്നാണ് ഉമ നായർ പറഞ്ഞത്.


Click it and Unblock the Notifications