സെറ്റുകളില്‍ ഭക്ഷണത്തില്‍ വരെ പക്ഷപാതം, ചോദിച്ചാല്‍ പോലും തരാത്ത അനുഭവമുണ്ട്: ഷാലിന്‍ സോയ
സിനിമാഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഷാലിന്‍ സോയ. താന്‍ അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ നിന്നുമുണ്ടായ അനുഭവമാണ് ഷാലിന്‍ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ഷൂട്ടിംഗ് സെറ്റില്‍ നടക്കുന്ന വിവേചനത്തെ കുറിച്ചാണ് ഷാലിന്‍ മനസ് തുറന്നത്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാലിന്‍ മനസ് തുറന്നത്. താരത്തിന്റെ പഴയ അഭിമുഖത്തിലെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചർച്ചയാവുകയായിരുന്നു. സിനിമയില് റാഗിങ് ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാലിന്‍.

സിനിമ സെറ്റില്‍ വലിയ പക്ഷപാതമാണ്. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്ക് താന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസിലാകുമെന്നും ഷാലിന്‍ പറയുന്നു. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളുണ്ടെന്നാണ് ഷാലിന്‍ പറയുന്നത്. സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്ക് എത്തുക എന്ന് പറയുന്നത് പോലെയാണ് സംഭവമെന്നും താരം പറയുന്നു.
സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ. അതുകൊണ്ട് നമുക്ക് പ്രശ്‌നമില്ല. പക്ഷെ മനപ്പൂര്‍വ്വം ആ സ്റ്റീല്‍ ഗ്ലാസ് തരുമ്പോള്‍ നമുക്ക് കൊള്ളുമെന്നും താരം പറയുന്നു. ചിക്കനോ സ്‌പെഷ്യല്‍ ഐറ്റംസോ ഒക്കെ സംവിധായകന് മാത്രമായിരിക്കും നല്‍കുക. വികാരമില്ലാത്തവര്‍ക്ക് പോലും വികാരമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണ് സെറ്റുകളില്‍ നടക്കുകയെന്നും താരം പറയുന്നു.
സാരിയില്‍ സാക്ഷിയെ വെല്ലാന്‍ ആരുമില്ല; സാക്ഷ്യം പറയും ഈ ചിത്രങ്ങള്‍
Recommended Video
ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ മനപ്പൂര്‍വ്വം പക്ഷപാതപരമായി പെരുമാറുന്നത് കാണുമ്പോള്‍ നമുക്ക് കൊള്ളുമെന്നും താരം പറയുന്നു. ചിലപ്പോള്‍ ചോദിച്ചാല്‍ പോലും തരില്ലെന്നും താരം പറയുന്നുണ്ട്. ബാലതാരമായാണ് ഷാലിന്‍ സിനിമിയിലെത്തുന്നത്. ടെലിവിഷനിലൂടെയായിരുന്നു ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലും സജീവമായി മാറുകയായിരുന്നു. അവതാരക എന്ന രീതിയിലും ശ്രദ്ധ നേടിയിട്ടുണ്ട് ഷാലിന്‍.


Click it and Unblock the Notifications











