കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ഭഭബയിൽ നിന്നും ഷാൻ റഹ്മാൻ പുറത്തേയ്ക്ക്; സംഭവിച്ചതെന്ത്?

ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ പ്രധാനിയാണ് ഷാൻ റഹ്മാൻ. തട്ടത്തിൻ മറയത്ത്, ഓം ശാന്തി ഓശാന, ഗോദ, തുടങ്ങിയ ഒരുപാട് സിനിമകളുടെ ഏറ്റവും മികച്ച ഘടകമായിരുന്നു ഷാൻ ഒരുക്കിയ ഒറിജിനൽ സ്കോറും, പാട്ടുകളും. എന്നാൽ കുറച്ചു കാലമായി പ്രശസ്ത മ്യൂസിഷ്യന് അത്ര നല്ല സമയമല്ല. ഏറ്റെടുത്ത പല പ്രൊജെക്ടുകളിൽ നിന്നും അവസാന നിമിഷം ഷാൻ പുറത്തേക്ക് പോകുന്ന കാഴ്ച്ചയാണ് അടുത്തിടെയായി സോഷ്യൽ മീഡിയ കണ്ടു കൊണ്ടിരിക്കുന്നത്. ദിലീപ് നായകനാവുന്ന ഭഭബ എന്ന ചിത്രമാണ് ഇപ്പോൾ അങ്ങനെ വാർത്തകളിൽ നിറയുന്നത്.

മുൻപ്, ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത എന്ന സിനിമയിൽ ആദ്യം സംഗീത സംവിധായകനായെങ്കിലും, പിന്നീട് വെറും മൂന്ന് പാട്ടുകൾ മാത്രമേ ഷാൻ റഹ്മാൻ ചിത്രത്തിന് വേണ്ടി ചെയ്തിരുന്നുള്ളു. പകരം ജേക്സ് ബിജോയാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ബാക്കിയുള്ള പാട്ടുകളും, പശ്ചാത്തല സംഗീതവും ഒരുക്കിയത്. എന്നാൽ എന്തുകൊണ്ടാണ് ഷാൻ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് ഒരിക്കലും ആരും വെളിപ്പെടുത്തിയിരുന്നില്ല.

Bha Bha Ba poster and Shaan Rahman
Photo Credit: Dileep Fans, X / Filmibeat

ധ്രുവ് സുഹൃത്തിനും മുകളിൽ? അനുപമയുടെ പുതിയ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

അടുത്തിടെ ന്യൂസ് 18 കേരള പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം, ഷാൻ ഇപ്പൊൾ ഭഭബ എന്ന ദിലീപ് ചിത്രത്തിന്റെ ഭാഗമല്ല. റിപോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്റെ നിർമ്മാതാവായ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് മറ്റൊരു സംഗീത സംവിധായകനെ ടീമിനൊപ്പം ജോലി ചെയ്യാനായി തീരുമാനിച്ചു കഴിഞ്ഞു. ഇതേ കുറിച്ചുള്ള ഒരു പുതിയ പ്രഖ്യാപനം അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ദിലീപിന്റെ ജന്മദിനത്തിൽ തിങ്കളാഴ്ച റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനായി നിർമ്മാതാക്കൾ പുറത്തിറക്കിയ ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയിൽ ഷാന്റെ പേര് പരാമർശിച്ചിരുന്നു.

Bha Bha Ba poster and Shaan Rahman
Photo Credit: Dileep Fans, X / Filmibeat

എന്നിരുന്നാലും, ഇതു വരെയും വെളിപ്പെടുത്താത്ത കാരണങ്ങളാൽ അദ്ദേഹം ദിലീപ് ചിത്രത്തിൽ നിന്ന് പിന്മാറിയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഷാന്റെ സോഷ്യൽ മീഡിയയിൽ ഭഭബയുമായി ബന്ധപ്പെട്ട ഒരു പ്രമോഷണൽ മെറ്റീരിയലും ഇതുവരെ ഇല്ല. ഈ ഊഹാപോഹങ്ങളോട് ഷാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല, കൂടാതെ പദ്ധതിയിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി ഒരു വാക്കും നൽകിയിട്ടില്ല. സംഗീത സംവിധായകന്റെ ഈ പിന്മാറ്റം അദ്ദേഹത്തിന്റെ ആരാധകരെയും, ഒപ്പം സോഷ്യൽ മീഡിയ പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്.

മുൻപ് ഇത് പോലെ ചില ചിത്രങ്ങളിൽ നിന്ന് ഷാൻ പിന്മാറിയതും, ഈ സംഭവവുമായി ചേർത്ത് വായിക്കുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയ പ്രേക്ഷകർ, പ്രശസ്ത സംഗീത സംവിധയകൻ പ്രൊഫെഷണലിസത്തിന്റെ കാര്യത്തിൽ പുറകിലാണോ എന്നാണ് സംശയിക്കുന്നത്. എന്നാൽ, മറ്റ് ചിലരാകട്ടെ, വിനീത് ശ്രീനിവാസൻ അടക്കമുള്ള തന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സംവിധായകരുമായി ഒന്നിച്ച് ജോലി ചെയ്യുമ്പോൾ ഷാൻ സൃഷ്ടിക്കാറുള്ള മാജിക് ഇപ്പോഴും ഓർക്കുന്നുണ്ട്. എന്തായാലും, അദ്ദേഹം ഇതേ കുറിച്ച് മനസ്സ് തുറക്കാത്തിടത്തോളം കാലം, ഊഹാപോഹങ്ങൾക്ക് മാത്രമേ സ്ഥാനമുള്ളൂ.

ദിലീപ് നായകനാവുന്ന ഭഭബ എന്ന ചിത്രത്തിൽ, ഒരു സ്പെഷ്യൽ കാമിയോ വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. വിനീത് ശ്രീനിവാസനും, സഹോദരൻ ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഏറെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലറിന്റെ ആദ്യ സോങ് വീഡിയോ അടുത്ത് തന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകൾ.

More from Filmibeat

Read more about: shaan rahman dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X