ലാലേട്ടനുമായുള്ള സാമ്യം അവസരങ്ങള്‍ നഷ്ടപ്പെടുത്തി; മാറ്റിനിര്‍ത്തപ്പെട്ടിരുന്നുവെന്ന് ഷാജു ശ്രീധര്‍

എല്ലാവരും ആരാധിക്കുന്ന താരങ്ങളുമായി രൂപസാദൃശ്യമുണ്ടായാല്‍ അത് ധാരാളം പേരുടെ ശ്രദ്ധ ക്ഷണിക്കും. നാട്ടില്‍ മിമിക്രി പോലുള്ള കലാരൂപങ്ങള്‍ക്കുള്ള ജനപ്രീതി അതിന്റെ തെളിവാണ്. സോഷ്യല്‍ മീഡിയയിലും മറ്റും താരങ്ങളുടെ അപരന്മാര്‍ക്കുള്ള ഫാന്‍ ഫോളോയിങ്ങുകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴോക്കെ ഇതൊരു നെഗറ്റീവ് കാര്യവുമായി മാറാറുണ്ട്. അത്തരത്തില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് നടന്‍ ഷാജു ശ്രീധര്‍.

മലയാളികള്‍ക്ക് ഏറെ പരിചതമായ മുഖമാണ് ഷാജു. തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ഷാജു അറിയിപ്പെട്ടിരുന്നത് മോഹന്‍ലാലുമായുള്ള രൂപത്തിലേയും ശബ്ദത്തിലേയും സാദൃശ്യത്തിന്റെ പേരിലായിരുന്നു. ജൂനിയര്‍ മോഹന്‍ലാല്‍ എന്ന പേരും ഷാജുവിന് ലഭിച്ചിരുന്നു. മിമിക്രിക്കാരുടെ കഥ പറഞ്ഞ മിമിക്‌സ് ആക്ഷന്‍ 500 എന്ന സിനിമയിലൂടെയായിരുന്നു ഷാജുവിന്റെ അരങ്ങേറ്റം. ഇന്നും വേദികളില്‍ അദ്ദേഹം മോഹന്‍ലാലിനെ അനുകരിക്കാറുണ്ട്.

Shaju Sreedhar

എന്നാല്‍ മോഹന്‍ലാലുമായുള്ള സാദൃശ്യം തനിക്കൊരു വെല്ലുവിൡയായി മാറിയ കഥയാണ് ഷാജുവിന് പറയാനുള്ളത്. നാന മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജു മനസ് തുറന്നത്. ലാലേട്ടനെ പോലൊരാളുടെ ശബ്ദവും രൂപവും കിട്ടിയപ്പോള്‍ അത് തനിക്ക് പോസിറ്റീവും മറ്റൊരു തരത്തില്‍ നെഗറ്റീവുമായി മാറിയെന്നാണ് ഷാജു പറയുന്നത്.

സാരിയില്‍ ഗ്ലാമറസായി അമേയ; ഹോട്ട് ചിത്രങ്ങള്‍ കാണാം

ജീവിതത്തിലുണ്ടായ പോസിറ്റീവ് മോഹന്‍ലാലുമായുള്ള സാദൃശ്യം തനിക്ക് സിനിമയിലേക്കൊരു എന്‍ട്രി നേടിക്കൊടുത്തുവെന്നതാണ്. എന്നാല്‍ ഇതേ കാരണം മൂലം തന്നെ നിരവധി സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുമുണ്ടെന്ന് ഷാജു പറയുന്നു. ഏതൊരു നടനും തനിക്ക് മുമ്പ് സഞ്ചരിച്ചവരുടെ പാത പിന്തുടരുക എന്നത് സ്വാഭാവികമാണെന്ന് ഷാജു പറയുന്നു. അതൊരു സൂപ്പര്‍ സ്റ്റാറാണെങ്കില്‍ അയാളെ പോലെയാകാന്‍ ശ്രമിക്കുമെന്നും ഷാജു പറഞ്ഞു.

പക്ഷെ അങ്ങനൊരാളുടെ രൂപവും ശബ്ദവും ലഭിച്ചപ്പോള്‍ അത് പോസിറ്റീവ് പോലെ തന്നെ നെഗറ്റീവുമായി മാറി. അവരുടെ സിനിമകളില്‍ നല്ല വേഷങ്ങള്‍ ലഭിക്കാതെ പോകുന്നത് ചിലപ്പോള്‍ ആ സാമ്യം കൊണ്ടായിരിക്കുമെന്നും ഷാജു പറയുന്നു. എന്നാല്‍ തന്റെ പരിശ്രമത്തിലൂടെ തന്നെതേടി നല്ല വേഷങ്ങള്‍ വന്നു ചേര്‍ന്നുവെന്നും ഷാജു പറയുന്നു. ഇന്ന് തനിക്കൊരു കഥാപാത്രം നല്‍കിയാല്‍ അത് നന്നായി ചെയ്യുമെന്ന ആത്മവിശ്വാസം സംവിധായര്‍ക്കുണ്ടെന്നും ഷാജു പറയുന്നു.

വര്‍ഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഷാജു. പത്മിനി, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലാണ് ഷാജു അവസാനമായി അഭിനയിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X