പ്രസവിക്കാതെ തന്നെ ഒരുപാട് കുട്ടികളുടെ അമ്മയാണ് ഞാനിന്ന്, ഒരുപാട് സന്തോഷിക്കുന്നു: ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു വിജയങ്ങള്‍ സമ്മാനിച്ച നടിയായിരുന്നു ഷക്കീല. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും ഷക്കീല ചിത്രങ്ങള്‍ കടുത്ത വെല്ലുവിളിയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം വിട്ടുമാറി ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് ഷക്കീല. ഇന്ന് ഒരുപാട് കുട്ടികളുടെ അമ്മയാണ് ഷക്കീല. തനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന് നന്ദി പറയുകയാണ് ഷക്കീല.
കുക്ക് വിത്ത് കോമളി എന്ന റിയാലിറ്റി ഷോയിലൂടെയാണ് നാളുകള്‍ക്ക് ശേഷം ഷക്കീല വീണ്ടും ആരാധകരുടെ മനസ് കവരുന്നത്. അമ്മ എന്ന് വിളിക്കപ്പെടുന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്നാണ് ഷക്കീല പറയുന്നത്. സോഷ്യല്‍ മീഡിയിയിലൂടെ ഇതേക്കുറിച്ച് ഷക്കീല മനസ് തുറന്നിരുന്നു. ഇപ്പോള്‍ സിനിമയുടെ തിരക്കുകില്ലാതെ ചെന്നൈയില്‍ സ്വസ്ഥ ജീവിതം നയിക്കുകയാണ് ഷക്കീല.

ഷക്കീലയ്ക്ക് കൂട്ടായി മകള്‍ മില്ലയുമുണ്ട്. ഫാഷന്‍ ഡിസൈനറായ മില്ല ട്രാന്‍സ്‌ജെന്‍ഡറാണ്. മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരായ നിമിഷങ്ങളില്‍ തനിക്ക് ജീവിക്കാനുള്ള കരുത്ത് പകര്‍ന്നത് മില്ലായിരുന്നുവെന്നാണ് ഷക്കീല പറയുന്നു. ഇന്ന് താന്‍ ഒരുപാട് പേരുടെ അമ്മയാണെന്നും തന്നെ കുട്ടികള്‍ അമ്മ എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും ഷക്കീല പറയുന്നു.
ടീഷര്‍ട്ടില്‍ ഹോട്ടായി സാക്ഷി അഗര്‍വാള്‍: ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
Recommended Video
തൊണ്ണൂറുകളിലും രണ്ടായിരങ്ങളുടെ തുടക്കത്തിലുമായിരുന്നു ഷക്കീല ചിത്രങ്ങള്‍ തരംഗം സൃഷ്ടിച്ചിരുന്നത്. തമിഴിലും മലയാളത്തിലുമായിരുന്നു കൂടുതലും ഷക്കീല അഭിനയിച്ചിരുന്നത്. തമിഴ്ചിത്രമായിരുന്ന പ്ലേ ഗേള്‍സ് ആയിരുന്നു ആദ്യ സിനിമ. ശോഭനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. പിന്നീട് കാതര, കിന്നാരത്തുമ്പികള്‍, യാമിനി, ഡ്രൈവിംഗ് സ്‌കൂള്‍, നിമിഷങ്ങള്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന ഷക്കീല തമിഴില്‍ വീണ്ടും സജീവമായിരിക്കുകയാണ്.


Click it and Unblock the Notifications