ഫീലിംഗ് പുച്ഛം, വലിയ സില്‍മാ നടനല്ലേ മുന്‍കൈ എടുത്ത് കൂടെ? ഷമ്മി തിലകന്റെ മറുപടി വൈറല്‍

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഷമ്മി തിലകന്‍. വില്ലനായും സഹനടനായുമെല്ലാം ധാരാളം സിനിമകളില്‍ മിന്നും പ്രകടനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ ജോജിയിലെ ഷമ്മിയുടെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഷമ്മി. ഇപ്പോഴിതാ താരം പങ്കുവച്ചൊരു പോസ്റ്റും അതിന് ലഭിച്ചൊരു കമന്റും ശ്രദ്ധ നേടുകയാണ്.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്‍ പങ്കുവച്ച പോസറ്റിനെ വിമര്‍ശിച്ചു കൊണ്ട് എത്തിയ യുവാവിന് ഷമ്മി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്‌നേഹം. ഫീലിംഗ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ എന്നായിരുന്നു കമന്റ്.

Shammi Thilakan

ഇതിന് ഷമ്മി തിലകന്‍ നല്‍കിയ മറുപടി, ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍ എന്നായിരുന്നു. കമന്റ് ഇട്ടയാള്‍ മാത്രമല്ല കണ്ടവരും എന്താണ് ഷമ്മി ഉദ്ദേശിച്ചത് എന്നറിയാനായി ഡിക്ഷ്ണറികള്‍ തപ്പി നടക്കുകയാണ് ഇപ്പോള്‍. ഷമ്മിയുടെ പ്രതികരണം നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറുകയും ചെയ്തു.

തിരക്കുള്ള റോഡില്‍ സൈക്കിള്‍ സവാരിയുമായി സോണല്‍; ചിത്രങ്ങള്‍

Recommended Video

Shammi Thilakan says he didn't think of Mohanlal and Mammootty as superstars

ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇതൊരു മല ആയിരുന്നു. തുരന്ന് എടുത്തപ്പോള്‍ നഷ്ടമായത് പച്ചപ്പിന്റെ സൗന്ദര്യം മാത്രമല്ല..; നാടിന്റെ ജലസമ്പത്ത് കൂടിയാണ്..! ഇതിങ്ങനെ പൊട്ടിച്ചു വിറ്റ് ഒണ്ടാക്കുന്ന പണം വെട്ടി വിഴുങ്ങിയാല്‍ വിശപ്പും ദാഹവും മാറില്ലെന്ന് നാം എന്നു മനസ്സിലാക്കുന്നുവോ..; അന്നുമുതലേ നമ്മള്‍ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങൂ. അതുവരെ, എല്ലാ പരിസ്ഥിതി ദിനങ്ങളിലും നമുക്ക് പ്രകൃതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാം..! എന്നായിരുന്നു ഷമ്മി തിലകന്‍ പങ്കുവച്ച കുറിപ്പ്.

Read more about: shammi thilakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X