ഖേദപ്രകടനത്തില്‍ ഒതുങ്ങുമോ? മരിച്ചവരെ വിമര്‍ശിച്ച കെപിഎസി ലളിതയ്ക്ക് മറുപടിയുമായി ഷമ്മി തിലകന്‍!

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു അടൂര്‍ ഭാസി. അദ്ദേഹത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കെപിഎസി ലളിത രംഗത്തെത്തിയിരുന്നു. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് അന്ന് താരമെത്തിയത്. മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ച അടൂര്‍ ഭാസിയില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചൊക്കെയായിരുന്നു താരം പറഞ്ഞത്. സംഘടനയില്‍ പരാതി നല്‍കിയപ്പോള്‍ ആരും പിന്തുണ നല്‍കിയിരുന്നില്ലെന്നും താരം തുറന്നുപറഞ്ഞിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം കവിയൂര്‍ പൊന്നമ്മ രംഗത്തെത്തിയിരുന്നു.

കാവ്യ മാധവന്‍ മുതല്‍ അനു സിത്താര വരെ! ദിലീപ് പൂമാല ചാര്‍ത്തിയ നായികമാര്‍! കാണൂ!
അടൂര്‍ ഭാസി അത്തരക്കാരനല്ലെന്നും അദ്ദേഹമൊരിക്കലും അങ്ങനെയൊരു കാര്യം ചെയ്യില്ലെന്നുമായിരുന്നു കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. അതിനാല്‍ത്തന്നെ അത് വിശ്വസിക്കേണ്ട കാര്യവുമില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ആ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍. മണ്‍മറഞ്ഞുപോയെ മഹാരഥന്‍മാരെ ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിക്കുന്നതില്‍ മനം നൊന്ത് താന്‍ നേരത്തെ ഒരു പോസ്റ്റിട്ടിരുന്നുവെന്നും അന്ന് ചിലര്‍ തനിക്കെതിരെ വാളോങ്ങിയെന്നും താരം പറയുന്നു.

KPAC Lalitha

ശരിക്കും പൊന്നമ്മച്ചി പറഞ്ഞത് കേട്ടില്ലേയെന്നും മണ്‍മറഞ്ഞവര്‍ക്ക് വേണ്ടിയും കാലം ചിലതൊക്കെ ഒരുക്കിവെച്ചിട്ടുണ്ടെന്നും ഇത്തരത്തിലൊരു തുറന്നുപറച്ചില്‍ നടത്തിയതിന് നന്ദിയെന്നുമാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. ഷമ്മി തിലകന്റെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X