For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന്‍ മുതല്‍ അനു സിത്താര വരെ! ദിലീപ് പൂമാല ചാര്‍ത്തിയ നായികമാര്‍! കാണൂ!

  |

  നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ശക്തമായ തിരിച്ചുവരവുമായി എത്തിയിരിക്കുകയാണ് ദിലീപ്. താരത്തിന്റെ സിനിമാജീവിതം അവസാനിച്ചുവെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരെ ഒരുകാലത്ത് പുറത്തുവന്നിരുന്നു. തിയേറ്റര്‍ ബഹിഷ്‌ക്കരണവും ഉപരോധവുമൊക്കെയായിരുന്നു താരത്തിന് നേരിടേണ്ടിവന്നത്. വ്യക്തി ജീവിതത്തില്‍ മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോഴും ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. കുടുംബവും ആരാധകരും നല്‍കിയ പിന്തുണയാണ് തന്നെ നയിച്ചതെന്ന് താരം പറഞ്ഞിരുന്നു. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമായി മാറിയ രാമലീല തിയേറ്ററുകളിലേക്കെത്തിയതും പ്രതിസന്ധി ഘട്ടത്തിലായിരുന്നു. വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

  തുളസിമാലയണിഞ്ഞ് ഭാര്യഭര്‍ത്താക്കന്‍മാരായി നില്‍ക്കുന്ന ദിലീപിന്റെയും അനു സിത്താരയുടേയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കോടതിസമക്ഷം ബാലന്‍വക്കീലിന് ശേഷം ദിലീപും സിദ്ദിഖും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയ്ക്ക് ശേഷം വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ശുഭരാത്രി. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. അനു സിത്താരയ്‌ക്കൊപ്പം നവവരനായി നില്‍ക്കുന്ന ദിലീപിന്റെ ചിത്രം കണ്ടപ്പോഴാണ് താരത്തിന്‍രെ ഓണ്‍സ്‌ക്രീന്‍ നായികമാരെക്കുറിച്ച് ആലോചിച്ചത്. ദിലീപിന്‍രെ ഭാര്യയായും കാമുകിയായും അഭിനയിച്ച നായികമാരെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഓണ്‍സ്‌ക്രീനില്‍ നിന്നും ജീവിതത്തിലേക്ക്

  ഓണ്‍സ്‌ക്രീനില്‍ നിന്നും ജീവിതത്തിലേക്ക്

  ദിലീപിനൊപ്പം ബാലതാരമായും നായികയായും അരങ്ങേറാനുള്ള ഭാഗ്യം ലഭിച്ച താരങ്ങള്‍ വരെ മലയാളത്തിലുണ്ട്. താരത്തിനൊപ്പം തുടക്കം കുറിക്കുന്നത് നല്ല രാശിയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ജനപ്രിയ നായകനോടൊപ്പം തുടക്കം കുറിച്ചവരെല്ലാം പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായ അഭിനേത്രികളായി മാറിയിരുന്നു. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ദിലീപും കാവ്യ മാധവനും. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ദിലീപും കാവ്യയും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും സൂപ്പര്‍ ഹിറ്റായിരുന്നു.

   മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹം

  മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹം

  ദിലീപിന്റെ നായികമാരിലൊരാളായിരുന്നു മഞ്ജു വാര്യര്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തില്‍ കലാശിച്ചതും. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. ഇടയ്ക്ക് വെച്ച് ഇരുവരും വിവാഹമോചനം നേടി വേര്‍പിരിയുകയായിരുന്നു. മകളായ മീനാക്ഷി അച്ഛനൊപ്പം കഴിയാനാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് താരപുത്രിയിപ്പോള്‍.

  അനു സിത്താരയ്‌ക്കൊപ്പം ശുഭരാത്രിയില്‍

  അനു സിത്താരയ്‌ക്കൊപ്പം ശുഭരാത്രിയില്‍

  യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് അനു സിത്താര. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് ഈ താരം മുന്നേറുന്നത്. ദിലീപിനൊപ്പം ശുഭരാത്രിയില്‍ നായികയായെത്തുന്നത് അനുവാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് അനു ദിലീപിന്റെ നായികയായി എത്തുന്നത്.

  സംയുക്ത-ദിലീപ് ജോഡി

  സംയുക്ത-ദിലീപ് ജോഡി

  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംയുക്ത വര്‍മ്മ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. കുബേരന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ സിനിമകളിലാണ് സംയുക്ത ദിലീപിനൊപ്പം അഭിനയിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് സംയുക്തയെ വിവാഹം ചെയ്യുന്നുമുണ്ട്.

  മീരാ ജാസ്മിനൊപ്പം

  മീരാ ജാസ്മിനൊപ്പം

  സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മലയാളത്തിലേക്കെത്തിയ അഭിനേത്രിയാണ് മീര ജാസ്മിന്‍. താരം അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. കല്‍ക്കത്താ ന്യൂസ്, പെരുമഴക്കാലം തുടങ്ങിയ സിനിമകളില്‍ ദിലീപും മീരയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പെരുമഴക്കാലത്തില്‍ ഭാര്യഭര്‍ത്താക്കന്‍മാരായാണ് ഇവരെത്തിയത്.

  സനുഷയുടെ നായകനായി

  സനുഷയുടെ നായകനായി

  ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് സനുഷ. നായികയായി തുടക്കം കുറിച്ചപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ദിലീപിന്റെ നായികമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് സനുഷ. മിസ്റ്റര്‍ മരുമകനില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  അനുശ്രീക്കൊപ്പവും എത്തി

  അനുശ്രീക്കൊപ്പവും എത്തി

  റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നായികയാണ് അനുശ്രീ. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരമെത്താറുള്ളത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയായി വേഷമിട്ടത് അനുശ്രീയായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  ജ്യോതി കൃഷ്ണയും ദിലീപും

  ജ്യോതി കൃഷ്ണയും ദിലീപും

  ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ ദിലീപിന്റെ ഭാര്യയായെത്തിയത് ജ്യോതി കൃഷ്ണയായിരുന്നു. രചന നാരായണന്‍കുട്ടി, ഹരീഷ് പേരടി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ജോസൂട്ടിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയായിരുന്നു സിനിമ മുന്നേറിയത്.

  നവ്യ നായര്‍ക്കൊപ്പവും എത്തി

  നവ്യ നായര്‍ക്കൊപ്പവും എത്തി

  യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് നവ്യ നായര്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ഇഷ്ടത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, കല്യാണരാമന്‍, പാണ്ടിപ്പട തുടങ്ങി നിരവധി സിനിമകള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ചിരുന്നു. പട്ടണത്തില്‍ സുന്ദരനില്‍ ഭാര്യഭര്‍ത്താക്കന്‍മാരായാണ് ഇവരെത്തിയത്.

   ശാലിനിയുടെ കൂടെ

  ശാലിനിയുടെ കൂടെ

  ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ പ്രിയനായികയായി മാറിയ അഭിനേത്രിയാണ് ശാലിനി. കളിയൂഞ്ഞാലില്‍ ദിലീപും ശാലിനിയും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തിയത്. കുടുംബകഥയുമായെത്തിയ സിനിമയിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  മോഹിനിക്കൊപ്പവും

  മോഹിനിക്കൊപ്പവും

  പ്രണയനിലാവ് എന്ന സിനിമയില്‍ ദിലീപിന്‍രെ ഭാര്യയായെത്തിയത് മോഹിനിയായിരുന്നു. മികച്ച കെമിസ്ട്രിയായിരുന്നു ഇവരുടേത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. ചിത്രത്തിലെ പൊന്നിട്ടപെട്ടകം എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

   മംമ്ത മോഹന്‍ദാസിനൊപ്പം

  മംമ്ത മോഹന്‍ദാസിനൊപ്പം

  ദിലീപിന്റെ നായികമാരെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖങ്ങളിലൊന്നാണ് മംമ്ത മോഹന്‍ദാസിന്റേത്. പാസഞ്ചറും മൈ ബോസും റ്റു കണ്‍ട്രീസും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളായതിന് പിന്നിലെ കാരണം ഇവരുടെ കെമിസ്ട്രിയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കോടതിസമക്ഷം ബാലന്‍ വക്കീലിന് വേണ്ടിയും ഇരുവരും ഒരുമിച്ചിരുന്നു.

  English summary
  Dileep's best onscreen pairs, see the list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X