twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല; തുറന്നടിച്ച് ഷമ്മി തിലകന്‍

    |

    ഈയ്യടുത്തായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ 2021-24 ഭരണ സമിതി ലിസ്റ്റില്‍ നിന്നും നടന്‍ ഷമ്മി തിലകന്റെ നാമനിര്‍ദ്ദേശം തള്ളിയത്. ഇതിനെതിരെ ഷമ്മി തിലകന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പത്രികകളില്‍ ഒപ്പ് വെക്കാത്തതിന്റെ പേരിലായിരുന്നു ഷമ്മി തിലകന്റെ നാമനിര്‍ദ്ദേശം തള്ളിപ്പോയത്. അതേസമയം തന്റെ നോമിനേഷന്‍ തള്ളണം എന്നൊരു തീരുമാനം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും താന്‍ പലരേയും വിളിച്ചപ്പോള്‍ അവരയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തതില്‍ കേട്ടുവെന്നും ഷമ്മി തിലകന്‍ പറഞ്ഞിരുന്നു.

    ഹോട്ട് ലുക്കില്‍ അനന്യ പാണ്ഡെ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങളിതാഹോട്ട് ലുക്കില്‍ അനന്യ പാണ്ഡെ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങളിതാ

    അമ്മ എന്ന സംഘടന ജനാധിപത്യപരമായി മാറണം എന്ന ആഗ്രഹത്തോടെയാണ് താന്‍ നാമനിര്‍ദ്ദേശം നല്‍കിയതെന്നും താരം പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Shammi Thilakan

    നാമനിര്‍ദ്ദേശ പത്രികയില്‍ ഡിക്ലറേഷനില്‍ എന്റെ ഒപ്പ് ഇല്ല എന്ന കാരണം പറഞ്ഞാണ് തള്ളിയിരിക്കുന്നത്. അതൊന്നുമല്ല കാരണം നേരത്തെ തള്ളണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു.ആ സമയത്ത് തന്നെ എന്റെ പക്കല്‍ നിന്നും ഒരു കൈയബദ്ധം പറ്റിയെന്നുമാണ് ഷമ്മി തിലകന്‍ പറയുന്നത്. ഞാന്‍ മൂന്ന് നോമിനേഷന്‍ നല്‍കിയിരുന്നു. ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി എന്നിവയിലേക്കാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത്. ഇതില്‍ ഒന്നില്‍ മാത്രമേ മത്സരിക്കാന്‍ പറ്റുകയുള്ളുവെന്നും അത് ഒമ്പതാം തീയതിക്കുള്ളില്‍ തീരുമാനിച്ചാല്‍ മതി എന്നുമാണ് ഷമ്മി തിലകന്‍ പറയുന്നത്. .

    എന്നാല്‍ ഈ നാമനിര്‍ദേശം തള്ളി പോയതോടെ ഇടവേള ബാബു ഐക്യഖണ്ഡമായി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. അതേസമയം ഇടവേള ബാബു എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിയോജിപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 1997ല്‍ ഇടവേള ബാബുവിന് വേണ്ടി അമ്മയില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് ഇടവേള ബാബുവിന് വോട്ടിങ് പവര്‍ പോലും ഇല്ലായിരുന്നു എന്നും എന്നാല്‍ എല്ലാവര്ക്കും വോട്ടവകാശം വേണമെന്ന് ആവശ്യം അന്ന് ഉന്നയിച്ചിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു. അതേസമയം അമ്മ എന്ന സംഘടന ജനാധിപത്യപരമാകണം എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

    ഇപ്പോള്‍ എന്റെ നോമിനേഷന്‍ തള്ളിയത് മനപൂര്‍വം തന്നെയാണ് ഷമ്മി തറപ്പിച്ചുപറയുന്നുണ്ട്്. ഞാന്‍ പലരെയും ഫോണില്‍ വിളിച്ചപ്പോള്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ കേട്ടു. ഞാന്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്‌നേഹത്തോടെ തന്നെ ഷമ്മി ഒരു റിബല്‍ അല്ലേ എന്ന് ചോദിച്ചു എന്നും അദ്ദേഹം ആരോപിക്കുന്നു. ഡിസംബര്‍ മൂന്ന് ആയിരുന്നു അവസാന തീയതി. രണ്ടാം തീയതി വരെ എന്നെ വട്ടു കളിപ്പിച്ചു.മോഹന്‍ലാല്‍ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങള്‍ ഉന്നയിക്കണം എന്ന് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ലെന്നും ഷമ്മി തിലകന്‍ പറയുന്നുണ്ട്.

    അതേസമയം അതിന് പിന്നാലെ വിവരാവകാശ പ്രകാരം അമ്മയുടെ പല രേഖകളും ഞാന്‍ പരിശോധിച്ചു. അമ്മയുടെ ഓഫീസില്‍ നിന്നുമല്ല എനിക്ക് ആ രേഖകള്‍ ലഭിച്ചത്. എനിക്ക് അത് നല്‍കേണ്ട എന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. പിന്നീട് രജിസ്ട്രാര്‍ വഴിയാണ് രേഖകള്‍ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. അമ്മ ഒട്ടും സുതാര്യമല്ല. അച്ഛന്‍ പറഞ്ഞതിന് അപ്പുറമാണ് 'അമ്മ' എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അച്ഛന്‍ പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണ് എന്ന്. എന്നാല്‍ അതിനും അപ്പുറമാണ് അമ്മയെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

    മൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം; താന്‍ അറിഞ്ഞതും ഇപ്പോഴാണ്, ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടിമൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം; താന്‍ അറിഞ്ഞതും ഇപ്പോഴാണ്, ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി

    ഷമ്മി തിലകന്റേയും ഉണ്ണി ശിവപാലിന്റേയും പത്രികളാണ് സൂക്ഷ്മ പരിശധനയില്‍ തള്ളിയത്. അതേസമയം അമ്മയെ നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും വീണ്ടും നയിക്കുന്നതായിരിക്കും. ഇരുവര്‍ക്കും എതിരില്ലായിരുന്നു. ട്രഷറര്‍, ജോയിന്റെ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സിദ്ദീഖും ജയസൂര്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹന്‍ലാലും ഇടവേള ബാബും നേതൃത്വം നല്‍കുന്ന സമിതി താരസംഘടനയെ നയിക്കുന്നത്. ഇടവേള ബാബു കഴിഞ്ഞ 21 വര്‍ഷമായി സംഘടനയുടെ നേതൃത്വത്തിലുണ്ട്.

    Read more about: shammi thilakan
    English summary
    Shammi Thilakan Slams New Governing Body Election In AMMA
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X