'ചേച്ചിയേക്കാൾ ഉപരി നല്ലൊരു സുഹൃത്ത്', അനുശ്രീക്ക് പിറന്നാൾ ആശംസകൾ നേർന്ന് സഹോദരി ശ്രീക്കുട്ടി
സംവിധായകൻ ലാൽ ജോസ് ഒരുപാട് നായികമാരെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽപ്പെട്ട ഒരാളാണ് ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി കഴിഞ്ഞ അനുശ്രീ. റിയാലിറ്റി ഷോയിലൂടെ ലാൽ ജോസ് അനുശ്രീയെ കണ്ടെത്തിയത്. 2012ൽ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായി അനുശ്രീ മാറി. വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളും അനുശ്രീ സമ്മാനിച്ചു.
Also Read: 'കുഞ്ഞിനെ റെസ്റ്റോറന്റിൽ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരപത്നി
രൂപഭാവങ്ങളിൽ തനി നാട്ടിൻപ്പുറത്തുകാരിയെ ഓർമിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു ആദ്യകാലത്ത് അനുശ്രീയെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥയായും മാധ്യമപ്രവർത്തകയായും ബോൾഡായ നായികയായുമെല്ലാം സ്ക്രീനിൽ എത്താറുണ്ട്. ഫിറ്റ്നസിലെല്ലാം അതീവ ശ്രദ്ധാലുവാണ് അനുശ്രീ. ഇപ്പോൾ തെന്നിന്ത്യൻ നായികമാരോട് കിടപിടിക്കുന്ന തരത്തിലാണ് അനുശ്രീ മേക്കോവർ നടത്തിയിരിക്കുന്നത്. ഇടയ്ക്കിടെ പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനുശ്രീ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു.
Also Read: 'ആമേനിൽ അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ രൂപം കണ്ട് ഫഹദ് പറഞ്ഞ കമന്റ്', മനസ് തുറന്ന് രാജേഷ് ഹെബ്ബാർ

കഴിഞ്ഞ ദിവസം അനുശ്രീ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചിരുന്നു. സിനിമാ സുഹൃത്തുക്കളും ബന്ധുക്കളും സഹോദരങ്ങളുമെല്ലാം അനുശ്രീക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. നമിതാ പ്രമോദ്, റിമി ടോമി എന്നിവരെല്ലാം പ്രിയ കൂട്ടുകാരിക്ക് ആശംസകൾ നേർന്നിരുന്നു. അനുശ്രീയുടെ പിറന്നാൾ ദിനത്തിൽ സഹോദരി ശ്രീകുട്ടി സോഷ്യൽമീഡിയയിൽ എഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അനുശ്രീയും ശ്രീക്കുട്ടിയും ചേച്ചി അനിയത്തി എന്ന ബന്ധത്തിനപ്പുറം നല്ല സുഹൃത്തുക്കൾ കൂടിയാണ്. അത് വീണ്ടും ഊന്നിപറയുന്ന കുറിപ്പാണ് ശ്രീക്കുട്ടി എഴുതിയിരിക്കുന്നത്.

ഒരു സഹോദരിക്കും ഉപരി എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ പറ്റുന്ന സുഹൃത്താണ് അനുശ്രീയെന്നാണ് ശ്രീക്കുട്ടി പറഞ്ഞിരിക്കുന്നത്. വഴക്ക് പറയേണ്ടിടത്ത് വഴക്ക് പറയാനും സ്നേഹിക്കേണ്ടിടത്ത് സ്നേഹിക്കാനും ഇനിയും കൂടെ വേണമെന്നും ശ്രീക്കുട്ടി പോസ്റ്റിലൂടെ പറയുന്നുണ്ട്. 'ഒപ്പം ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും എന്നും മധുരമുള്ള ഓർമ്മകൾ ആയിരുന്നു... ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ ടേണിങ് പോയിന്റിലും ആ സ്നേഹവും ചേർത്ത് നിർത്തലും ഒക്കെ ഒരുപാട് ധൈര്യം തന്നിട്ടുണ്ട്. ഒരു സഹോദരിക്കും ഉപരി എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പറ്റുന്ന സുഹൃത്ത്.... വഴക്ക് പറയേണ്ടിടത്ത് വഴക്ക് പറയാനും സ്നേഹിക്കേണ്ടിടത്ത് സ്നേഹിക്കാനും ഇനിയും കൂടെ വേണം എന്നും... എന്റെ ചേച്ചിക്ക് പിറന്നാൾ ഉമ്മകൾ' എന്നായിരുന്നു ശ്രീക്കുട്ടി അനുശ്രീക്ക് പിറന്നാൾ ആശംസിച്ച് കുറിച്ചത്.
Recommended Video

നാളുകൾക്ക് മുമ്പ് ശ്രീക്കുട്ടിയുടെ വിവാഹത്തിനോട് അനുബന്ധിച്ച് നടന്ന ഹൽദി ആഘോഷങ്ങളുടെ വീഡിയോയും ഫോട്ടോകളും അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഹൽദി ചടങ്ങുകളിൽ മാസ് ലുക്കിലാണ് അനുശ്രീ എത്തിയത്. കളർ മുണ്ടും ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ച് തകർപ്പൻ സ്റ്റൈലിലാണ് താരം ചടങ്ങിൽ പങ്കാളിയായത്. ജീവിതത്തിൽ ആദ്യമായാണ് ഒരു ഹൽദി ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ഒരുപാട് ആസ്വദിച്ചെന്നും ശ്രീക്കുട്ടിക്ക് ആശംസകൾ നേർന്ന് ചിത്രങ്ങൾക്കൊപ്പം അനുശ്രീ കുറിച്ചു. മൈ സാന്റയാണ് അവസാനമായി അനുശ്രീയുടേതായി റിലീസിനെത്തി സിനിമ. മോഹൻലാൽ ചിത്രം 12ത്ത് മാനിൽ അനുശ്രീ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ സെറ്റിൽ നിന്നും മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോ അനുശ്രീ പങ്കുവെച്ചിരുന്നു. താരയാണ് ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന അനുശ്രീയുടെ മറ്റൊരു സിനിമ.


Click it and Unblock the Notifications