twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആമേനിൽ അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ രൂപം കണ്ട് ഫഹദ് പറഞ്ഞ കമന്റ്', മനസ് തുറന്ന് രാജേഷ് ഹെബ്ബാർ

    |

    ചലച്ചിത്ര നടനായും സീരിയൽ നടനായും ഏറെ ശ്രദ്ധിക്കപ്പെട്ട മുഖമാണ് നടൻ രാജേഷ് ഹെബ്ബാറിന്റേത്. കുടുംബത്തിലെ അം​ഗങ്ങളിലാർക്കും സിനിമാ സീരിയൽ മേഖലയുമായി ബന്ധമുണ്ടായിരുന്നില്ല. വായന, അഭിനയം, ഫിറ്റ്നസ്, ഡാൻസ്, പാട്ട് തുടങ്ങി രാജേഷ് കൈവെക്കാത്ത മേഖലകളില്ല. മം​ഗാലപുരത്താണ് കുടുംബത്തിന്റെ വേരുകളെങ്കിലും രാജേഷ് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം കേരളത്തിലാണ്. അതിനാൽ മനോഹരമായി മലയാളം കൈകാര്യം ചെയ്യാൻ രാജേഷ് പഠിച്ചു.

    Also Read: 'കുഞ്ഞിനെ റെസ്റ്റോറന്റിൽ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരപത്നി

    കലയോടുള്ള താൽപര്യം അച്ഛന്റേയും അമ്മയുടേയും പിന്തുണയും പ്രോത്സാഹനവും കൊണ്ട് ഉണ്ടായതാണ് എന്നാണ് രജേഷ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. സമ്മാനങ്ങൾ ലഭിക്കുമോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ലെന്നും എല്ലാത്തിലും പങ്കെടുത്ത് അവസരങ്ങൾ ഉപയോ​ഗിക്കുക എന്നത് മാത്രമാണ് തന്റെ കുടുംബത്തിലെല്ലാവരും തന്നോട് പറഞ്ഞിട്ടുള്ളതെന്നും രാജേഷ് പറയുന്നു.

    Also Read: '30 ലക്ഷം പേരുടെ മരണമൊഴി ഒരു കോടതിക്കും തള്ളാനാവില്ല', മുല്ലപ്പെരിയാർ വിഷയത്തിൽ താരങ്ങൾ

    കുട്ടിക്കാലത്ത് തുടങ്ങിയ അഭിനയമോഹം

    രാജേഷിന്റെ അച്ഛൻ ഡോക്ടറായിരുന്നു, അമ്മ അധ്യാപികയായിരുന്നു. രാജേഷ് ഹെബ്ബാറിന്റെ മുത്തച്ഛൻ മദ്രാസിൽ ഡോക്ടറായിരുന്നു. അതോടൊപ്പം അദ്ദേഹത്തിന് ശസ്ത്രക്രിയ ഉപകരണങ്ങളുടെ ബിസിനസുമുണ്ടായിരുന്നു. ഹെബ്ബാർ എന്നത് താരത്തിന്റെ കുടുംബപേരാണ്. പഠനത്തിനുശേഷം രാജേഷ് ഹെബ്ബാർ കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയിരുന്നു. കൂടെ അദ്ദേഹം സിനിമാഭിനയ മോഹത്തിന് വേണ്ടിയും പ്രവർത്തിച്ചു. സ്വന്തമായി തിരക്കഥ എഴുതി മിറാഷ് എന്നൊരു ഹ്രസ്വചിത്രം അദ്ദേഹം നിർമിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. രാജേഷ് നായകനും അദ്ദേഹത്തിന്റെ ഭാര്യ നായികയുമായി അഭിനയിച്ച ഷോർട്ട് ഫിലിം മിറാഷ് ഡൽഹിയിൽ ശേഖർ കപൂർ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്തു

    ഈ ഹ്രസ്വചിത്രമാണ് അദ്ദേഹത്തിന് സിനിമയിലേക്കും സീരിയലിലേക്കുമുള്ള വഴി തുറന്നത്. ബാബു ജനാർദ്ദനന്റെ 2002ൽ പുറത്തിറങ്ങിയ ചിത്രകൂടം എന്ന സിനിമയിലാണ് രാജേഷ് ആദ്യം അഭിനയിച്ചത്. 2003ൽ ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത ഇവർ സിനിമയിലും രാജേഷ് അഭിനയിച്ചു. 2004ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെയിലെ ഷീലയുടെ മകനായുള്ള രാജേഷിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. ഓർമ്മ എന്ന സീരിയലിൽ അഭിനയിച്ചതോടെ സീരിയലിലും സജീവമായി. ആമേൻ, ഇന്നത്തെ ചിന്താവിഷയം, പ്രിയമാനസം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ഇതിനോടകം രാജേഷ് അഭിനയിച്ചിട്ടുണ്ട്. 40ൽ അധികം സീരിയലുകളുടേയും ഭാ​ഗമായിട്ടുണ്ട്.

    Recommended Video

    തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ
    അഭിനയം നൃത്തം പാട്ട് തുടങ്ങി എല്ലാത്തിലും വൈഭവം

    ഇപ്പോൾ അഭിനയ ജീവിതത്തെ കുറിച്ചും സിനിമാ സീരിയൽ രം​ഗത്തേക്കുള്ള വരവിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് രാജേഷ്. നന്നായി വായിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും. എന്ത് ജോലി ചെയ്താലും ആസ്വദിച്ച് ചെയ്യാൻ മാത്രമാണ് താൽപര്യപ്പെടുന്നതെന്നും രാജേഷ് പറയുന്നു. ആറ് ഭാഷകളോളം വശമുണ്ട് രാജേഷിന്. ഒരു ലൈഫേയുള്ളൂ എന്നതിനാൽ എന്ത് ചലഞ്ച് വന്നാലും അവ ഏറ്റെടുക്കണം എന്നുമാത്രമാണ് ഉദ്ദേശിക്കുന്നതെന്നും പല കഥാപാത്രങ്ങളും നൃത്ത പ്രകടനങ്ങളുമെല്ലാം അതിന്റെ ഭാ​ഗമാണെന്നും രാജേഷ് പറയുന്നു. അഭിനയം പോലെ തന്നെ ഫിറ്റ്നസിലും ശ്രദ്ധാലുവാണ് രാജേഷ്. ഫഹദ് ഫാസിലിനൊപ്പം ആമേനിൽ അഭിനയിക്കാൻ സാധിച്ചതും ഹരത്തിൽ സുഹൃത്തായി അഭിനയിക്കാൻ സാധിച്ചതും ഏറെ സന്തോഷം നൽകിയിരുന്നുവെന്നും രാജേഷ് പറയുന്നു. ആമേനിൽ അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ രൂപം കണ്ടിട്ട് 'നിങ്ങളെ കാണാൻ എന്നെ പോലെ തന്നെയുണ്ട്' എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാജേഷ് പറയുന്നു. അന്ന് ആ കഥാപാത്രം ചെയ്യാൻ പ്രചോദനമായതും അദ്ദേഹത്തിന്റെ വാക്കുകളാണെന്നും രാജേഷ് പറയുന്നു. ട്രോളുന്നവരോട് ദേഷ്യമില്ലെന്നും രാജേഷ് കൂട്ടിച്ചേർത്തു. അച്ഛനാണ് പുസ്തകങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചതെന്നും അച്ഛന്റെ സഹോദരിയുമെല്ലാം പുസ്തകങ്ങൾ ചെറുപ്പം മുതൽ സമ്മാനമായി നൽകിയിരുന്നതിനാൽ താനും പിന്നീട് പുസ്തകങ്ങൾ വാങ്ങാൻ തുടങ്ങിയെന്നും രാജേഷ് പറയുന്നു. ദേവീ മാഹാത്മ്യം, കുടുംബയോ​ഗം, ഓട്ടോ​ഗ്രാഫ്, അമ്മക്കിളി, നിറക്കൂട്ട്, സുന്ദരി, ഭാര്യ, ചാക്കോയും മേരിയും എന്നിവയാണ് രാജേഷിന്റെ പ്രധാന സീരിയലുകൾ.

    Read more about: malayalam television
    English summary
    cinema serial actor rajesh hebbar open up about his acting experience with Fahadh Faasil for amen movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X