twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '30 ലക്ഷം പേരുടെ മരണമൊഴി ഒരു കോടതിക്കും തള്ളാനാവില്ല', മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങൾക്കൊപ്പം താരങ്ങൾ

    |

    ഏത് നിമിഷവും തകർന്നേക്കാവുന്ന അവസ്ഥയിലാണ് മുല്ലപ്പെരിയാർ ഡാം. നാമെല്ലാം ഭയക്കുംപോലെ ഒരു ദുരന്തം ഡാം തകർന്നുണ്ടായാൽ പിന്നെ കേരളമെന്നൊരു സംസ്ഥാനം തന്നെ വെള്ളത്തിനടിയിലാകുമെന്നത് ആർക്കും സംശയമില്ലാത്ത കാര്യമാണ്. മുപ്പത് ലക്ഷത്തിലധികം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ് ഇന്ന് മുല്ലപ്പെരിയാർ ഡാം. ജനങ്ങളുടെ ജീവനെക്കാൾ മറ്റൊന്നിനും വില കൽപ്പിക്കേണ്ടതില്ലെന്നും അതിനാൽ ഡാം പൊളിച്ച് നീക്കണമെന്നുമാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾ പ്രധാനമായും ഉയർത്തുന്ന ആവശ്യം. ദുരന്തം സംഭവിക്കും മുമ്പ് അധികാരികൾ അറിഞ്ഞ് പ്രവർത്തിക്കാൻ മനസ് കാണിക്കണമെന്ന് അഭ്യർഥിച്ച് സോഷ്യൽമീഡിയയിലടക്കം വലിയ ക്യാംപെയിനുകളാണ് ഇപ്പോൾ നടക്കുന്നത്.

    mullaperiyar dam issue, mullaperiyar dam, mullaperiyar dam actors, mullaperiyar dam latest news, prithviraj sukumaran, unni mukundan, hareesh peradi, jude anthany, മുല്ലപ്പെരിയാർ ഡാം, പൃഥ്വിരാജ് മുല്ലപ്പെരിയാർ, ജൂഡ് ആന്റണി, ഡീകമ്മീഷൻ മുല്ലപ്പെരിയാർ, സേവ് കേരള

    ഇതുവരെ സാധാരണക്കാർ മാത്രമാണ് മുല്ലപ്പെരിയാർ ഡാം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്ത് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മലയാളത്തിലെ എല്ലാ സിനിമാ താരങ്ങളും ഡാമിന്റെ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ഉതുകും പോലുള്ള തീരുമാനങ്ങൾ എടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ്. ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ടായിരുന്നു നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്.'വസ്തുതകളും കണ്ടെത്തലുകളും എന്ത് തന്നെയായാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ.... ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി പ്രാർഥിക്കാം' എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. 'മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു' ഉണ്ണി മുകുന്ദൻ കുറിച്ചു. ഡീകമ്മീഷൻ മുല്ലപ്പെരിയാർ, സേവ് കേരള എന്നീ ഹാഷ്ടാ​ഗുകളിലാണ് മുല്ലപ്പെരിയാർ ഡാം പെളിച്ച് നിക്കണമെന്നാവശ്യപ്പെട്ട ക്യാംപെയ്ൻ നടക്കുന്നത്.

    Also Read: 'കെടുപാടുകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല', വിമർശനങ്ങൾക്കുള്ള മറുപടിയുമായി ജാക്വിലിൻ ഫെർണാണ്ടസ്

    മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ധാരണയായെന്നും ഇതിനായുളള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ 2019ല്‍ നിയമസഭയില്‍ അറിയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള കുറിപ്പ് പങ്കുവെച്ചത്. '2019ല്‍ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിര്‍മ്മാണ ചുമതല തമിഴ് നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയുകയാണ്. തമിഴ്നാട് ആകുമ്പോള്‍ അവര്‍ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനമായി കിടന്നുറങ്ങാം. അല്ലെങ്കില്‍ ഡാമില്‍ വെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരും' എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

    Also Read: 'നിയമങ്ങൾ ചിലർ മാത്രം പാലിക്കുന്നു... അതിനാൽ വേദന അനുഭവിക്കുന്നത് എന്നേപ്പോലുള്ളവർ'; സുധാ ചന്ദ്രൻ

    ഡാം പൊളിയും മുമ്പ് ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്റണി കുറിച്ചത്. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന മരണ മൊഴി കൊടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും ജൂഡ് ആവശ്യപ്പെട്ടു. 'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല' ജൂഡ് കുറിച്ചു.

    Also Read: ഒരു കുഞ്ഞിനെ എന്നോടൊപ്പം കാണുവരെ ഞാൻ ​ഗർഭിണിയാണെന്ന വാർത്തകൾക്ക് അവസാനമുണ്ടാകില്ലെന്ന് ബിപാഷ ബസു

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചിട്ടുണ്ട്. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

    Recommended Video

    തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

    Also Read: ആര്യയുടെ മൂന്നാം ഭാ​ഗത്തിൽ നായകൻ അല്ലുവല്ല വിജയ് ദേവരകൊണ്ട?, നിരാശയിൽ ആരാധകർ

    Read more about: mullaperiyar dam malayalam actors
    English summary
    malayalam film actors responses about mullaperiyar dam issue viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X