For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയുടെ മൂന്നാം ഭാ​ഗത്തിൽ നായകൻ അല്ലുവല്ല വിജയ് ദേവരകൊണ്ട?, നിരാശയിൽ ആരാധകർ

  |

  ഏറ്റവും മികച്ച രീതിയിൽ റൊമാൻസ് ചെയ്യുന്ന തെലുങ്ക് താരങ്ങളിൽ ഒരാളാണ് സൗത്ത് ഇന്ത്യൻ താരങ്ങളിൽ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട അല്ലു അർജുൻ. ഒരൊറ്റ പ്രണയ സിനിമകൊണ്ട് സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഫാൻസ്‌ അസോസിയേഷൻ വരെ അല്ലുവിന്റെ പേരിൽ ഉണ്ടായി. ഒരു തെലുങ്ക് നടനാണെങ്കിലും മലയാളി അല്ലുവിന് നൽകുന്നത് മലയാളത്തിലെ മറ്റ് സിനിമാതാരങ്ങൾക്ക് നൽകുന്ന അതേ പിന്തുണയാണ്. അല്ലു അരർജുൻ സിനിമകൾക്ക് മലയാളി എന്നും വലിയ പിന്തുണയാണ് നൽകുന്നത്. പ്രഭാസ് അടക്കമുള്ള താരങ്ങൾ കേരളത്തിൽ കോളിളക്കം സൃഷ്ടിക്കും മുമ്പ് മലയാളികളുടെ പ്രണയ നായകനായി മാറിയ താരം കൂടിയാണ് അല്ലു അർജുൻ. സ്റ്റൈലിഷ് ലുക്കും, ഡാൻസും, സംഭാഷണ ശൈലിയുമെല്ലാം വലിയ തരം​ഗം സൃഷ്ടിച്ചിട്ടുണ്ട്.

  Also Read: ഒരു കുഞ്ഞിനെ എന്നോടൊപ്പം കാണുവരെ ഞാൻ ​ഗർഭിണിയാണെന്ന വാർത്തകൾക്ക് അവസാനമുണ്ടാകില്ലെന്ന് ബിപാഷ ബസു

  അല്ലു അർജുൻ സിനിമകൾ മലയാളത്തിൽ മൊഴിമാറ്റം ചെയ്താണ് പ്രദർശനത്തിന് എത്തിയിരുന്നതെങ്കിലും ആ സിനിമകൾ കാണുമ്പോൾ ഒരിക്കലും അത് തോന്നിപ്പിച്ചിരുന്നില്ല. കേരളത്തിൽ 100 ദിവസത്തിൽ അധികം അല്ലുവിന്റെ ആര്യയെന്ന പ്രണയ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കർണാടകയിലും വലിയ വിജയം സിനിമ നേടിയിരുന്നു. ആറ് ഭാഷയിൽ സിനിമ റീമേക്ക് ചെയ്തെങ്കിലും അല്ലുവിന്റെ ആര്യക്കൊപ്പം പിടിച്ചുനിൽക്കാനായില്ല എന്നതാണ് സത്യം.

  Also Read: 'നിയമങ്ങൾ ചിലർ മാത്രം പാലിക്കുന്നു... അതിനാൽ വേദന അനുഭവിക്കുന്നത് എന്നേപ്പോലുള്ളവർ'; സുധാ ചന്ദ്രൻ

  അല്ലുവിന്റെ സിനിമകളിൽ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാണ് ആര്യ. ആദ്യ ഭാ​ഗത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രദർശനത്തിന് എത്തിയിരുന്നു. സുകുമാറിന്‍റെ സംവിധാനത്തിലെത്തിയ റൊമാന്‍റിക് ആക്ഷന്‍ ചിത്രമായിരുന്നു ആര്യ. ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അനുരാധ മെഹ്‍തയാണ് നായികയായി എത്തിയത്. ശിവ ബാലാജി, രാജന്‍.പി.ദേവ്, സുബ്ബരാജു, സുനില്‍, വേണു മാധവ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മെയ്യിൽ ആര്യ റിലീസായതിന്റെ പതിനേഴാം വാർഷികമായിരുന്നു. അല്ലു അർജുനും തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ച് സിനിമയുടെ വാർഷികത്തിൽ ഓർമകുറിപ്പ് പങ്കുവെച്ചിരുന്നു.

  ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആര്യയ്ക്ക് മൂന്നാം ഭാ​ഗം ഉണ്ടാകുമെന്നാണ് അറിയുന്നത്. ആര്യയുടെ ഒന്നും രണ്ടും ഭാ​ഗങ്ങൾ സംവിധാനം ചെയ്ത സുകുമാർ തന്നെയായിരിക്കും മൂന്നാഭാ​ഗവും സംവിധാനം ചെയ്യുക. എന്നാൽ ഹീറോ അല്ലുവായിരിക്കില്ല തെലുങ്ക് യുവനടൻ വിജയ് ദേവരകൊണ്ടയായിരിക്കുമെന്നാണ് റിപ്പോർട്ട്. അല്ലു അര്‍ജുനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പുഷ്പ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് സുകുമാർ. പുഷ്പയുടെ വർക്കുകൾ പൂർത്തിയാകുന്ന മുറയ്ക്ക് സുകുമാര്‍ ആര്യ 3യുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുമെന്നാണ് വാര്‍ത്തകള്‍. വിജയ് ദേവരകൊണ്ടയെ വെച്ച് ചിത്രത്തിന്റെ മൂന്നാം ഭാ​ഗം ഒരുക്കാൻ സുകുമാർ ആലോചിക്കുന്നുവെന്ന് അറിഞ്ഞത് മുതൽ നിരാശയിലാണ് ആരാധകർ. അല്ലുവല്ലാതെ മറ്റൊരാളെ നായകനാക്കിയാൽ ചിത്രം വിജയമാകില്ലെന്നാണ് ആരാധകർ കുറിച്ചത്. തന്റെ അടുത്ത ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണ് എന്ന് സുകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  ഏത് ഇൻഡസ്ട്രിയിൽ എത്തിയാലും അവർക്കൊപ്പം അവരിലൊരാൾ

  വിജയ് ദേവരകൊണ്ട ഇപ്പോൾ പാൻ ഇന്ത്യൻ സിനിമ ലൈ​ഗറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മുന്‍ ലോകോത്തര ബോക്‌സിങ് താരമായ മൈക്ക് ടൈസണും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. അനന്യ പണ്ടെയാണ് നായിക. അല്ലുവിന്റെ പുഷ്പയിൽ രശ്മിക മന്ദാനയാണ് നായിക. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പാൻ ഇന്ത്യൻ സിനിമ തന്നെയാണ് പുഷ്പയും. അവസാനമായി റിലീസിനെത്തിയ അല്ലു അർജുൻ സിനിമ അല വൈകുണ്ഠപുരമലുവാണ്.

  Read more about: allu arjun vijay devarakonda
  English summary
  report says Vijay Deverakonda is all set for sukumar movie arya 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X