For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കെടുപാടുകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല', വിമർശനങ്ങൾക്കുള്ള മറുപടിയുമായി ജാക്വിലിൻ ഫെർണാണ്ടസ്

  |

  കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ജാക്വിലിൻ ഫെർണാണ്ടസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് പലതവണ ലഭിച്ചിട്ടും അവയെല്ലാം അവഗണിച്ച് മൊഴിയെടുക്കാൻ ഹാജരാകാതിരിക്കുതയായിരുന്നു നടി ജാക്വിലിൻ ഫെർണാണ്ടസ്. ചോദ്യം ചെയ്യലിനായി സെപ്റ്റംബർ 25, ഒക്ടോബർ 15, 16 തീയതികളിലും നടിക്ക് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ശേഷമാണ് കഴിഞ്ഞ ദിവസം താരം ഇഡിക്ക് മുമ്പിൽ കേസിന് വേണ്ടി ഹാജരായത്. സുകേഷ് ചന്ദ്രശേഖറും ഭാര്യയും നടിയുമായ ലീന മരിയ പോളും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ സാക്ഷിയെന്ന നിലയിൽ ഓഗസ്റ്റ് 30ന് ജാക്വിലിന്റെ മൊഴിയെടുത്തിരുന്നു.

  Also Read: ഭർത്താവിനോടൊപ്പമല്ല', 'കർവ ചൗഥ്' ഇത്തവണ കുടുംബത്തോടൊപ്പം ആ​ഘോഷിച്ച് ശിൽപ ഷെട്ടി

  കേസിൽ നടി നോറ ഫത്തേഹിയെ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഫോർട്ടിസ് ഹെൽത്ത്കെയർ മുൻ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ സുകേഷും ലീനയും വഞ്ചിച്ചെന്നാണ് ആരോപണം. കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ലീനയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടുകയും ചെയ്തു. പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണ് ഇഡിക്ക് മുമ്പിൽ നേരത്ത ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് ജാക്വിലിൻ വിശദീകരണമായി പറഞ്ഞിരുന്നത്.

  Also Read: 'ആ ഓർമകളൊന്നും ഇനി വേണ്ട', ടാറ്റു നീക്കം ചെയ്യാനൊരുങ്ങി സാമന്ത?

  ഇപ്പോൾ കേസുമായി ബന്ധപ്പെടുള്ള അന്വേഷണം പുരോ​ഗമിക്കുമ്പോൾ ജാക്വിലിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ജാക്വിലിന് പറയാനുള്ള മറുപടിയാണോ ഈ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് എന്നാണ് ആരാധകരും മറ്റ് സിനിമാ പ്രേക്ഷകരും ചോദിക്കുന്നത്. 'കെടുപാടുകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല' എന്ന ക്യാപ്ഷനോടെയാണ് വിവിധ പോസിലുള്ള സെൽഫികൾ ജാക്വിലിൻ പങ്കുവെച്ചത്. ചിലർ താരത്തെ പോസ്റ്റ് കണ്ട് വിമർശിച്ചെങ്കിലും മറ്റ് ചിലർ ആത്മവിശ്വാസം പകരുന്ന ജാക്വിലിന്റെ വാക്കുകളെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ജാക്വിലിന്റെ വക്താവ് കള്ളപ്പണ വെളുപ്പിക്കൽ കേസും, ഇഡി സമൻസുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.

  'കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാക്വലിൻ ഫെർണാണ്ടസിനെ സാക്ഷി എന്ന നിലിയൽ കഴിഞ്ഞ ദിവസം ഇഡി വിളിപ്പിക്കുകയും അവർ മൊഴികൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഭാവിയിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിയുമായി തുടർന്നും താരം സഹകരിക്കും' എന്നാണ് പ്രസ്താവനയിൽ പറഞ്ഞിരുന്നത്. നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് ജാക്വിലിൻ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ വര്‍ക്കൗട്ട് വീഡിയോകളൊക്കെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കൂടാതെ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾക്കും വലിയ പിന്തുണ ലഭിക്കാറുണ്ട്. ജാക്വിലിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  അലദിൻ എന്ന ഹൊറർ ഹിന്ദി സിനിമയിലൂടെയാണ് ജാക്വിലിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 2009ലായിരുന്നു സിനിമ റിലീസിനെത്തിയത്. ഹൗസ് ഫുൾ, മർഡർ 2, റേസ് 2, റോയ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. താരത്തിന്റെ ആദ്യ ബഹുഭാഷ സിനിമ പ്രഭാസിന്റെ സാഹോയായിരുന്നു. ബോളിവുഡിലെ നിരവധി ഐറ്റം സോങ്ങുകളിൽ മനോഹരമായി നൃത്തം അവതരിപ്പിച്ചും ആരാധക മനംകവർന്ന നടി കൂടിയാണ് ജാക്വിലിൻ. സൽമാൻ ഖാൻ സിനിമ രാധേ, ഭൂത് പൊലീസ് എന്നിവയാണ് ഏറ്റവും അവസാനമായി ജാക്വിലിൻ അഭിനയിച്ച് റിലീസിനെത്തിയ സിനിമകൾ. ബച്ചൻ പാണ്ഡെ, വിക്രാന്ത് റോണ, റാം സേതു എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകൾ. 2006 ൽ മിസ് യൂണിവേർസ് ശ്രീലങ്ക കിരീടം നേടിയത് ജാക്വിലിനായിരുന്നു. 2009ൽ ഇന്ത്യയിൽ മോഡലിങ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്.

  Read more about: jacqueline fernandez bollywood
  English summary
  'ആ ഓർമകളൊന്നും ഇനി വേണ്ട', ടാറ്റു നീക്കം ചെയ്യാനൊരുങ്ങി സാമന്ത?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X