For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവിനോടൊപ്പമല്ല', 'കർവ ചൗഥ്' ഇത്തവണ കുടുംബത്തോടൊപ്പം ആ​ഘോഷിച്ച് ശിൽപ ഷെട്ടി

  |

  ഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ ദീർഘായുസിനായി സ്ത്രീകൾ വ്രതം അനുഷ്ടിക്കുന്ന ചടങ്ങിനെയാണ് കർവ ചൗഥ് എന്ന് വിളിക്കുന്നത്. ദസറയ്ക്കും ദീപാവലിയ്ക്കും ഇടയിൽ വരുന്ന കർവ ചൗഥ് ആഘോഷ ദിവസം ഭർത്താവിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി സ്ത്രീകൾ ജലപാനമില്ലാതെ വൃതമെടുക്കും. പരമ്പരഗതമായി വിവാഹിതരായ സ്ത്രീകൾ വിവാഹ വസ്ത്രം അ‌‌ണിഞ്ഞാണ് ഈ പൂജയിൽ പങ്കെടുക്കുന്നത്. പരമ്പരാഗതമായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവടങ്ങളിലും ഉത്തർപ്രദേശിന്റെയും ഹിമാചൽ പ്രദേശിന്റേയും ഹരിയാനയുടേയും പഞ്ചാബിന്റേയും ചില ഭാഗങ്ങളിലുമാണ് കൂടുതലായും ആഘോഷിച്ചുവരുന്നത്. പൂർണചന്ദ്രൻ വരുന്ന നാലാം ദിവസം മുതലാണ് ഈ വ്രതം ആരംഭിക്കുന്നത്. ഹിന്ദു ലൂണിസോളാർ കലണ്ടർ അനുസരിച്ച് അത് കാർത്തിക മാസമാണ്. ചിലപ്പോൾ വിവാഹം കഴിക്കാത്ത സത്രീകളും വരുംകാല വരനായി ഇങ്ങനെ ചെയ്യാറുണ്ട്.

  Also Read: 'ആ ഓർമകളൊന്നും ഇനി വേണ്ട', ടാറ്റു നീക്കം ചെയ്യാനൊരുങ്ങി സാമന്ത?

  ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ ഭർത്താക്കന്മാർക്കായി അവരുടെ ആയുസിനും ആരോ​ഗ്യത്തിനും വേണ്ടി വ്രതം നോറ്റ് കർവ ചൗഥ് ആഘോഷമായി നടത്താറുണ്ട്. നടി ശിൽപ്പ ഷെട്ടിയും കഴിഞ്ഞ വർഷം വരെ കർവ ചൗഥ് ഭർത്താവിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചിരുന്നു. വിവാഹം ജീവിതം ആരംഭിച്ചിട്ട് ആദ്യമായി ഭർത്താവിന്റെ അസാന്നിധ്യത്തിൽ കർവ ചൗഥ് ആഘോഷിക്കുകയാണ് ശിൽപ്പ. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ആശംസയും മക്കളുടെ സ്നേഹവും പിൻബലമാക്കിയാണ് ശിൽപ്പയുടെ ആഘോഷങ്ങളെല്ലാം.

  Also Read: ഋഷിക്കും സൂര്യയ്ക്കുമിടയിലേക്ക് പുതിയ അതിഥി, ആരാണ് ജ​ഗന്നാഥൻ?

  2021 ജൂലൈ 19ന് ശിൽപ ഷെട്ടി കുന്ദ്രയുടെ കുടുംബം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടത്തെയാണ് നേരിട്ടത്. താരത്തിന്റെ ഭർത്താവ് രാജ് കുന്ദ്രയെ അശ്ലീല വീഡിയോ നിര്‍മാണക്കേസിലാണ് അറസ്റ്റ് ചെയ്തത്. ഏറെനാൾ ജയിലിൽ കിടന്നശേഷമാണ് സെപ്റ്റംബറിൽ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. 50000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ് കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കിയിരുന്നു. ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് കേസുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

  ജാമ്യം ലഭിച്ച് വന്ന രാജ് കുന്ദ്രയെ സ്വീകരിക്കാൻ ശിൽപ്പ തയ്യാറായിട്ടില്ല. ഇരുവരും ഇപ്പോൾ അകന്നാണ് കഴിയുന്നത്. ശിൽപ്പയ്ക്കൊപ്പമാണ് രണ്ട് മക്കളും താമസിക്കുന്നത്. മക്കളുടേയും തന്റെ മാതാപിതാക്കളുടേയും സന്തോഷവും സ്നേഹവുമാണ് ഇപ്പോൾ ശിൽപയുടെ ലക്ഷ്യം. ഭർത്താവുമായി അകന്ന് കഴിയുന്നതിനാൽ ശിൽപ ഇത്തവണ കർവ ചൗഥ് ആഘോഷങ്ങളിൽ നിന്നും മാറിനിൽക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ താരം ഇത്തവണയും മുടങ്ങാതെ കർവ ചൗഥ് ആഘോഷിക്കുന്നുണ്ട്. തന്റെ കുടുംബത്തോടും പ്രിയ സുഹൃത്തുക്കൾക്കുമൊപ്പമാണ് ശിൽപയുടെ ആഘോഷം. ചുവന്ന വസ്ത്രവും കൈനിറയെ വളകളുമണിഞ്ഞ് കർവ ചൗഥ് ആഘോങ്ങൾക്കായി തയ്യാറെടുത്ത് നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും ശിൽപ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ മാതാപിതാക്കൾ ശിൽപ്പയ്ക്കും കുഞ്ഞുങ്ങൾക്കും ആശംസകൾ അറിയിച്ച് മധുരങ്ങൾ നൽകിയതിന്റെ വീഡിയോയും ശിൽപ പങ്കുവെച്ചിരുന്നു.

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  2009 നവംബർ 22നായിരുന്നു ശിൽപയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. ശേഷം ഇവർക്ക് വിയാൻ, സമീഷ എന്നിങ്ങനെ രണ്ട് മക്കളും പിറന്നു. പതിനൊന്ന് വർഷം മുടങ്ങാതെ വിവാഹശേഷം കൗർവ ചൗഥ് ഭർത്താവിന്റെ സാന്നിധ്യത്തിലാണ് ശിൽപ ആഘോഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന ശിൽപയുടെ വീഡിയോകൾ പുറത്തുവന്നിരുന്നു. താരത്തിന്റെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതോടെ ശിൽപ ഇത്തവണ കർവ ചൗത്ത് ആഘോഷിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ആ ധാരണകളെയെല്ലാം ഉടച്ചിരിക്കുകയാണ് ശിൽപ. ഏത് പ്രതിസന്ധി ഘട്ടത്തിലും മുമ്പോട്ട് പോകാനുള്ള മനോധൈര്യം ഉള്ള നടിമാരിൽ ഒരാൾ കൂടിയാണ് ശിൽപ ഷെട്ടി. ഹം​ഗാമ 2 ആണ് ഇനി റിലീസിനെത്താനുള്ള ശിൽപ ഷെട്ടി സിനിമ.

  Read more about: shilpa shetty bollywood
  English summary
  Shilpa Shetty celebrated 'Karwa Chauth' with her family this time in the absence of her husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X