For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋഷിക്കും സൂര്യയ്ക്കുമിടയിലേക്ക് പുതിയ അതിഥി, ആരാണ് ജ​ഗന്നാഥൻ?

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിന്റെ ജൈത്രയാത്ര തുടരുകയാണ്. ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും സംഘർഷഭരിതമായ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ കൂടെവിടെ ഇപ്പോൾ കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ഋഷിക്കും സൂര്യയ്ക്കും അവരുടെ പ്രണയത്തിനുമൊപ്പമാണ് സഞ്ചരിക്കുന്നത്. സൂര്യയെന്ന പെൺകുട്ടിയുടെ ജീവിതമാണ് സീരിയലിന്റെ പ്രമേയയം. ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പരമ്പരകളിൽ ഒന്നുകൂടിയാണ് കൂടെവിടെ.

  Also Read: കുട്ടിക്കാലത്ത് ലൈം​ഗീകമായി ചൂഷണം ചെയ്യപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് അക്ഷയ് കുമാർ

  അനാഥയായ മിടുക്കി പെൺകുട്ടിയാണ് സൂര്യ കോളജ് പഠനം സൂര്യ ആരംഭിച്ചപ്പോൾ മുതൽ എല്ലാവിധ സഹായവും സ്നേഹവും നൽകി സൂര്യയ്ക്കൊപ്പം നിൽക്കുന്നത് അധ്യപിക അദിതിയു ഭർത്താവ് ആദിത്യനും മകൻ ഋഷിയുമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുമ്പോട്ട് നീങ്ങുന്ന സൂര്യയോട് പതിയെ അദിതിയുടെ മകനും അധ്യാപകനുമായ ഋഷിക്ക് പ്രണയം തോന്നുന്നു. സൂര്യയ്ക്കും തിരിച്ച് പ്രണയമുണ്ടെങ്കിലും അദിതി ടീച്ചറുടെ മകൻ തന്റെ അധ്യാപകൻ എന്നീ കാരണങ്ങൾകൊണ്ട് അത് ഋഷിയോട് പറയാതെ ഉള്ളിൽ സൂക്ഷിക്കുന്നു.

  Also Read: സെയ്ഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സുഹൃത്തുക്കൾ പോലും ഉപദേശിച്ചിരുന്നുവെന്ന് കരീന

  ഋഷിക്ക് നിരവധി ആലോചനകൾ വരുന്നുണ്ട് ബന്ധുക്കളിൽ ഒരാളായ മിത്രയുമായുള്ള ഋഷിയുടെ വിവാഹം അടുത്ത സാഹചര്യത്തിൽ സൂര്യയെ സാബു എന്ന ​ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘം അപായപ്പെടുത്താൻ ശ്രമിക്കുന്നു. സൂര്യയെ കാണാനില്ലെന്ന് അറിയുന്നത് മുതൽ ഋഷി സൂര്യയെ തേടിയിറങ്ങുന്നു. ഒളിഞ്ഞിരുന്ന അപകടം മനസിലാക്കാതെയാണ് സാബുവിനൊപ്പം സൂര്യ പോയത്. സൂര്യയ്ക്ക് അപകടം സംഭവിച്ചുവെന്ന് മനസിലായ ഋഷി അവളെ തേടി കണ്ടുപിടിക്കുന്നു. ആ ദുർഘട സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴാണ് ഇരുവരും ആദ്യമായി പരസ്പരമുള്ള സ്നേഹം തിരിച്ചറിഞ്ഞതും അത് തുറന്ന് പറഞ്ഞതും. സാബുവിന്റെ കണ്ണിൽപെടാതരിക്കാൻ സൂര്യയേയും കൊണ്ട് നാടും വീടും വീട്ട് ഒളിവിൽ താമസിക്കുകയാണ് ഋഷി ഇപ്പോൾ. അമ്മ അദിതിയോട് ഋഷി ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. അതിനാൽ അദിതി ടീച്ചർ തന്നെയാണ് ഋഷിക്കും സൂര്യയ്ക്കും അഞ്ജാത വാസത്തിനുള്ള ഇടംകണ്ടെത്തി നൽകിയത്. അദിതി ടീച്ചർ അവകാശിയായ പവയൊരു തറവാട്ടിലാണ് ഋഷിയും സൂര്യയും ഇപ്പോൾ താമസിക്കുന്നത്. ഇവിടെ വരെയാണ് കൂടെവിടെ കഥ എത്തിനിൽക്കുന്നത്.

  ഏറെനാളായി ഋഷി സൂര്യയോട് പ്രണയം പറയുന്നത് കാണാൻ കാത്തിരുന്നവരാണ് ആരാധകർ. ഇപ്പോൾ ഇരുവരും സ്നേഹം തുറന്നുപറഞ്ഞ് പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതോടെ സീരിയലിനോടുള്ള ആരാധകരുടെ ഇഷ്ടവും വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച സംപ്രേഷണം ചെയ്യാൻ പോകുന്ന ഭാ​ഗത്തിന്റെ പ്രമോ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ഒരു പുതിയ കഥാപാത്രം കൂടി കൂടെവിടെയിലേക്ക് വരികയാണ്. നാലഞ്ചേരി തറവാട്ടിൽ കഴിയുന്ന സൂര്യയോടും ഋഷിയോടും അവിടെയുള്ള ഒരു ഭാ​ഗത്ത് ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും അതിനാൽ സൂക്ഷിക്കണമെന്നും തറവാടിന്റെ നടത്തിപ്പുകാരൻ അറിയിച്ചിരുന്നു. തറവാട്ടിൽ താമസം ആരംഭിച്ച ശേഷം ചില അമാനുഷിക ശക്തികളുടെ സാന്നിധ്യം സൂര്യയ്ക്ക് അനുഭവപ്പെടുന്നതായാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. ഇനി പ്രേതമാമോ ബാധയാണോ എന്നത് വ്യക്തമല്ല. ഇനിയിപ്പോൾ ഇവരുടെ ജീവിതത്തിൽ ഈ തറവാട്ടിൽ താമസിക്കുന്നതിലൂടെ വരാൻ പോകുന്ന അപകടങ്ങളെ കുറിച്ചാണ് പുതിയ പ്രമോ വന്ന ശേഷം ആരാധകർ ചർച്ച ചെയ്യുന്നത്.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  ഒപ്പം ജ​ഗന്നാഥൻ എന്നൊരു പുതിയ കഥാപാത്രം കൂടി വരുന്നുണ്ട്. ജീപ്പിൽ സ്റ്റൈലായി ഒരു വില്ലൻ പരിവേഷത്തിലാണ് ജ​ഗന്നാഥൻ എന്ന കഥാപാത്രം ഋഷിക്ക് മുമ്പിലേക്ക് എത്തുന്നത് എന്നാണ് പ്രമോ സൂചിപ്പിക്കുന്നത്. ഋഷിയുടെ നന്മയ്ക്കാണോ ദോഷത്തിനാണോ എന്നത് വ്യക്തമല്ല. കൂടാതെ വിവാഹത്തെ കുറിച്ചും റാണിയമ്മയ്ക്കുള്ള വൈരാ​ഗ്യത്തെ കുറിച്ചുമുള്ള ആശങ്കകളും സൂര്യയോട് ഋഷി പങ്കുവെക്കുന്നതും പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയങ്ങോട്ട് കൂടെവിടെ ആരാധകരിൽ ആകാംഷ നിറയ്ക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത് എന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. അടുത്ത ഒരാഴ്ച ഋഷി-സൂര്യ ജോഡിക്ക് നിർണായകമായിരിക്കും.

  Read more about: asianet serial malayalam
  English summary
  'who is jagannadhan?', asianet popular serial koodevide latest promo viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X