For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ ഓർമകളൊന്നും ഇനി വേണ്ട', ടാറ്റു നീക്കം ചെയ്യാനൊരുങ്ങി സാമന്ത?

  |

  ആരും ആ​ഗ്രഹിക്കുന്ന ഒരു ​ദാമ്പത്യ ജീവിതം നയിച്ചുവന്നിരുന്നവരായിരുന്നു തെന്നിന്ത്യൻ സൂപ്പർ ജോഡിയായിരുന്നു സാമന്തയും നാ​ഗചൈതന്യയും. പെടുന്നനെ ഒരു ദിവസം വിവാഹം ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നില്ല ഇരുവരും ചെയ്തത്. ഏഴ് വർഷത്തോളം പ്രണയിച്ച് പരസ്പരം നന്നായി മനസിലാക്കിയ ശേഷമാണ് വിവാഹജീവിതത്തിലേക്ക് ഇരുവരും കടന്നത്. എന്നാൽ നാല് വർഷം മാത്രമാണ് ആ ബന്ധത്തിന് ആയുസ്സുണ്ടായിരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന തീരുമാനമാണ് സാമും ചായിയും ചേർന്ന് അടുത്തിടെ പ്രഖ്യാപിച്ചത്. പരസ്പരം ഒത്തുപോകാത്തതിനാൽ വേർപിരിയുന്നു ഇനി അങ്ങോട്ടുള്ള രണ്ടുപേരുടേയും യാത്രകൾ ഒറ്റയ്ക്കായിരിക്കും എന്നാണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരും അറിയിച്ചത്.

  Also Read: ഋഷിക്കും സൂര്യയ്ക്കുമിടയിലേക്ക് പുതിയ അതിഥി, ആരാണ് ജ​ഗന്നാഥൻ?

  വിവാഹമോചിതരാകാൻ പോകുന്നുവെന്ന് ഇരുവരും ആരാധകരെ അറിയിച്ചിട്ട് ഒരു മാസത്തോട് അടക്കുന്നു. വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും അതിനായി സിനിമകളിൽ സജീവമായും യാത്രകൾ നടത്തിയുമെല്ലാമാണ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ മടങ്ങിവരവിനായി ശ്രമിക്കുന്നത്. നാ​ഗചൈതന്യ സിനിമാ ഷൂട്ടിങ് തിരക്കുകളിലാണ്. സാമന്ത ഇപ്പോൾ പ്രിയപ്പെട്ടവർക്കൊപ്പം യാത്രകളിലാണ്. തങ്ങളുടെ പ്രണയത്തിന്റെ സ്മാരകമായി ഇരുവരും തുടക്കകാലത്ത് ചെയ്ത ടാറ്റു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ ടാറ്റു സാമന്ത നീക്കം ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വായിക്കാം...

  Also Read: കുട്ടിക്കാലത്ത് ലൈം​ഗീകമായി ചൂഷണം ചെയ്യപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് അക്ഷയ് കുമാർ

  ചായിയുമായുള്ള ബന്ധത്തിന്റെ എല്ലാ ഓർമകളും ഇനിയുള്ള ജീവിതത്തിൽ നിന്നും തുടച്ച് നീക്കാൻ ഒരുങ്ങുകയാണ് സാം. അതിന്റെ ആദ്യത്തെ പടിയായിരുന്നു പേരിനൊപ്പമുണ്ടായിരുന്ന അക്കിനേനി എന്ന നാ​ഗചൈതന്യയുടെ കുടുംബപേര് നീക്കം ചെയ്തതിലൂടെ സംഭവിച്ചത്. ഇപ്പോൾ നാഗചൈതന്യയുടെ ഓര്‍മകള്‍ ഉള്ള ടാറ്റുവും നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് സാമന്ത. പ്രണയിക്കുന്ന കാലത്താണ് ഇരുവരും കൈത്തണ്ടയില്‍ ഒരു പോലെയുള്ള ടാറ്റു കുത്തിയത്. സ്വന്തം യാഥാര്‍ഥ്യം സൃഷ്ടിയ്ക്കുക എന്ന വൈക്കിങ് ചിഹ്നമാണ് അന്ന് ഇരുവരും ടാറ്റു ചെയ്തിരുന്നു. ഇരുവരുടേയും കൈയ്യിൽ ഒരേപോലുള്ള ടാറ്റു കണ്ടെത്തിയ ആരാധകരാണ് ആദ്യം ഇരുവരും പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞത്. യേ മായു ചേസാവേ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായത്. ഇരുവരുടേയും വിവാഹം 2017ലാണ് കെങ്കേമമായി നടന്നത്. പ്രണയിനിയെ ജീവിത പങ്കാളിയാക്കിയതോടെ വൈക്കിങ് ടാറ്റുവിന് താഴെ വിവാഹ തിയ്യതി കൂടി നാ​ഗചൈതന്യ പിന്നീട് ടാറ്റു ചെയ്തിരുന്നു. ഇരുവരുടേയും പ്രണയവും ജീവിതവും പലർക്കും പ്രചോദനവുമായിരുന്നു.

  ചായിയോടുള്ള തന്റെ അളവില്ലാത്ത പ്രണയത്തിന്റെ സൂചകമായി മൂന്ന് ടാറ്റുകളാണ് സാം ശരീരത്തിൽ ചെയ്തിരിക്കുന്നത്. ചായിക്കൊപ്പമുള്ള ജീവിതത്തിലെ പ്രധാന ‍ സംഭവങ്ങള്‍ ഓർമിപ്പിക്കുന്നതാണ് സാം ചെയ്ത ടാറ്റുകളെല്ലാം. കഴുത്തിന് പിന്നിലുള്ള സാമന്തയുടെ ടാറ്റു ചായിക്കൊപ്പമുള്ള ആദ്യ സിനിമയായ ചേ മായു ചേസാവേയുടെ ഓർമക്ക് വേണ്ടി ചെയ്തതാണ്. ഈ സിനിമാ പേരിന്റെ ചുരുക്കമായ വൈഎംസി എന്നാണ് കഴുത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് വലത് വശത്തുള്ള വാരി എല്ലിന് മുകളിലാണ് സാം ചെയ്തിരിക്കുന്നത്. അവിടെ ഭര്‍ത്താവിന്റെ പേര് ചുരുക്കി ചായി എന്ന് മാത്രമാണ് എഴുതിയിരിക്കുകയാണ്. മൂന്ന് ടാറ്റുകളും പലപ്പോഴായി സാമന്ത ആരാധകർക്കായി പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

  Recommended Video

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ഷൂട്ടിങ് തിരിക്കുകളിൽ നിന്നും വിവാഹ ജീവിതവുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്നും ചോദ്യങ്ങളിൽ നിന്നുമെല്ലാം അകന്ന് ഹിമാലയൻ യാത്രയിലായിരുന്നു സാമന്ത. സുഹൃത്തായ ശിൽപ്പ റെഡ്ഡിക്കൊപ്പമായിരുന്നു സാമന്തയുടെ ഹിമാലയൻ യാത്ര. യാത്രയ്ക്കിടയിൽ സാമന്ത മഹേഷ് യോഗിയുടെ ആശ്രമവും സന്ദർശിച്ചു. മഹാഭാരതം വായിച്ചപ്പോൾ മുതൽ ഹിമാലയം സ്വപ്നങ്ങളിലുണ്ടായിരുന്നുവെന്നും ഇപ്പോൾ സംഭവിച്ചിരിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നുമാണ് ഹിമാലൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് സാമന്ത കുറിച്ചത്. ഫാമിലി മാൻ 2 എന്ന ആമസോൺ വെബ് സീരിസായിരുന്നു ഏറ്റവും അവസാനമായി സാമന്തയുടേതായി റിലീസിനെത്തിയത്. ഇനി ഗുണശേഖർ സംവിധാനം ചെയ്ത ശാകുന്തളം ആണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം. സംവിധായകൻ വിഘ്‌നേഷ് ശിവന്റെ കാതുവാകുല രണ്ട് കാതൽ എന്ന തമിഴ് ചിത്രത്തിലും സാം അഭിനയിച്ചിട്ടുണ്ട്.

  Read more about: samantha naga chaithanya telugu
  English summary
  'No more those memories', actress Samantha ruth prabhu ready to remove the couple tattoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X