ഷിബു പേര് പോലെ തന്നെ വ്യത്യസ്തം; കുടുംബത്തിനൊപ്പം തന്നെ വരണം എന്ന് ബിജുക്കുട്ടന്‍
Recommended Video
കടുത്ത ദിലീപ് ആരാധകനായ ചെറുപ്പക്കാരന്‍ ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ അലയുന്ന കഥ പറയുന്ന ചിത്രമാണ് ഷിബു. പേര് പോലെ വ്യത്യസ്തമാണ് സിനിമ എന്ന് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ബിജുക്കുട്ടന്‍ ഫില്‍മിബീറ്റിനോട് പറഞ്ഞു. തീര്‍ത്തുമൊരു കുടുംബ ചിത്രമാണ് ഷിബു എന്ന് ബിജുക്കുട്ടന്‍ വ്യക്തമാക്കുന്നു.

ഷിബു എന്ന നായകന്റെ അളിയന്റെ വേഷത്തിലാണ് ബിജുക്കുട്ടന്‍ ചിത്രത്തെലത്തുന്നത്. വളരെ സാധാരണക്കാരനായ ന്യൂജനറേഷന്‍ ചെറുപ്പക്കാരനാണത്രെ ഷിബു. ഷിബുവിന്റെ സന്തതസഹചാരിയാണ് അളിയന്‍. എന്തിനും കൂടെയുണ്ട്. കുടുംബത്തിനൊപ്പമിരുന്ന് കണ്ട് ചിരിക്കാന്‍ കഴിയുന്ന നര്‍മ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.
ഇതൊരു വന്‍ താരനിര അണിനിരക്കുന്ന വലിയ ചിത്രമല്ല, എന്നാല്‍ ഒരിക്കലും ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല. രണ്ടര മണിക്കൂര്‍ സിനിമ കണ്ട്പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിരാശ തോന്നില്ല. തീര്‍ച്ചയായും കുടുംബത്തിനൊപ്പം വന്ന് സിനിമ കാണണം- ബിജുക്കുട്ടന്‍ പറഞ്ഞു.
വലിയ അവകാശവാദമൊന്നുമില്ല, എന്നിരുന്നാലും ഷിബു നിരാശപ്പെടുത്തില്ല എന്ന് സംവിധായകന്‍
ഗോകുലും അര്‍ജ്ജുനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാഗതനായ കാര്‍ത്തിക് ആണ് നായകന്‍. കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യാന്‍ നായികയായി എത്തുന്നു. ജൂണ്‍ 28 ന് സിനിമ റിലീസ് ചെയ്യും.


Click it and Unblock the Notifications











