Don't Miss!
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
വലിയ അവകാശവാദമൊന്നുമില്ല, എന്നിരുന്നാലും ഷിബു നിരാശപ്പെടുത്തില്ല എന്ന് സംവിധായകന്
Recommended Video
സിനിമ ഒരു സ്വപ്നമായി കണ്ട് അതിന് പിന്നാലെ നടന്ന് ജീവിതം നഷ്ടപ്പെട്ട ഒരുപാട് യുവത്വം ഇവിടെുണ്ട്. ഇതില്‍ ചിലരൊക്കെ രക്ഷപ്പെട്ടുപോയി. തീര്‍ത്തും പുതുമയുള്ളതും വ്യത്യസ്തവുമായ കഥകളും സിനിമകളും അത്തരം സിനിമാ പ്രേമികളില്‍ നിന്നും ഉണ്ടായി. അങ്ങനെ സിനിമയെയും ദിലീപ് എന്ന നടനെയും ഭ്രാന്തമായി ആരാധിക്കുന്ന ഷിബു എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഷിബു.

32 ആം അധ്യായം 23 ആം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജ്ജുനും ഗോകുലും ചേര്‍ന്നാണ് ഷിബു എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണീഷ് വിജയന്റേതാണ് തിരക്കഥ. വലിയ അവകാശവാദമൊന്നുമില്ലെന്നും, എന്നാല്‍ ചിത്രം നിങ്ങള്‍ ഇതുവരെ അനുഭവിക്കാത്ത പുതുമയുള്ള രീതിയിലാണ് അവതരിപ്പിച്ചിരിയ്ക്കുന്നത് എന്നും സംവിധായകന് ഗോകുല്‍ രാമകൃഷ്ണൻ പറയുന്നു.
ഒരു പാലക്കാട് നാട്ടിന്‍പുറത്തുകാരന്റെ സിനിമയോടുള്ള ഭ്രമമാണ് ഷിബു. അയാളുടെ ചെറുപ്പം മുതല്‍ 25 വയസ്സ് വരെയുള്ള കാലം സിനിമയില്‍ പറയുന്നുണ്ട്. നവാഗതനായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്. കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജു കൂര്യൻ നായികയായെത്തുന്നു.
ന്യൂ ജനറേഷൻ തിരിച്ചറിവുകളുടെ കഥയുമായി വകതിരിവ് എത്തുന്നു.. ട്രെയിലര്‍ കണ്ടു നോക്കൂ
സലിം കുമാര്‍, ബിജുക്കുട്ടന് എന്നിവരുടെ നര്‍മ രംഗങ്ങളും ചിത്രത്തിലുണ്ട്. തട്ടത്തിന് മറയത്ത്, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ സച്ചിന് വാര്യരാണ് ഷിബുവിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. വരുന്ന 28 ന് സിനിമ റിലീസ് ചെയ്യും.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!