അന്ന് രാത്രി തന്നെ മമ്മൂക്കയുടെ വിളിയെത്തി; ഉണ്ട റിലീസ് ദിവസം സംഭവിച്ചത് പറഞ്ഞ് ഷൈന്‍ ടോം

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം ഷൈന്‍ ടോം മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. ഏത് റോളും തനിക്ക് ചെയ്ത് ഫലിപ്പിക്കാനാകുമെന്ന് ഷൈന്‍ തെളിയിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയെ പലപ്പോഴും സോഷ്യല്‍ മീഡിയ മുരളിയെ പോലുള്ള അതുല്യനടന്മാരോടാണ് താരതമ്യം ചെയ്യാറുള്ളത്. ഇഷ്‌ക്, ഉണ്ട തുടങ്ങിയ സിനിമകളിലൂടെ വ്യത്യസ്തമായ പല കഥാപാത്രങ്ങളേയും ഷൈന്‍ അവിസ്മരണീയമാക്കിയിട്ടുണ്ട്.

ഷൈന്‍ ടോം ചാക്കോയുടെ മികച്ച പ്രകടനങ്ങളിലൊന്ന് കണ്ട ചിത്രമായിരുന്നു ഉണ്ട. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ചിത്രത്തില്‍ ജോജോ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ഷൈന്‍ അവതരിപ്പിച്ചത്. താരത്തിന്‌റെ പ്രകടനം കയ്യടി നേടിയിരുന്നു. പരുക്കനായ ജോജോയായി ഷൈന്‍ നിറഞ്ഞാടുകയായിരുന്നു. മമ്മൂട്ടിയോടൊപ്പം യുവതാരങ്ങള്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു ഉണ്ട. ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

മമ്മൂക്കയെ വല്ലാതെ മിസ് ചെയ്തു

മമ്മൂട്ടി ടൈംസിലൂടെയാണ് ഷൈന്‍ അനുഭവങ്ങള്‍ പങ്കുവച്ചത്. ഉണ്ടയുടെ റിലീസ് ദിവസം മമ്മൂട്ടിയില്‍ നിന്നുമുണ്ടായ അനുഭവമാണ് ഷൈന്‍ വെളിപ്പെടുത്തിയത്. എല്ലാവരും ഒരുമിച്ചായിരുന്നു റിലീസ് ദിവസം ഉണ്ട കണ്ടത്. പക്ഷെ മമ്മൂട്ടിയുണ്ടായിരുന്നില്ല. റിലീസ് ദിവസം വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. ആദ്യത്തെ ഷോ കഴിയുമ്പോള്‍ തന്നെ ഇത്രയധികം റിവ്യൂസ്, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍. ഒരുപാട് സന്തോഷം തോന്നി. പക്ഷെ മമ്മൂക്കയെ വല്ലാതെ മിസ് ചെയ്തു. അദ്ദേഹം ഒരു ഷൂട്ടിലായിരുന്നു. ജോര്‍ജേട്ടനെ വിളിച്ച് മമ്മൂക്കയുടെ നമ്പര്‍ വാങ്ങിയെന്ന് ഷൈന്‍ പറയുന്നു.

 മമ്മൂട്ടി ഫോണെടുത്തില്ല

നമ്പര്‍ വാങ്ങിയെങ്കിലും വിളിക്കാന്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും ഷൈന്‍ പറയുന്നു. അതിന് മുമ്പ് മമ്മൂക്കയെ ഫോണില്‍ വിളിച്ചിട്ടുണ്ടായിരുന്നില്ല. അതിന്റെ ടെന്‍ഷനുണ്ടായിരുന്നു. വിളിച്ചപ്പോള്‍ മമ്മൂട്ടി പക്ഷെ ഫോണെടുത്തില്ല. ഷൂട്ടിലെ തിരക്കും ആളുകള്‍ ഫോണ്‍ വിളിക്കുന്നതുമൊക്കെ കൊണ്ടായിരുന്നു. പിന്നീട് തങ്ങള്‍ തങ്ങളുടേതായ കാര്യങ്ങളിലേക്ക് കടന്നുവെന്നും ഷൈന്‍ പറയുന്നു. എന്നാല്‍ അന്ന് രാത്രി തന്നെ തേടി മമ്മൂട്ടിയുടെ ഫോണ്‍ വിളിയെത്തിയെന്ന് ഷൈന്‍ പറയുന്നു. എന്താ വിളിച്ചതെന്ന് ചോദിച്ചു. കാര്യം പറഞ്ഞു. ഞായറാഴ്ച വരില്ലേ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചു. അന്നൊരു പരിപാടിയുണ്ടായിരുന്നു എല്ലാവരുമുള്ളത്. ആ വരാമെന്ന് താന്‍ മറുപടി നല്‍കിയെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

മമ്മൂക്ക തിരിച്ചു വിളിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷൈന്‍ പറയുന്നു. തനിക്ക് വരുന്ന എല്ലാ കോളുകള്‍ക്കും റെസ്‌പോണ്ട് ചെയ്യാന്‍ സാധിക്കാറില്ല. എന്നാല്‍ മമ്മൂക്ക എല്ലാ ഫോണ്‍ കോളുകള്‍ക്കും അന്ന് രാത്രിക്കുള്ളില്‍ റെസ്‌പോണ്ട് ചെയ്യും. മെസേജ് അയക്കുകയാണെങ്കില്‍ അതിനുള്ള മറുപടി എന്തായാലും ലഭിച്ചിരിക്കുമെന്നും ഷൈന്‍ പറഞ്ഞു. പിന്നീട് വിളിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളാണതെന്നും ഷൈന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഷൈന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Recommended Video

Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala
ഇനി പുറത്തിറങ്ങാനുള്ളത്.

ആത്മകഥ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് ഷൈന്‍ അരങ്ങേറുന്നത്. പിന്നീട് ഗദ്ദാമ, അന്നയും റസൂലും, ഇതിഹാസ, കമ്മട്ടിപ്പാടം, ഇഷ്‌ക് തുടങ്ങിയ സിനിമകളിലൂടെ മിന്നും പ്രകടനങ്ങള്‍ കാഴ്ചപ്പെക്കുകയായിരുന്നു. ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമായ ലവ്വില്‍ ഷൈന്‍ ആയിരുന്നു നായകന്‍. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമ ഇയ്യടുത്താണ് പുറത്തിറങ്ങിയത്. ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. തമി, കുറുപ്പ്, വെള്ളേപ്പം, ദിജിന്ന് തുടങ്ങിയ സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

More from Filmibeat

Read more about: mammootty unda shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X