ക്രിസ്തുമസ് ദിനത്തിൽ മണിച്ചിത്രത്താഴിന് 25 വയസ്!! ആരാധകരോട് ക്ഷമ ചോദിച്ച് ശോഭന, കാണൂ
മറ്റൊരു ഡിസംബറിൽ മാണിച്ചിത്രത്താഴിലെ നാഗവല്ലിയേയും ഗംഗയേയും ഒരിക്കൽ കൂടി ഓർമിപ്പിച്ച് ശോഭന
മലയാളി പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. 1993 ഡിസംബർ 25ാം തീയതിയാണ് ചിത്രം പ്രദർശനത്തിനായി എത്തിയത്. 2018 ഡിസംബർ 25 ന് സിനിമ പുറത്തിറങ്ങിയിട്ട് 25 കൊല്ലം പൂർത്തിയാകുകയാണ്. വർഷങ്ങൾ ഇത്രയും കടന്നു പോയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് മാണിച്ചിത്രത്താഴ് തന്നെയാണ്..

മറ്റൊരു ഡിസംബറിൽ മാണിച്ചിത്രത്താഴിലെ നാഗവല്ലിയേയും ഗംഗയേയും ഒരിക്കൽ കൂടി ഓർമിപ്പിച്ച് ശോഭന. തന്റെ ഫേസ്ബുക്ക് പേജിലണ് നാഗവല്ലിയുടെ ചിത്രവും താരം പങ്കുവെച്ചത്. കൂടാതെ തന്റെ പ്രിയപ്പെട്ട ആരാധകരോട് നന്ദിയും ക്ഷമാപണവും നടത്തുന്നുമുണ്ട്. ചെന്നൈയിൽ മാർഗ്ഗി പെർഫോമൻസുമായി തിരിക്കിലാണെന്നും , അതു കൊണ്ടാണ് നിങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തത്. അതിനാൽ ക്ഷമ ചോദിക്കുന്നുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴെന്നും ശോഭന പറയുന്നുണ്ട്. ഫാൻസിനും, തന്റെ മീഡിയ സുഹൃത്തുക്കൾക്കും നന്ദിയും പറയുന്നുണ്ട്.
''കഞ്ഞി എടുക്കട്ടെ'' ഏറ്റവും അനുയോജ്യമായ ഡയലോഗ്!! സംഭാഷണത്തെ കുറിച്ച് തിരക്കഥാകൃത്ത്
ഇത്രയധികം വർഷങ്ങൾ കഴിഞ്ഞിട്ടും ആ സിനിമ ആളുകൾ ആരും മറന്നിട്ടില്ല എന്നത് വലിയൊരു കാര്യം തന്നെയാണ്. ഇത് തനിയ്ക്ക് ശരിയ്ക്കും വിസ്മയകരമായിട്ടാണ് തോന്നുന്നത്. തനിയ്ക്ക് മാത്രമല്ല ചിത്രത്തിലെ എല്ലാ താരങ്ങൾക്കും ടെക്നീഷ്യൻമാർക്കും സമാന അനുഭവം തന്നെയായിരിക്കും. അവരോടെല്ലാം എല്ലാം എന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നെന്നും ശോഭന ഫേസ്ബുക്കിൽ കുറിക്കുന്നു. 1993 ൽ റിലീസ് ചെയ്ത ചിത്രം 365 ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞോടിയത്. അന്ന് വൻ സാമ്പത്തിക ലാഭം നേടികൊടുത്ത ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications











