For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''കഞ്ഞി എടുക്കട്ടെ'' ഏറ്റവും അനുയോജ്യമായ ഡയലോഗ്!! സംഭാഷണത്തെ കുറിച്ച് തിരക്കഥാകൃത്ത്

  |
  'ഇത്ര മോശമായിട്ടാണോ മലയാളികൾ സിനിമ കാണുന്നത് ' | #Odiyan | Filmibeat Malayalam

  പ്രേക്ഷകർക്ക് വാനോളം പ്രതീക്ഷ നൽകി കൊണ്ടാണ് ഒടിയൻ മാണിക്യൻ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ചിത്രത്തിന് ഉയരാൻ സാധിച്ചില്ലെന്നാണ് ഒരു വിഭാഗക്കാർ പറയുന്നത്. എന്നാൽ മറ്റൊരു കൂട്ടരാവട്ടെ കുടുംബ പ്രേക്ഷകർക്ക് കണ്ടിരിക്കാൻ പറ്റുന്ന ലാലേട്ടന്റെ ക്ലാസ് ചിത്രമായിട്ടാണ് ഒടിയനെ വിശേഷിപ്പിക്കുന്നത്. ഡിസംബർ 14 ചിത്രം തിയേറ്ററിലെത്തി ആദ്യ ഷോ കഴിഞ്ഞതിന് തൊട്ടു പിന്നാലെ തന്നെ സിനിമയ്ക്കെതിരെ വിമർശനവും സൈബർ ആക്രമണവും ഉയരുകയായിരുന്നു.

  മറ്റൊരു താരപുത്രൻകൂടി വെള്ളിത്തിരയിലേയ്ക്ക്!! ഇത് മലയാളികളുടെ പ്രിയപ്പെട്ട വില്ലന്റെ മകൻ, കാണൂ

  ചിത്രത്തിലെ ഓരോ സീനുകളും ട്രോളി ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ട്രോളിന് ഇരയായത് പ്രഭ മാണിക്യനേട് പറയുന്ന കഞ്ഞി എടുക്കട്ടെ എന്ന് പറയുന്ന ഡയലോഗാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എന്തിനു ഏതിനും കേൾക്കുന്നത് ഈ ഡയലോഗാണ്. ആസ്ഥാനത്തായി പോയി ഡയലോഗല്ലെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. ഇപ്പോഴിത ഈ സംഭാഷണത്തെ കുറിച്ച് ഒടിയൻ തിരക്കഥാ കൃത്ത് ഹരികൃഷ്ണ പ്രതികരിക്കുകയാണ്. ഇന്ത്യൻ എക്സപ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തരം ഇക്കാര്യം വ്യക്തമാക്കിയത്.

  ബോളിവുഡിനെ സാക്ഷിയാക്കി രൺവീർ അത് വെളിപ്പെടുത്തി!! നിറ കണ്ണുകളോടെ ദീപിക, കാണൂ...

   കഞ്ഞി എടുക്കട്ടെ മാണിക്യ...

  കഞ്ഞി എടുക്കട്ടെ മാണിക്യ...

  മാണിക്യൻ തന്റെ ജീവിത അവസ്ഥയെ കുറിച്ച് നായിക പ്രഭയോട് വളരെ വൈകാരികമായി സംസാരിച്ച് നിർത്തുമ്പോഴാണ് പ്രഭയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുളള ഒരു ഡയലോഗ് വരുന്നത്. ഇത് ആ സന്ദർഭത്തിന് അനുയേജ്യമാണോ എന്ന് ചോദിച്ചു കൊണ്ടാണ് പ്രേക്ഷകർ ട്രോളുന്നത്. മോഹൻലാലും മഞ്ജു വാര്യരും തമ്മിലുളള കോമ്പിനേഷൻ സീനാണ്. ഇതാണ് ആരാധകരെ നിരാശപ്പെടുത്താൻ മറ്റൊരു കാരണം.

   ഡയലോഗിനു പിന്നിലെ കാരണം

  ഡയലോഗിനു പിന്നിലെ കാരണം

  ഈ ഡയലോഗ് എഴുതുമ്പോൾ എന്താണ് ഉദ്യോശിച്ചതെന്ന് തനിയ്ക്ക് കൃത്യാമായി ബോധ്യമുണ്ട്. സന്ദർഭത്തിന് ചേരുന്നതല്ലെന്ന് ഈ നിമിഷം വരെ തോന്നിയിട്ടില്ല. ജീവിതത്തിലെ പല ഘട്ടത്തിലും വൈകാരിക സന്ദർഭങ്ങൾക്കിടയിൽ യാതൊരു ബന്ധവുമില്ലാത്ത പല കാര്യങ്ങളും നമ്മൽ തിരിച്ച് പറയാറുണ്ട്. ഞാനൊരു സിഗററ്റ് വലിക്കട്ടെ അല്ലെങ്കിൽ ഒരു ചായ എന്നിങ്ങനെയൊക്കെ. ജീവിതത്തിന്റെ വൈകാരിക ഘട്ടങ്ങളിൽ അത് മാത്രമല്ല നമ്മൾ സംസാരിക്കുന്നത്. ഇത് തന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് തിരക്കഥാകൃത്ത് പറയുന്നു.

   അത്യാവശ്യം‌ സംഭാഷണം

  അത്യാവശ്യം‌ സംഭാഷണം

  കഞ്ഞി എടുക്കട്ടെ എന്ന ചോദിക്കുന്ന ഈ ഡയലോഗ് ആ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമാണ്. ഈ ഡയലോഗിനു ശേഷം പ്രഭ അകത്തു പോയോ മതിയാവുള്ളൂ. അത് കൊണ്ടാണ് അങ്ങനെയൊരു സംഭാഷണം അവിടെ വന്നത്. അവരുടെ ജീവിത സഹചര്യം കണക്കിലെടുത്ത് കഞ്ഞി എടുക്കട്ടെ എന്നു മാത്രമേ ചോദിക്കാനാവുള്ളൂ, അല്ലതെ കുറച്ച് നേരം ടിവി കാണട്ടെ എന്നോ എല്ലെങ്കിൽ വിശ്രിക്കട്ടെ എന്നോ പറയാൻ കളിയില്ലെന്നും ഹരികൃഷ്ണൻ അഭിമുഖത്തിൽ പറയുന്നു.

  ഏറ്റവും വേദനിപ്പിച്ചത്

  ഏറ്റവും വേദനിപ്പിച്ചത്

  ആ വീട്ടിൽ നിന്ന് കഞ്ഞികുടിച്ച് ജീവിച്ചിരുന്ന ആൾ 15 വർഷങ്ങൾക്ക് ശേഷം ആ വീട്ടിലേയ്ക്ക് തന്നെ മടങ്ങി വരുകയാണ്. അയാൾക്ക് കുറച്ച് ഭക്ഷണം കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്. കൂടാതെ തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഇത്രയും വൈകാരികമായ രംഗം കണ്ട് തിയേറ്ററിൽ കുറച്ചു പേർ ചിരിക്കുന്നുണ്ടായിരുന്നു. കഞ്ഞി വേണോ എന്ന് ചോദിക്കുന്നത് തമാശയോ അശ്ലീലമോ ആണോ എന്നും ഹരികൃഷ്ണൻ ചോദിക്കുന്നു.

  വിമർശകരുടെ മനസ്സിൽ കഞ്ഞി

  വിമർശകരുടെ മനസ്സിൽ കഞ്ഞി

  ചിത്രത്തിനെ കുറിച്ച് വിമർശിക്കുന്നവരുടെ മനസ്സിലാണ് കഞ്ഞിയല്ല, മറ്റെന്തോ ആണ്. ഒടിയൻ എന്ന ചിത്രം നന്മയുളള മനസ്സോടെ കാണേണ്ട ചിത്രമാണ്. ഇത്രയും മോശമായിട്ടാണോ മലയാളികൾ സിനിമ കാണുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നുവെന്നും ഹരികൃഷ്ണൻ പറയുന്നുണ്ട്.

  English summary
  script writer harikrishnan says about mohan odiyan dialogue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X