twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നടി; എണ്ണിയെണ്ണി മറുപടി നല്‍കി ശ്വേത മേനോന്‍

    |

    തന്റെ നിലപാടിനെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ശ്വേത മേനോന്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ വിഷയത്തിലുള്ള നിലപാടായിരുന്നു ശ്വേത പങ്കുവച്ചത്. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ശ്വേതയുടെ വാക്കുകളെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടര്‍ലൈവ് നല്‍കിയ വാര്‍ത്തയുടെ കമന്റിലൂടെയായിരുന്നു ചിലര്‍ വിമര്‍ശനവുമായി എത്തിയത്.

    ഹോട്ട് ലുക്കില്‍ മനസിളക്കി ദിവി വാദിത്യ; ചിത്രങ്ങള്‍ കാണം

    ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ശ്വേത മറുപടി നല്‍കിയത്. ഓരോ വിമര്‍ശനത്തിനും എണ്ണിയെണ്ണിയായിരുന്നു ശ്വേത മറുപടി നല്‍കിയത്. വിവാദമുണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണ്, മലയാളം ടിവി ഷോയില്‍ ഇരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്നു എന്നെല്ലാമായിരുന്നു ശ്വേത മേനോനെതിരെ നടത്തിയ വിമര്‍ശനം. ശ്വേത മേനോന്റെ വാക്കുകളിലേക്ക്.

    അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങള്‍

    മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ എന്നായിരുന്നു ഒരു വിമര്‍ശനം. ഇതിന് ശ്വേത നല്‍കിയ മറുപടി
    കണ്ണാ - ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് ഓട്ടോമാറ്റിക് ആയിട്ട് വരും എന്നായിരുന്നു. പക്ഷെ ഞാന്‍ ഒരു മലയാളി എന്നതില്‍ അഭിമാനിക്കുന്നു. കേരളവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ശ്വേത പറഞ്ഞു.

    ഞാനും മലപ്പുറംകാരിയാണ്

    മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറബില്‍ എഴുത്തച്ഛന്‍ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാന്‍ കഴിയാത്തവര്‍ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം. എന്നായിരുന്നു അടുത്ത വിമര്‍ശനം. ഞാനും മലപ്പുറംകാരിയാണ്, നിങ്ങള്‍ക്കെവിടെ നിന്നുമാണ് ഈ തെറ്റായ അറിവ് ലഭിച്ചതെന്ന് അറിയില്ല. എഴുത്തച്ഛന് സമര്‍പ്പിച്ചു കൊണ്ട് ഒരു മ്യൂസിയം തന്നെ തിരൂരിലുണ്ട്. വിവരങ്ങള്‍ താഴെ നല്‍കിയിട്ടുണ്ടെന്നായിരുന്നു. മ്യൂസിയത്തിന്റെ വിലാസവും ശ്വേത നല്‍കിയിട്ടുണ്ട്.

    അടുത്ത വിമര്‍ശനം രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും മുന്‍പില്‍ മലയാളത്തില്‍ സംസാരിക്കുന്നതാണ് പ്രശ്‌നം. എന്തിനും മണ്ണിന്റെ മക്കള്‍ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ് എന്നായിരുന്നു.

    സഹിഷ്ണുത കാണിക്കുക

    നിങ്ങള്‍ മനസിലാക്കേണ്ടത്, മറ്റുള്ളവരോട് സഹിഷ്ണുത കാണിക്കുക എന്നത് പഠിക്കേണ്ട ഒന്നാണ്. ഒഫന്‍ന്റഡ് ആകുന്നൊരു ഭൂരിപക്ഷം ചുറ്റുമുണ്ടെന്ന് കരുതി അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മള്‍ പ്രതിരോധപരമായി കാണേണ്ട കാര്യമില്ല. നമ്മള്‍ മോശക്കാരാണെന്ന് കരുതരുത്. പ്രത്യേകിച്ച് അതൊരു സാധാരണ സംസാരവും മൂന്നാമതൊരാളുമില്ലാത്തപ്പോള്‍. സാധാരണ താന്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ല. പക്ഷെ ലോക്ക്ഡൗണ്‍ കാരണം സമയം കണ്ടെത്താനായി എന്നും ശ്വേത പറയുന്നു.

    Recommended Video

    സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam
    അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധം

    മലയാളം ഒഴിവാക്കികൊണ്ടു ഹിന്ദിയിലും ഇംഗ്‌ളിഷിലും മാത്രം ആശയവിനിമയം നടത്താന്‍ ഡല്‍ഹിയിലെ നഴ്സിങ് സ്റ്റാഫിന് നല്‍കിയ സര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ശ്വേത പറഞ്ഞത്. മലയാളി നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് കാലത്ത് നമ്മുടെ ജീവന്‍ സുരക്ഷിതമാക്കുവാന്‍ വേണ്ടി അവരുടെ ജീവന്‍ പണയപ്പെടുത്തിയെന്ന കാര്യം നാം മറക്കരുത്. അവരെ മാറ്റിനിര്‍ത്തുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ശ്വേത പറഞ്ഞിരുന്നു.

    Read more about: shwetha menon
    English summary
    Shwetha Menon Gives Reply To A Comment Against Her Stand With Malayalee Nurses, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X