'അമ്മ'യുടെ പ്രസിഡന്റായി പൃഥ്വിരാജിനെ തിരഞ്ഞെടുത്ത് ശ്വേത മേനോൻ; കൂട്ടരാജി ഞെട്ടിച്ചുവെന്ന് താരം

അമ്മ സംഘടനയിലെ കൂട്ട രാജി ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പല സംഭവ വികാസങ്ങളായിരുന്നു നടന്നു കൊണ്ടിരുന്നത്. മോഹൻലാലിന്റെ ഇന്നത്തെ പത്ര സമ്മേളനം ഏറെ നിർണായകമാണ്. ഇത്രയും വലിയ പ്രശ്നങ്ങൾ സംഘടനയിലും സിനിമാ മേഖലയിലും നടത്തിട്ടും ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന മോഹൻലാൽ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ പ്രതികരണം തികച്ചും അപ്രതീക്ഷിതം. അമ്മയിലെ കൂട്ട രാജി തന്നെ ഞെട്ടിച്ചുവെന്ന് ശ്വേത മേനോൻ പറയുന്നു.

അമ്മ സംഘടനയുടെ പ്രസിഡന്‍റ് മോഹൻലാല്‍ അടക്കമുള്ള ഭരണസമിതി കൂട്ടരാജി വെച്ചു. പുതിയ ഭരണ സമിതി രണ്ട് മാസത്തിനുള്ളിൽ തന്നെ നിലവിൽ വരുമെന്നാണ് മോഹൻലാൽ പ്രസ് മീറ്റിൽ പറഞ്ഞത്. അതുവരെ ഒരു താത്കാലിക സമിതി പ്രവർത്തിക്കും. വിമർശിച്ചവർക്കും തിരുത്തിയവർക്കും നന്ദി എന്ന് പറഞ്ഞാണ് അദ്ദേഹം ആ സംസാരം അവസാനിപ്പിക്കുന്നത്. തീർത്തും പുതിയൊരു ടീം ആയിരിക്കും പുതിയ നേതൃത്വത്തിലേക്ക് എത്തുന്നത്. പല തരം മാറ്റങ്ങളും അതുവഴി കൊണ്ടു വരാൻ സാധിക്കുമെന്നാണ് എല്ലാവരുടേയും വിശ്വാസം.

Shwetha Menon

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമ്മ ഭരണസമിതിയിലെ കൂട്ട രാജി. ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് അഭിനന്ദാർഹമാണെന്ന് ശ്വേത മേനോൻ പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ മുന്നോട്ട് പോകട്ടെ. എന്നിരുന്നാലും തങ്ങൾ നേരിട്ട ആക്രമണങ്ങളെ കുറിച്ച് ഇത്രയധികം സ്ത്രീകള്‍ തുറന്നുപറയാൻ തയ്യാറായതാണ് ഏറ്റവും വലിയ കാര്യം. ഇത്തരം പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഒരു വനിതാ അം​ഗവും ഭാരവാഹിത്വത്തിലേക്ക് വരണം. ശ്വേത പറയുന്നു.

സ്ത്രീകൾക്ക് തങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ തുറന്നു പറയാനുള്ള സൗകര്യമാണ് ഇതുവഴി ഒരുക്കുന്നത്. മാത്രമല്ല പതിയെ അമ്മ സംഘടനയിൽ ഒരു ശുദ്ധികലശം ഉണ്ടാകണം. മോഹൻലാലിനെ പോലൊരാൾക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവൻ രാജിവെച്ചത് ഞെട്ടിച്ചു. ഇനി പുതിയ ആളുകള്‍ നേതൃനിരയില്‍ വരണം. ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡന്‍റാകണമെന്നും പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായിട്ടാണ് മോഹൻലാല്‍ പ്രതികരിച്ചത്.

Shwetha Menon

ഇത്തരമൊരു നീക്കം പുതിയ തുടക്കത്തിനു കാരണമാവും. പുതിയ ഭാരവാഹികള്‍ക്ക് ഏറെ ഉത്തരവാദിത്വം ഉണ്ടാകും. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഭാവിയില്‍ പൃഥ്വിരാജ് പ്രസിഡന്‍റാകണമെന്ന ആഗ്രഹം നേരത്തെ പറ‍ഞ്ഞിരുന്നു. മോഹൻലാല്‍ പ്രസിഡന്‍റായില്ലെങ്കിൽ പൃഥ്വിരാജിനെയാണ് പ്രസിഡന്‍റായി താൻ കാണുന്നതെന്നും നടി ശേത്വ മേനോൻ പറഞ്ഞു.

പൃഥ്വിരാജ് ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തൻെ അഭിപ്രായം തുറന്നു പറഞ്ഞത്. അത് ഏറെ ചർച്ചാ വിഷയമായിരുന്നു. മോഹൻലാൽ അലങ്കരിച്ചിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് പൃഥ്വിരാജിനെ കൊണ്ടുവരാൻ അനൂകൂലിക്കുമോ എന്നത് സംശയം നിറഞ്ഞ ചോദ്യമാണ്. എങ്കിലും ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടപോലെ സംഘടനയെ കൂടുതൽ ശക്തമായി ഉയർത്താൻ സാധിക്കുന്നവർ തന്നെ വേണം പുതിയ ഭരണ സമിതിയിൽ എത്തിച്ചേരാൻ.

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X