88 വയസല്ലേ ആയുള്ളൂ, കുറച്ച് കൂടി കാത്തിരിക്കായിരുന്നില്ലേ; ഇ ശ്രീധരനെ കളിയാക്കി സിദ്ധാര്‍ത്ഥ്‌

സിനിമാതാരങ്ങള്‍ക്കിടയില്‍ നിലപാടു കൊണ്ട് കൈയ്യടി വാങ്ങുന്ന നടനാണ് സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം അടക്കമുള്ള വിഷയങ്ങളില്‍ സിദ്ധാര്‍ത്ഥ് നിലപാട് തുറന്നുപറഞ്ഞിരുന്നു. തുടക്കം മുതല്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി തുടക്കം മുതലേ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

ഈയ്യടുത്ത് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖനാണ് ഈ ശ്രീധരന്‍. ഡിഎംആര്‍സി മുന്‍ എംഡിയായ ശ്രീധരനെ കുറിച്ചുള്ള സിദ്ധാര്‍ത്ഥിന്റെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. ശ്രീധരനെ പരിഹസിക്കുകയാണ് സിദ്ധാര്‍ത്ഥ്. താന്‍ ശ്രീധരന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ആരംഭിച്ചത്. പിന്നാലെ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിക്കുകയാണ് താരം ചെയ്യുന്നത്.

Siddharth

'ഇ ശ്രീധരന്‍ സാറിന്റെ വലിയ ആരാധകനാണ്. സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനങ്ങളുടേയും ആരാധകനാണ്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതിലും അടുത്ത കേരള മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞതിലും ഞാന്‍ ആവേശഭരിതനാണ്. പക്ഷെ ഇതിത്തിരി നേരത്തെയായി പോയില്ലേ എന്നാണ് തോന്നുന്നത്. എന്റെ അഭിപ്രായത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു. അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളൂ' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

താരത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില്‍ ചേരുകയാണെന്ന് ഇ. ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പിന്നാലെ തനിക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്നും താന്‍ വന്നതോടെ ബിജെപിയുടെ കേരളത്തിലെ വോട്ട് ഇരട്ടിയാകുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. അതേസമയം ബീഫ് നിരോധനത്തേയും ലവ് ജിഹാദിനേയും കുറിച്ചുള്ള ശ്രീധരന്റെ വാക്കുകളും വിവാദമായിരുന്നു.

തമിഴിലും ഹിന്ദിയിലുമെല്ലാം സ്വന്തമായൊരു ഇടം നേടിയ താരമാണ് സിദ്ധാര്‍ത്ഥ്. നടന്‍ എന്നത് പോലെ രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും നിലപാടുകള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാറില്ല സിദ്ധാര്‍ത്ഥ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന പെട്രോള്‍ വിലയ്ക്കെതിരേ തുറന്നടിച്ചും സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

Read more about: siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X