തനിക്ക് പകരം അമ്പിളിച്ചേട്ടൻ എത്തുമായിരുന്നു!! സംവിധായകനും അത് പറഞ്ഞു, തുറന്ന് പറഞ്ഞ് സിദ്ദിഖ്
പകരം വായക്കാൻ മറ്റൊരു ആളില്ലാത്ത കലാകാരനാണ് ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് അഭിനയ ലോകത്ത് നിന്ന് വിട്ട് നിൽക്കുന്ന ജഗതിയ്ക്ക് മലയാള സിനിമയിൽ ഇന്നേവരെ പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നും അദ്ദേഹത്തെ സ്ഥാനം ഇവിടെ ഒഴഞ്ഞു തന്നെ കിടക്കുകയാണ്. പല കഥാപാത്രങ്ങളും സ്ക്രീൻ തെളിയുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ അറിയാതെ തന്നെ ജഗതിയുടെ മുഖം തെളിയും. മലയാള സിനിമ ഒരുപാട് മിസ് ചെയ്യുന്ന ഒരു കലാകാരനാണ് ജഗതി.

ഈ അടുത്തിടെ പുറത്ത് ഇറങ്ങിയതിൽ പ്രേക്ഷക സ്വീകാര്യ ലഭിച്ച ഒരു ചിത്രമായിരുന്നു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ്, സിദ്ദിഖ്., മംമ്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കോടതി സമക്ഷം ബാലൻ വക്കിൽ. ചിത്രത്തിൽ സിദ്ദിഖ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ജഗതി സിനിമയിൽ സജീവമായിരുന്നെങ്കിൽ ഈ കഥാപാത്രം ജഗതിയാകും അവതരിപ്പിക്കുക എന്ന് സിദ്ദിഖ്. ഈ കഥാപാത്രത്തെ കുറിച്ച് സംവിധായകനോട് പറഞ്ഞതിനെ കുറിച്ച് മനസ് തുറക്കുകയാണ് സിദ്ദിഖ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെ തനിയ്ക്ക് മികച്ച അഭിപ്രായം ലഭിച്ച ചിത്രമായിരുന്നു കോടതി സമക്ഷം ബാലൻ വക്കീൽ. അതിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് സംവിധായകനോട് ഞാൻ ചോദിച്ചു അമ്പിളിച്ചേട്ടൻ (ജഗതി ശ്രീകുമാർ) സജീവമായിട്ട് സിനിമയിലുണ്ടായിരുന്നെങ്കിൽ നമ്മൾ അമ്പിളി ചേട്ടനെയല്ലേ ഈ കഥാപാത്രത്തിന് ആലോചിക്കുകയുള്ളൂ. അപ്പോൾ ഉണ്ണി പറഞ്ഞു, ശരിയായിരിക്കും. അമ്പിളി ചേട്ടൻ സജീവമായിരുന്നെങ്കിൽ അദ്ദേഹത്തെ ആലോചിക്കുമായിരുന്നുള്ളൂയെന്ന്.


Click it and Unblock the Notifications











