twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസാന സിനിമ 2012ല്‍, സിന്ധു മേനോന്‍ ഇപ്പോള്‍ എവിടെ? താരത്തിന്റെ പുതിയ വിശേഷങ്ങള്‍

    |

    ഒരുകാലത്ത് സജീവമായിരിക്കുകയും പിന്നീട് എവിടെയെന്ന് പോലും അറിയാതെ അപ്രതക്ഷ്യരുമായ ധാരാളം താരങ്ങളുണ്ട്. അങ്ങനെ മലയാളി മറന്നുപോയ എന്നാല്‍ ടിവില്‍ കാണുമ്പോഴെക്കെ ഇപ്പോള്‍ എവിടെയായിരിക്കും എന്ന് ചിന്തിക്കുന്നൊരു നടിയുണ്ട്. സിന്ധു മേനോന്‍. മലയാളത്തിലും തമിഴിലുമെല്ലാം നിറഞ്ഞു നിന്ന നടിയായിരുന്നു സിന്ധു. രാജമാണിക്യം, ഉത്തമന്‍, വാസ്തവം തുടങ്ങിയ സിനിമകളിലെ സിന്ധുവിന്റെ പ്രകടനങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു.

    മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

    ടിവി സ്‌ക്രീനില്‍ സിന്ധുവിനെ കാണിക്കുമ്പോഴെല്ലാം മലയാളികള്‍ ചോദിക്കാറുണ്ട് ഇപ്പോള്‍ എവിടെയാണെന്ന്. സിന്ധു ഇപ്പോള്‍ സിനിമയിലെന്നല്ല ഇന്ത്യയില്‍ തന്നെയില്ലന്നതാണ് വസ്തുത. സിനിമ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞു പോയ സിന്ധു ഇന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ്. എങ്കിലും ഈയ്യടുത്ത് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

    സിനിമയിലെത്തുന്നത്

    199ല്‍ ബാലതാരമായാണ് സിന്ധു സിനിമയിലെത്തുന്നത്. രാഷ്മി എന്ന കന്നഡ ചിത്രമായിരുന്നു അരങ്ങേറ്റ സിനിമ. പിന്നീട് നടിയായും സഹനടിയായുമെല്ലാം മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു സിന്ധു. ബെംഗളൂരു സ്വദേശിയായ സിന്ധു പക്ഷെ ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയിലാണുള്ളത്. 36കാരിയായ താരം കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്.

    അവസാനത്തെ മലയാള ചിത്രം

    2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവായിരുന്നു സിന്ധുവിന്റെ അവസാനത്തെ മലയാള ചിത്രം. സുഭദ്രയാണ് അവസാനമായി തെലുങ്കില്‍ അഭിനയിച്ച ചിത്രം. ബിസിനസുകാരനായ ഡൊമിനിക് പ്രഭുവിനെയാണ് സിന്ധു വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ലായിരുന്നു സിന്ധു. ഈയ്യടുത്താണ് താരം സോഷ്യല്‍ മീഡിയയിലും സജീവമായി മാറുന്നത്.

     മലയാളത്തിന് പുറമെ

    പോയ വര്‍ഷം സിന്ധു മേനോന് ജന്മദിനാശംസ നേര്‍ന്നു കൊണ്ടുള്ള സുഹൃത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. 2018ല്‍ ഒരു ഒരു വിവാദവുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ സജീവമായിരുന്നു. ഇതേതുടര്‍ന്നാണ് സിന്ധു സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായും അപ്രതക്ഷ്യയാകുന്നത്. എങ്കിലും ഈയ്യടുത്തായി താരം സോഷ്യല്‍ മീഡിയയില്‍ തിരികെ എത്തുകയായിരുന്നു.

    നായികയായിട്ടായിരുന്നു സിന്ധു മലയാളത്തിലേക്ക് എത്തുന്നത്. ജയറാം നായകനായ ഉത്തമനായിരുന്നു ആദ്യ ചിത്രം. പിന്നീട് മിസ്റ്റര്‍ ബ്രഹ്‌മചാരി, രാജമാണിക്യം, പുലിജന്മം, പതാക, വാസ്തവം, ഡിറ്റക്ടീവ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജമാണിക്യത്തിലേയും ഡിറ്റക്ടവിലേയുമെല്ലാം പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും കന്നഡയിലും തമിഴിലുമെല്ലാം സജീവമായിരുന്നു ഒരുകാലത്ത് സിന്ധു മേനോന്‍.

    Recommended Video

    മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
     പുതിയ ചിത്രങ്ങള്‍

    സിനിമയ്ക്ക് പുറത്ത് ടെലിവിഷന്‍ രംഗത്തും സിന്ധു മേനോന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശ്രീമാന്‍ ശ്രീമതി എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു സിന്ധു. പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ് പോവുകയും പിന്നീട് തിരികെ വരികയും ചെയ്ത ഒരുപാട് താരങ്ങളുണ്ട്. അതുപോലെ സിന്ധുവും ഒരു തിരിച്ചു വരവ് നടത്തുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

    Read more about: sindhu menon
    English summary
    Sindhu Menon Is Here Latest Photos Of Rajamanikyam Actress Goes Viral, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X