വിവാദങ്ങള്‍ക്ക് അവസാനം, പിന്നാലെ പുതിയ പോസ്റ്റുമായി അമൃത സുരേഷ്; അമ്മയ്‌ക്കൊപ്പം ആടിപ്പാടി പാപ്പു
മലയാളികള്‍ക്ക് സുപരിചതയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ ഗായിക ഇന്ന് എല്ലാവര്‍ക്കും അറിയുന്ന താരമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായും അമൃത എത്തിയിരുന്നു. അമൃതയുടെ വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹവും വേര്‍പിരിയലുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.
സിമ്പിള്‍ ലുക്കിലും ബിക്കിനിയിലും ഗ്ലാമറസായി അനന്യ പാണ്ഡ
കഴിഞ്ഞ ദിവസം ബാലയും അമൃതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. തങ്ങളുടെ മകള്‍ അവന്തിക എന്ന പാപ്പുവിനെ വീഡിയോ കോളിലൂടെ കാണണമെന്ന് പറഞ്ഞായിരുന്നു ബാല അമൃതയെ വിളിച്ചത്. എന്നാല്‍ അമൃത ഇത് നിരസിച്ചു. ഇതിന്റെ ഓഡിയോയായിരുന്നു ലീക്കായത്. പിന്നാലെ സംഭവം വിവാദമായി മാറിയതോടെ അമൃത തന്നെ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു. ഫോണ്‍ കോള്‍ റെക്കോര്‍ഡ് പുറത്തു വിട്ട മാധ്യമത്തിനെതിരേയും അമൃത രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ അമൃത പങ്കുവച്ച പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മകള്‍ പാപ്പുവിനൊപ്പമുള്ള മനോഹരമായൊരു വീഡിയോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ അമ്മയും മകളും യു മേക്‌സ് മി ഹാപ്പി എന്ന പാട്ടിനൊത്ത് ചുവടുവെക്കുകയാണ്. വീഡിയോ വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയായിരുന്നു. അമ്മയെ പോലെ തന്നെ മകളും സോഷ്യല്‍ മീഡിയയിലെ താരമാണ്.

നേരത്തെ വിവാദ ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനല്‍ വിശദീകരണവുമായി എത്തിയിരുന്നു. തങ്ങളല്ല ഓഡിയോ ആദ്യം പ്രസിദ്ധീകരിച്ചതെന്നാണ് അവര്‍ പറയുന്നത്. അതേസമയം വാര്‍ത്ത അറിഞ്ഞതോടെ നടന്‍ ബാലയെ ബന്ധപ്പെട്ടു. അദ്ദേഹമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കുട്ടിക്ക് കൊവിഡ് ആണെന്ന് അദ്ദേഹമാണ് പറഞ്ഞതെന്നും തന്റെ മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞതും അദ്ദേഹമാണെന്നും ചാനല്‍ വ്യക്തമാക്കി.
അതോടൊപ്പം തങ്ങള്‍ക്ക് ഓഡിയോ ക്ലിപ്പ് അയച്ചു തന്നത് ബാല തന്നെയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ചാനല്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു അമൃതയുടെ മറുപടി. എന്നാല്‍ ബാല തന്നെയാണ് മകള്‍ക്ക് കൊവിഡ് ആണെന്ന് പറഞ്ഞത് വിഷമമുണ്ടാക്കിയെന്ന് അമൃത പറയുന്നു. സ്വന്തം അച്ഛന്‍ തന്നെ ഇക്കാര്യം പറയുമ്പോള്‍ ആരായാലും വിശ്വസിച്ചു പോകുമെന്നും അമൃത പറഞ്ഞു.

പുറത്ത് വന്നത് ഫോണ്‍ കോളിന്റെ ഒരു ഭാഗം മാത്രമാണെന്നും ബാലയുടെ കോള്‍ വന്നതിന് പിന്നാലെ തന്നെ താന്‍ അമ്മയെ വിളിക്കുകയും തുടര്‍ന്ന് അമ്മ ബാലയെ തിരിച്ചു വിളിച്ചിരുന്നുവെന്നും എന്നാല്‍ ബാല ഫോണ്‍ എടുത്തിരുന്നില്ലെന്നും അമൃത പറഞ്ഞിരുന്നു.
ബാല വിളിച്ചിരുന്ന സമയത്ത് മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു എന്നും അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചിരുന്നു.

മകളേയും കൊണ്ട് ബാലയുടെ വീഡിയോ കോളിനായി കാത്തിരുന്നുവെന്നും എന്നാല്‍ അത് സംഭവിച്ചില്ലെന്നും അമൃത പറയുന്നു. കാത്തിരിക്കുന്നതിനെ കുറിച്ചും മറ്റും ബാലയ്ക്ക് അയച്ച സന്ദേശങ്ങളും ഓഡിയോയും പുറത്ത് വിടുകയും ചെയ്തിരുന്നു അമൃത. ഇതോടെ അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലുടെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.


Click it and Unblock the Notifications