»   » ജാസി ഗിഫ്റ്റ് വിവാഹിതനായി

ജാസി ഗിഫ്റ്റ് വിവാഹിതനായി

Written By:
Subscribe to Filmibeat Malayalam

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ട. കസ്‌റംസ് സൂപ്രണ്ട് ഐ ജയകുമാറിന്റെയും എസ്പി പ്രസന്നയുടെയും മകള്‍ അതുല്യയുടെ കഴുത്തിലാണ് ജാസി മിന്നുകെട്ടിയത്.

12.15നും 12.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് അതുല്യ.

ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജാസിഗിഫ്റ്റ് നോട്ടി പ്രഫസര്‍, നിദ്ര എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയാണ് അടുത്തിടെ സംഗീതസംവിധായകന്റെ തൊപ്പിയണിഞ്ഞത്.

English summary
Noted music director and Malayalam playback singer Jassie Gift got married to Athulya, who hails from Thiruvananthapuram.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam