എന്റെ ഉമ്മയുടെ പേര് റഹ്‌മ, പേര് മാറ്റിയിട്ട് 45 വര്‍ഷം; വ്യാജ വാര്‍ത്തക്കെതിരെ തുറന്നടിച്ച് നജീം അര്‍ഷാദ്

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായകനാണ് നജീം അര്‍ഷാദ്. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതനും പ്രിയപ്പെട്ടവനുമാണ് നജീം. ഗായകന്റെ വീട്ടുകാരേയും മലയാളികള്‍ക്ക് നന്നായി തന്നെ അറിയാം. കഴിഞ്ഞ ദിവസം നജീമിന്റെ കുടുംബത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ക്ക് മറുപടിയുമായി നജീം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

താന്‍ മുസ്ലീം ആണെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ആ രഹസ്യം വെളിപ്പെടുത്തി ഗായകന്‍ നജീം അര്‍ഷാദ്. എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയുടെ തലക്കെട്ട്. താരത്തിന്റെ മാതാപിതാക്കള്‍ ആരാണെന്ന് അറിയുമോ എന്നും വാര്‍ത്തയുടെ തബ്‌നെയിലില്‍ ചോദിച്ചിരുന്നു. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു നജീമിന്റെ പ്രതികരണം.

Najim Arshad

ഇങ്ങനൊരു പ്രസ്താവന ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്റെ ഉമ്മയുടെ പേര് റഹ്‌മ. പേര് മാറ്റിയിട്ട് 45 വര്‍ഷം ആയി. എന്റെ വാപ്പയുടെ പേരു ഷാഹുല്‍ ഹമീദ്. ഞാന്‍ ജനിച്ചത് ഇസ്ലാം ചുറ്റുപാടില്‍ തന്നെ ആണ്. വളര്‍ന്നതും. ഇനിയും സംശയം ഉള്ളവര്‍ ഇങ്ങു പോരെ. മാറ്റി തരാം എന്നും നജീം പറയുന്നു. 'നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാന്‍ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ. ഞാന്‍ എല്ലാവര്ക്കും വേണ്ടി പാടും. അതെന്റെ പ്രൊഫഷന്‍ ആണെന്നും ഗായകന്‍ പറയുന്നു.

പ്രാണേശ്വരിയാകാന്‍ പ്രണിത; ഹോട്ട് ചിത്രങ്ങള്‍ കാണാം

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

പിന്നാലെ ഗായകന് പിന്തുണയുമായി ധാരാളം പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ലൈക്കിനും റീച്ചും വേണ്ടി എന്ത് നെറികേടും കാണിക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കേണ്ടതില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കമന്റുകള്‍ക്ക് നജീം തന്നെ മറുപടി നല്‍കുന്നുണ്ട്. തന്റെ ഉമ്മ വിവാഹശേഷം മതപരിവര്‍ത്തനം നടത്തിയതാണ്. അതിനാണ് ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിപ്പോ ഇങ്ങനെ വ്യാജ വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും മറുപടി കൊടുക്കാതെ ഇത്രയും കാലം നോക്കിയെന്നും നജീം പറയുന്നുണ്ട്. തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നജീം നന്ദി പറയുന്നുമുണ്ട്.

More from Filmibeat

Read more about: najim arshad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X