twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിണ്ടാന്‍ പോലും ധൈര്യമില്ലാതെ നിന്ന എന്നെ അഭിനന്ദിച്ച മമ്മൂക്ക, ഇതെന്റെ ഓസ്‌കാര്‍: സ്മിന പറയുന്നു

    |

    കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ സ്ലീവാച്ചന്റെ പെങ്ങളായെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് സ്മിനു സിജോ. സ്വാഭാവികതയുള്ള അഭിനയമാണ് സ്മിനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമായ ഓപ്പറേഷന്‍ ജാവയിലും സ്മിനു ഉണ്ടായിരുന്നു. സുനാമിയായിരുന്നു ഏറ്റവും ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. അതേസമയം മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലും സ്മിനു അഭിനയിച്ചിരുന്നു.

    ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

    ദ പ്രീസ്റ്റിനെ കുറിച്ചും മമ്മൂട്ടിയോടൊപ്പമുള്ള അഭിനയത്തെ കുറിച്ചുമെല്ലാം സ്മിനു മനസ് തുറക്കുകയാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി. അതോടൊപ്പം കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയത്തെ മമ്മൂട്ടി പ്രശംസിച്ചതിനെ കുറിച്ചും സ്മിനു മനസ് കുറിക്കുന്നുണ്ട്. തനിക്ക് ലഭിച്ച ഓസ്‌കാര്‍ ആണിതെന്നും സ്മിനു പറയുന്നു.

    ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ

    ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്മിനു മനസ് തുറന്നത്. ഞാന്‍ ചേയ്ത എല്ലാ പടങ്ങളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവയാണ് അതില്‍ ഒന്നാണ് ദ പ്രീസ്റ്റ്, വളരെ മനോഹരം എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറയുന്ന സിനിമ , ഒരുപാട് മഹാനടന്‍മാരും നടിമാരും മത്സരിച്ച് അഭിനയിച്ച ഹിറ്റ് സിനിമ ,ഇതില്‍ ഒരു ഭാഗം ആവാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്, അതിലും സന്തോഷം എനിക്ക് മമ്മുക്കയുടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാന്‍ പറ്റിയതിലാണ് എന്നാണ് സ്മിനു പറയുന്നത്.

    അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം

    മമ്മുക്കയോടു മിണ്ടാന്‍ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം. മമ്മുക്കയുടെ കൂടെ ഒന്നിച്ച് ഡയലോഗ് പറഞ്ഞ് അഭിനയിച്ചപ്പോള്‍, അഭിനയിച്ചത് നന്നായിരുന്നു എന്ന് എന്നോട് പറഞ്ഞ നിമിഷം ,ഇതൊക്കെ എനിക്ക് ഓസ്‌കാര്‍ കിട്ടിയ സന്തോഷം തന്നെ ആയിരുന്നുവെന്ന് സ്മിനു പറയുന്നു.

    ജാഡകളില്ലാത്ത നല്ല വ്യക്തിത്വം

    കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് നമ്മുടെ മമ്മുക്ക എന്നും നടി പറയുന്നു. ജാഡകളില്ലാത്ത നല്ല വ്യക്തിത്വം നിറഞ്ഞ നമ്മുടെ എല്ലാരുടെയും സ്വന്തം മമ്മുക്ക. എന്നും സ്മിനു കുറിക്കുന്നു.

     ദ പ്രീസ്റ്റ്

    മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച സിനിമയായിരുന്നു ദ പ്രീസ്റ്റ്. നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ സംവിധാനം ജോഫിന്‍ ടി ചാക്കോയായിരുന്നു. മമ്മൂട്ടി ഒരു വൈദികനായി എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഹൊറര്‍ ചിത്രമായ ദ പ്രീസ്റ്റിലെ ബാല താരം മോണിക്കയുടെ പ്രകടനവും കൈയ്യടി നേടിയിരുന്നു. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലേക്ക് എത്തിയ ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ദ പ്രീസ്റ്റ്. ഹൊറര്‍ ചിത്രമായ ദ പ്രീസ്റ്റിന്റെ സാങ്കേതിക മികവും പ്രശംസ നേടിയിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും തമ്മിലുള്ള രംഗങ്ങളും കൈയ്യടി നേടിയിരുന്നു.

    Read more about: mammootty
    English summary
    Sminu Sijo Opens Up About Acting With Mammootty And His Appreciation , Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X