For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ‌അഞ്ച് കോടി നൽകിയോ? സത്യം തേടി സോഷ്യൽ മീഡിയ, കേൾക്കേണ്ടത് സണ്ണിയുടെ മറുപടി

  By Ankitha
  |

  കേരള ജനതയുടെ കണ്ണീരൊപ്പാൻ സംസ്ഥാനത്തിനകത്തും പുറത്തുമുളള ഒരുപാട് നല്ലവരായ മനുഷ്യ സ്നേഹികൾ രംഗത്തെത്തിയിരുന്നു. ജാതിമതഭേദമില്ലാതെ
  നിരവധി പേരാണ് കേരളത്തിനൊടൊപ്പം കൈകോർത്ത്. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ തങ്ങളെ കൊണ്ട് നൽകാൻ പറ്റാവുന്നതിലധികം സഹായം ഇവർ
  നൽകിയിരുന്നു.

  വിജയ്‌യുടെ കത്തി ഹിന്ദിയിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ സംവിധായകന്‍

  പ്രളയബാധിതർക്ക് സഹായവുമായി ലോകത്തിന്റെ പല കോണിൽ നിന്നുള്ള ആളുകൾ എത്തിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ സിനിമ മേഖലയിലുളള പ്രമുഖ
  താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രളയത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കാനയി നടി സണ്ണി ലിയോൺ അഞ്ച് കോടി രൂപ നൽകിയെന്ന് വാർത്തകൾ
  വ്യാപകമായിരുന്നു. എന്നാൽ ഇത് പലരും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഇതിന്റെ സത്യം തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

  അഞ്ച് കോടി രൂപ

  അഞ്ച് കോടി രൂപയാണ് സണ്ണി ലിയേൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരിക്കുന്നത്. പുറത്തു വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണക്കു
  പ്രകാരം ഇപ്പോൾ ഏറ്റവും കൂടുതൽ തുക തന്ന് കേരളത്തെ സഹായിച്ചിരിക്കുന്ന സണ്ണിയാണ്. സണ്ണിയുടെ സഹായം സോഷ്യൽ മീഡിയയിൽ വൈറലായി
  കൊണ്ടിരിക്കുകയാണ്. പലരും ഇതിനോടകം തന്നെ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിട്ടുണ്ട്.

  സത്യം തേടി സോഷ്യൽ മീഡിയ

  അതേ സമയം വാർത്തകൾ മാത്രമാണ് പ്രചരിക്കുന്നത്. എന്നാൽ ഇതു സംബന്ധമായ ഒരു വിവരവും താരത്തിനോടൊപ്പം ചേർന്നു നിൽക്കുന്ന അടുത്ത വൃത്തങ്ങളോ
  നടിയോ വെളിപ്പെടുത്തിയിട്ടില്ല. സത്യമാണോ എന്ന് അറിയാൻ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടും ട്വിറ്റർ അക്കൗണ്ടും അരിച്ചു പറുക്കി. എന്നാൽ ഇതു
  സംബന്ധമായ ഒരു സൂചനവ പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വാർത്തയുടെ സത്യം തേടി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് വഴി
  പലരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

  ബോളിവുഡ് താരങ്ങളും

  നല്ല സിനിമകളെ പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളികൾ. ഭാഷഭേദമില്ലാതെ ചെറുതോ വലുതോ എന്നുളള താരപദവിയില്ലാതെ നല്ല സിനിമകൾക്കൊപ്പമാകും മലയാളി
  ജതന എപ്പോഴും കൂടെ നിൽക്കാറുള്ളത്. അതിന് ഹിന്ദിയെന്നോ, മലയാളമെന്നോ, തെലുങ്ക് എന്നോയില്ല. ഈ വ്യത്യാസം ഇന്ത്യൻ സിനിമ ലോകത്തിനു തന്നെ വ്യക്തമാണ്.
  എല്ലാ ഭാഷയിലുള്ള താരങ്ങൾക്കും ആരാധകരുള്ള ഒരു സംസ്ഥാനം ഒരു പക്ഷെ കേരളമാകും. ജനങ്ങൾക്ക് സഹായ ഹസ്തവുമായി ബോളിവുഡ്.
  അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക്ക് റോഷന്‍, ജോണ്‍ എബ്രഹാം , കരണ്‍ ജോഹര്‍ , നടി ജാക്വിലിൻ ഫെർണാണ്ട്സ് ,അക്ഷയ് കുമാർ തുടങ്ങിയവർ എന്നിവര്‍
  രംഗത്തെത്തിയിട്ടുണ്ട്.

  കേരളത്തിനോടൊപ്പം

  തുടക്കം മുതലെ കേരളത്തിലെ ജനങ്ങൾക്ക് സഹായ വാഗ്ദാനവുമായി തമിഴ് സിനിമ ലേകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. പ്രളയമുണ്ടായപ്പോൾ തന്നെ കേരള ജനതയ്ക്ക്
  കൈ താങ്ങായി സൂര്യയും സഹോദരൻ കാർത്തിക്കും രംഗത്തെത്തിയിരുന്നു. 25 ലക്ഷം രൂപയായിരുന്നു ഇവർ നൽകിയത്. ഇതിനു പിന്നാലെ കമലഹാസന്‍ ,ധനുഷ്,
  വിശാല്‍, നടികര്‍ സംഘം എന്നിവരും സാമ്പത്തിക സഹായം നൽകിയിരുന്നു. ഏറ്റവും ഒടുവിൽ ചിയാൻ വിക്രം ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ച 35 ലക്ഷം രൂപയും
  നൽകിയിരുന്നു.

  തെലുങ്ക് സിനിമയിൽ നിന്നും

  തെലുങ്ക് സിനിമ ലോകവും കേരളത്തിനെ സഹായിച്ച് രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയാണ് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി തെലുങ്ക് താരം പ്രഭാസ് നൽകിയത്.
  സണ്ണി ലിയോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസനൽകിയിരിക്കുന്നത് പ്രഭാസാണ്. നടന്‍ രാം ചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍
  അരിയും കേരളത്തിന് സംഭാവനയായി നല്‍കിയിരുന്നു. കൂടാതെ ജൂനിയർ എൻടിആർ 25 ലക്ഷം രൂപയാണ് കരളത്തിനായി സംഭാവന ചെയ്തിരിക്കുന്നത്. നന്ദമുരി കല്യാൺ
  10 ലക്ഷം രൂപയും കേരളത്തിനായി നൽകിയിട്ടുണ്ട്.

  English summary
  social media aske sunny leone donates 5 crore rupees in kerala flood

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more