ലൈഫ് ടൈം സുഹൃത്തിന്...! ഫഹദുമൊത്തുള്ള അപൂർവ ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൽ താരത്തിനായിരുന്നു . സ്റ്റാർ ഇമേജില്ലാതെ തനിയ്ക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ തന്മായത്തോട് കൂടിയാണ് ഫഹദ് അവതരിപ്പിക്കുന്നത്. താരത്തിന്റെ 36ാം ജന്മദിനം ആഘോഷമാക്കുകയാണ് സഹതാരങ്ങളും ആരാധകരും.

പ്രിയസുഹൃത്തിന് പിറന്നാൾ ആശംസയുമായി നടൻ സൗബിൻ. വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസ നേർന്നത് . ലൈഫ്ടൈം സുഹൃത്തിന് ജീവിതകാലം മുഴുവൻ നീളുന്ന സ്നേഹവും സന്തോഷവും ആശംസിക്കുന്നു. പിറന്നാൾ ആശംസകൾ ഷാനു എന്ന കുറിപ്പോടെയാണ് സൗബിൻ പിറന്നാൾ ആശംസ പങ്കുവെച്ചിരിക്കുന്നത്.
അങ്കമാലി ഡയറീസിനു ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്നു! ഇത് തന്റെ കഥ...
വളരെ പഴയ ചിത്രമാണ് സൗബിൻ പങ്കുവെച്ചിരിക്കുന്നത്. സൗബിനും ഫഹദും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ച് നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തു വന്ന കുമ്പളങ്ങി നൈറ്റ്സ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലായിരുന്നു ഫഹദ് എത്തിയത്, സൗബിൻ നായകതുല്യമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.


Click it and Unblock the Notifications