twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് താരങ്ങളും ഒത്തുച്ചേര്‍ന്നപ്പോള്‍! തരംഗമായി പുതിയ ചിത്രം

    By Midhun Raj
    |

    തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒത്തുച്ചേര്‍ന്നപ്പോഴുളള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട ജനപ്രിയ താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളാണ് എത്തിയത്.

    stars

    ബോളിവുഡില്‍ നിന്നും രണ്‍വീര്‍ സിങ്, മനോജ് ബജ്‌പേയി, ആയുഷ്മാന്‍ ഖുറാന, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ഉണ്ടായിരുന്നു. ഫിലിം കംപാനിയനു വേണ്ടിയാണ് താരങ്ങളെല്ലാം ഒത്തുച്ചേര്‍ന്നത്. അധികപേരും അടിപൊളി വേഷത്തില്‍ എത്തിയപ്പോള്‍ സാധാരണ വേഷത്തിലാണ് വിജയ് സേതുപതി എത്തിയത്. ചിത്രത്തില്‍ മക്കള്‍സെല്‍വന്റെ വസ്ത്രധാരണം ശ്രദ്ധേയമായി മാറിയിരുന്നു.

    എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം! ആദ്യരാത്രിയിലെ വേഷത്തെക്കുറിച്ച് അനശ്വര രാജന്‍എനിക്ക് ഭാരം 45, സാരിക്കും ആഭരണത്തിനും 15ഉം! ആദ്യരാത്രിയിലെ വേഷത്തെക്കുറിച്ച് അനശ്വര രാജന്‍

    ഒരു അനൗദ്യോഗിക ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇവരെല്ലാം ഒത്തുകൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെന്നിന്ത്യയില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളാണ് ചിത്രത്തിലുളളത്. വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

    മമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെമമ്മൂട്ടിയുടെ വണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു! മറ്റു വിവരങ്ങള്‍ ഇങ്ങനെ

    English summary
    South Indian Bollywood Stars Getogether Picture
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X