പ്രതിസന്ധിഘട്ടത്തില്‍ കൈവിട്ടു, ഒടിയനേയും പിന്തുണച്ചില്ല, മഞ്ജുവാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍!
ആരാധകരില്‍ വാനോളം ആവേശം നിറച്ച് തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ ചിത്രം നിരാശപ്പടെുത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തേക്കുറിച്ച് നടത്തിയ അവകാശവാദങ്ങള്‍ വിപരീത ഫലം ചെയ്‌തെന്നായിരുന്നു ആരോപണം. ബ്രഹ്മാണ്ഡ ചിത്രമെന്ന് അവകാശപ്പെട്ടെത്തിയ ചിത്രത്തിന് ശരാശരി നിലവാരം പുലര്‍ത്താനെ സാധിച്ചൊള്ളുവെന്നും ആരാധകര്‍ ആരോപിച്ചുരുന്നു.
വൈറലായി മോഹന്‍ലാലിന്‍റെ ചോദ്യം! പരുങ്ങലോടെ നികേഷ് കുമാര്‍ ഉത്തരം നല്‍കി! ന്യൂസ് നൈറ്റില്‍ സംഭവിച്ചത്
നെഗറ്റീവ് പബ്ലിസിറ്റിക്കിടയിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഒടിയന്‍ മുന്നോട്ടു കുതിക്കുകയാണ്. ഒടിയന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടി മഞ്ജുവാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദിവസം ഓടിയ സിനിമയ്ക്ക് പോലും മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ പ്രമോഷന്‍ നല്‍കിയിരുന്നു. താന്‍ അഭിനയിച്ച സിനിമയ്ക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കളുടെ സിനിമയേക്കുറിച്ച് പോലും സംസാരിക്കുന്ന മഞ്ജുവാര്യര്‍ ഒടിയനേക്കുറിച്ച് ഒരു വാക്ക് പോലും ഫേസ്ബുക്കില്‍ കുറിക്കാത്തത് എന്താണെന്ന് ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ മഞ്ജുവാര്യര്‍ ഒപ്പം നിന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജുവാര്യര്‍ അഭിനയ രംഗത്തേക്ക് തിരികെ എത്തിയിത്. മഞ്ജുവിന്റെ മടങ്ങി വരവിന് കാരണമായി എന്ന പേരിലാണ് താന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നത്. മഞ്ജുവിന് വേണ്ടി ഇരയാകുന്നതില്‍ തനിക്ക് വിഷമില്ലെന്ന് നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒടിയന്‍ ആസൂത്രിതമായി ടാര്‍ജറ്റ് ചെയ്യപ്പെടുമ്പോഴും മഞ്ജുവാര്യര്‍ മൗനംപാലിക്കുകയാണ്. തന്നെ മാത്രമല്ല മഞ്ജുവിനെ പിന്തുണച്ച പലരേയും കൈവിടുന്ന നിലപാടാണ് മഞ്ജുവാര്യര്‍ സ്വീകരിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നു. വനിത മതിലില്‍ നിന്ന് പിന്മാറിയ മഞ്ജുവിന്റെ നിലപാടിനേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. മഞ്ജുവാര്യര്‍ അവരുടെ തെറ്റ് മനസിലാക്കി തിരുത്തുന്നതിന് വേണ്ടിയാണ് ഇത് പറയുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ചിത്രത്തേക്കുറിച്ച് നല്ല പ്രതികരണങ്ങളും പുറത്ത് വരുന്നുണ്ട്. റിലീസിന് മുമ്പ് സംവിധായകന്‍ ചിത്രത്തേക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മിസ്‌ഗൈഡ് ചെയ്തതാണ് പ്രതീക്ഷയോടെ ചിത്രം കാണാനെത്തിയവരെ നിരാശപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു ചെറിയ സിനിമ എന്ന നിലയില്‍ ഒടിയനെ സമീപിച്ചവര്‍ തൃപ്തരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അനുകൂല കമന്റുകള്‍ സൂചിപ്പിക്കുന്നത്. വിവിധ വിദേശ രാജ്യങ്ങളിലടക്കം ഒരേ സമയം പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനും സ്വന്തം പേരിലാക്കി.


Click it and Unblock the Notifications











