For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നരകതുല്യമാണ് ഇപ്പോഴത്തെ ജീവിതം! മനസ്സിൽ വീർപ്പുമുട്ടി കിടന്ന ചില കാര്യങ്ങൾ പറയുകയാണ്; മനസുതുറന്ന് ശ്രീനിവാസൻ

  |

  മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമാണ് ശ്രീനിവാസൻ. മലയാള സിനിമയുടെ ചരിത്രമെടുത്താൽ ഒഴിച്ച് കൂടാനാവാത്ത പേരാണ് ശ്രീനിവാസന്റേത്. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം മലയാള സിനിമയിലെ പകരക്കാരില്ലാത്ത സാന്നിധ്യമായി മാറിയ ആളാണ് അദ്ദേഹം.

  രോഗബാധിതനായി കുറച്ചു നാൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിന്ന അദ്ദേഹം ആശുപത്രിവാസവും എല്ലാം കഴിഞ്ഞ് ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രോ​ഗത്തോട് പോരാടിയുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് മലയാള സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചതാണ്. മകൻ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്.

  sreenivasan

  Also Read: ഹണിയോടൊപ്പം ആടിപ്പാടി ബാലയ്യ; നിങ്ങൾ ഞാൻ പ്രതീക്ഷിച്ച പോലെ അല്ലെന്ന് ഹണി റോസും; ഏറ്റെടുത്ത് ആരാധകർ

  അടുത്തിടെ നിരവധി വേദികളിലും അദ്ദേഹം അതിഥി ആയും മറ്റും എത്തിയിരുന്നു. വേദികളിൽ ആരാധകരെ പൊട്ടിചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ നടത്തിയ പ്രസംഗങ്ങളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശ്രീനിവാസൻ നടത്തിയ പ്രസംഗം ശ്രദ്ധനേടുകയാണ്.

  പറയാൻ മനസ്സിൽ വീർപ്പുട്ടി നിൽക്കുന്ന ചില കാര്യങ്ങൾ മൈക്ക് കിട്ടിയപ്പോൾ പറയുകയാണ് എന്ന് പറഞ്ഞായിരുന്നു ശ്രീനിവാസൻ തുടങ്ങിയത്. രാഷ്ട്രീയക്കാർക്കെതിരെയൊക്കെ രൂക്ഷമായ വിമർശനമാണ് ശ്രീനിവാസൻ നടത്തിയത്.

  'നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെകുറിച്ചാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. ഒരു നരകത്തിൽ ആണ് നമ്മുടെ ജീവിതം. ജനാധിപത്യം എന്നാണ് പറയുന്നത്. ഗ്രീസിൽ ആണ് ഇത് ഉണ്ടായത്. അന്ന് തത്വ ചിന്തകൻ ആയിട്ടുള്ള സോക്രടീസ് അനുഭവത്തിൽ നിന്നും പറഞ്ഞത് കഴിവുള്ളവരെ ആണല്ലോ ഭരിക്കാൻ വേണ്ടി നമ്മൾ തെരെഞ്ഞെടുക്കുന്നത്,'

  'ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാൻ ഉള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടോ എന്നാണ്. അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നേ കാലത്തു അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നേൽ അദ്ദേഹം ഇത് കണ്ടു ആത്മഹത്യാ ചെയ്തേനെ,'

  'രാഷ്ട്രീയത്തിലെ പ്രമുഖന്മാർക്ക് കുഴിയിൽ അവരെ മൂടുന്നവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ജനാധിപത്യം. ഇന്ത്യയിൽ പല തെറ്റുകൾ ചെയ്ത കള്ളന്മാരെ ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. ഞാൻ ഇതിനെ ജനാധിപത്യം എന്നല്ല പറയുക തെമ്മാടിത്തരം എന്നാണ്. വളരെ മോശമായ ചുറ്റുപാടിൽ ആണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.

  'ഒരു കഴിവും ഇല്ലാത്ത, കള്ളന്മാരായ ആളുകൾ ഇങ്ങനെ വന്നു കൊണ്ടേയിരിക്കുന്നു. അവർ ഇങ്ങനെ കക്കാൻ വേണ്ടി വന്നു കൊണ്ടേയിരിക്കും. കട്ട് കട്ട് നമ്മളെയും നശിപ്പിക്കും നാടും നശിപ്പിക്കും. അതാണ് നടക്കുന്നത്,'

  sreenivasan

  Also Read: മഞ്ജു ചേച്ചിയും ദിലീപേട്ടനും ഞാനും അടുപ്പക്കാരെന്ന് കാവ്യ!, 'കേരളം ഒന്നടങ്കം വിശ്വസിച്ച കഥ'യെന്ന് സോഷ്യൽ മീഡിയ

  ഇത് എന്നെങ്കിലും നന്നാകുമെന്ന് ഒരു പ്രതീക്ഷയോടെ ജീവിക്കാം എന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ എടുത്തു പറയാൻ ആകില്ല, എല്ലാ രാഷ്ട്രീയ പാർട്ടിയും കണക്കാണ്. അത് ആണ് ഞാൻ മനസിലാക്കിയത്,' ശ്രീനിവാസൻ പറഞ്ഞു.

  അതേസമയം, 40 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും ഇന്ന് വരെ ഈ ഓഡിയോ ലോഞ്ച് എന്ന ഒരു സംഭവത്തിൽ താൻ പങ്കെടുത്തിട്ടില്ല എന്നും ശ്രീനിവാസൻ പറഞ്ഞു. എന്നെ ആരും അതിന് വിളിച്ചിട്ടുമില്ല ഇത് ആദ്യമായിട്ടാണ് ഇങ്ങനൊരു പരിപാടിയിൽ എന്നും ശ്രീനിവാസൻ പറഞ്ഞു.

  തന്റെ സംഗീതബോധത്തെ കുറിച്ച് ആളുകൾക്കു മനസിലാകാൻ ഒരു ആൽബം ചെയ്യണമെന്നും പ്രസംഗത്തിനിടെ ശ്രീനിവാസൻ തമാശയായി പറഞ്ഞു. 'ഒരു ആൽബം ചെയ്യണം എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പല കാര്യങ്ങൾ കൊണ്ട് അത് ഇങ്ങനെ നീണ്ടു നീണ്ടു പോയി. ഉടനെ തന്നെ ഞാൻ ആൽബം ഇറക്കും. 20, 25 ഗാനങ്ങൾ ഉണ്ടാവും. ഞാൻ എഴുത്തും സംഗീതവും ചെയ്യും, ഞാൻ തന്നെ പാടും,' ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

  Read more about: sreenivasan
  English summary
  Sreenivasan's Latest Speech Criticizing Political Leaders In A Movie Audio Launch Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X