ഈ ക്രിക്കറ്റ് താരമാണ് സാമന്തയുടെ ബോയ്ഫ്രണ്ട് !!
നടി സാമന്ത നായികയാകുന്ന കാത്തുവാക്കുളെ രണ്ട് കാതലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തക്കൊപ്പം സൂപ്പര്‍താരങ്ങളായ നയന്‍താര, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഏപ്രില്‍ 28-ന് തീയറ്റര്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങുക.
ചിത്രത്തില്‍ ഖദീജ എന്ന കഥാപാത്രമായാണ് സാമന്ത അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സാമന്തയുടെ ബോയ്ഫ്രണ്ടായി ചിത്രത്തില്‍ അഭിനയിക്കുന്നത് ക്രിക്കറ്റ് താരം ശ്രീശാന്താണെന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ അടിപൊളി ഗാനങ്ങളിലൊന്നായ ഡിപ്പം ഡപ്പം എന്ന ഗാനത്തിലും ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഹിന്ദിയില്‍ അക്‌സര്‍ 2 എന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് മലയാള ചിത്രം ടീം ഫൈവില്‍ നായകനായും ശ്രീശാന്ത് അഭിനയിച്ചിരുന്നു. ബോളിവുഡില്‍ കാബരെറ്റ്, കന്നഡയില്‍ കെംപഗൗഡ 2 തുടങ്ങിയവയാണ് ശ്രീശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. അതിനിടെ മറ്റു ചില തമിഴ് ചിത്രങ്ങളിലും ഒരു ബോളിവുഡ് ചിത്രത്തിനു വേണ്ടിയും ശ്രീശാന്ത് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാത്തുവാക്കുളെ രണ്ട് കാതലില്‍ റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. നയന്‍താര കണ്‍മണി ഗാംഗുലി എന്ന കഥാപാത്രമായും സാമന്ത ഖദീജ എന്ന കഥാപാത്രമായും ചിത്രത്തിലെത്തുന്നു. സീമ, റെഡിന്‍ കിങ്‌സ്‌ലി, പ്രഭു, കലാമാസ്റ്റര്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ ടീസറും ട്രെയിലറും നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിപ്പം ഡപ്പം എന്ന അടിപൊളി ഗാനം യൂട്യൂബിലെ ട്രെന്‍ഡിങ്ങ് സോങ്ങായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തന്നെയാണ് രചിച്ചിരിക്കുന്നത്.

പുഷ്പക്കു ശേഷം സാമന്ത അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാത്തുവാക്കുളെക്കുണ്ട്. നടന്‍ നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം കുറച്ചുനാള്‍ സമാന്ത മാധ്യമങ്ങളില്‍ നിന്നകലം പാലിച്ചെങ്കിലും ഇപ്പോള്‍ സിനിമയുടെ പ്രചാരണത്തിനായി താരം സജീവമായിത്തന്നെയുണ്ട്.
Recommended Video
യശോദ, ശാകുന്തളം, ദി അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്, റൂസോ ബ്രദേഴ്‌സ്, സിറ്റാഡല്‍ തുടങ്ങി നിരവധി നിരവധി ചിത്രങ്ങളാണ് സാമന്തയുടേതായി ഇനി വരാനുള്ളത്. അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പയില്‍ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഇന്ത്യ മുഴുവന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഒരൊറ്റ ഡാന്‍സിലൂടെ സാമന്ത കരിയറില്‍ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. പ്രതിഫലത്തുകയും ഇതനുസരിച്ച് കൂടിയിട്ടുണ്ടെന്നാണ് ബിടൗണ്‍ സംസാരം.


Click it and Unblock the Notifications