'ജീത്തു, ഇത് ലോകനിലവാരമുള്ള എഴുത്ത്'; ദൃശ്യം 2വിനെ കുറിച്ച് രാജമൗലിയുടെ മെസേജ്

സൂപ്പര്‍ ഹിറ്റായി മാറിയൊരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തം അതിഗംഭീരമായാണ് ജീത്തു ജോസഫ് പൂര്‍ത്തിയാക്കിയത്. ദൃശ്യം എന്ന മലയാള സിനിമയുടെ ചരിത്രം തിരുത്തിയ സിനിമയുടെ രണ്ടാം ഭാഗവും വന്‍ വിജയമാക്കി മാറ്റിയിരിക്കുകയാണ് ജീത്തു. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് ഉയരുകയായിരുന്നു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ആയതിനാല്‍ കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് നിരവധി പേരുടെ കൈയ്യടി നേടി. ഇപ്പോഴിതാ ചിത്രത്തിന് കൈയ്യടിച്ചു കൊണ്ട് സാക്ഷാല്‍ രാജമൗലി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ജീത്തു ജോസഫിന് രാജമൗലി മെസേജ് അയക്കുകയായിരുന്നു. തനിക്ക് ലഭിച്ച മെസേജ് ജീത്തു സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

Drishyam 2

ലോക നിലവാരമുള്ളതാണ് ദൃശ്യം 2വിന്റെ തിരക്കഥയെന്നും രണ്ടാം ഭാഗം കണ്ടതിന് ശേഷം താന്‍ ഒ്ന്നാം ഭാഗവും കണ്ടുവെന്നും രാജമൗലി സന്ദേശത്തില്‍ പറയുന്നു. തനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുവെന്നാണ് ജീത്തു മെസേജ് പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ബാഹുബലിയുടെ സംവിധായകനില്‍ നിന്നും ദൃശ്യം 2വിന് ലഭിച്ച അഭിനന്ദനം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ഹായ് ജീത്തു, ഇത് രാജമൗലിയാണ്, സംവിധായകന്‍. കുറച്ച് ദിവസം മുമ്പ് ദൃശ്യം 2 കണ്ടു എന്നു പറഞ്ഞാണ് മെസേജ് ആരംഭിക്കുന്നത്. അതെന്നെ ഒരുപാട് ചിന്തിപ്പിക്കുകയും തുടര്‍ന്ന് ഞാന്‍ ദൃശ്യം ആദ്യ ഭാഗം കാണുകയും ചെയ്തു. നേരത്തെ തെലുങ്ക് റീമേക്ക് മാത്രമായിരുന്നു കണ്ടിരുന്നുള്ളൂവെന്നും രാജമൗലി പറയുന്നു.

സിംപിള്‍ ലുക്കില്‍ സുന്ദരിയായി പ്രിയങ്ക അരുള്‍

ഞാനിത് പറഞ്ഞേ മതിയാകൂ. സംവിധാനവും തിരക്കഥയും എഡിറ്റിങ്ങും അഭിനയവും എല്ലാം അതിമനോഹരമാണ്. പക്ഷെ എഴുത്ത് മറ്റെന്തോ ആണ്. ലോക നിലവാരമുണ്ട്. ആദ്യ ഭാഗം തന്നെ മാസ്റ്റര്‍ പീസ് ആണ്. ആദ്യ ഭാഗവുമായി അത്രമാത്രം ഇഴുകിചേര്‍ന്നൊരു രണ്ടാം ഭാഗവുമായി വരിക എന്നത്, അതും അത്രതന്നെ പിടിച്ചിരുത്തുന്ന നരേഷനുമായി, ബ്രില്യന്‍സില്‍ കുറഞ്ഞ കാര്യമല്ല. നിങ്ങളില്‍ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ പ്രതീക്ഷിക്കുന്നു എന്നും രാജമൗലി പറയുന്നു.

അതേസമയം ദൃശ്യം 2വിന്റെ വിജയം മറ്റ് ഭാഷകളിലേക്കും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ജീത്തുവും സംഘവും. ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് ജീത്തു അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിലും വെങ്കടേഷും മീനയും തന്നെയായിരിക്കും പ്രധാന വേഷത്തിലെത്തുക. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവ് ആകുമ്പോള്‍ ജീത്തു തന്നെയായിരിക്കും ഇത്തവണ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X